വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വെടിക്കെട്ട് ബാറ്റിങ് വേദിയിലേക്ക് യുവരാജും; ടി10 ലീഗില്‍ പങ്കെടുക്കുമെന്ന് സൂചന

Yuvraj Singh Likely To Make His T10 Debut | Oneindia Malayalam

അബുദാബി: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ് വീണ്ടും ലീഗ് ക്രിക്കറ്റില്‍ സജീവമാകാനൊരുങ്ങുന്നു. ഈ വര്‍ഷം നടക്കുന്ന ടി10 ലീഗില്‍ യുവരാജ് സിങും കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 110 താരങ്ങള്‍ ഉള്‍പ്പെട്ട ലേല പട്ടിക കഴിഞ്ഞദിവസം ടി10 അധികൃതര്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ യുവരാജ് ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ യുവരാജിനെ ലീഗില്‍ പങ്കെടുപ്പിക്കുന്നതിനായുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി യുവരാജുമായി ചര്‍ച്ചനടത്തിയെന്നും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ടി10 ചെയര്‍മാന്‍ ഷാജി ഉല്‍ മുല്‍ക്ക് വ്യക്തമാക്കി.

അതേ സമയം വിദേശ ലീഗുകളില്‍ കളിക്കുന്നതിന് ബിസിസിഐയുടെ നിയന്ത്രണമുള്ളത് യുവരാജിന് തിരിച്ചടിയാകാനിടയുണ്ട്. എന്തായാലും സൂപ്പര്‍ താരങ്ങളുടെ വലിയ നിര തന്നെ ഇത്തവണത്തെ ടി10 ലീഗില്‍ പങ്കെടുക്കുന്നുണ്ട്. ഇയാന്‍ മോര്‍ഗന്‍, മുഹമ്മദ് അമീര്‍, ആന്‍േ്രഡ റസല്‍, ക്രിസ് ഗെയ്ല്‍, ലസിത് മലിംഗ, ഡാരന്‍ സമി തുടങ്ങിയവരാണ് അവരില്‍ പ്രധാനികള്‍. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് ഇത്തവണത്തെ ടി10 ലീഗില്‍ കളിക്കുന്നില്ല.

ഇപ്പോഴത്തെ ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിന്റെ 80കളിലെ ടീമിനെ ഓര്‍മ്മിപ്പിക്കുന്നു: ലാറഇപ്പോഴത്തെ ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിന്റെ 80കളിലെ ടീമിനെ ഓര്‍മ്മിപ്പിക്കുന്നു: ലാറ

yuvrajsingh

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് ലീഗ് ക്രിക്കറ്റില്‍ തുടരുമെന്ന് അറിയിച്ചിരുന്നു. അവസാന സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചെങ്കിലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. ഇതിന് പിന്നാലെതന്നെ യുവരാജ് വിരമിക്കല്‍ പ്രഖ്യാപനവും നടത്തി. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് യുവരാജ് സിങ്.

Story first published: Friday, October 18, 2019, 10:58 [IST]
Other articles published on Oct 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X