Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജീവിതത്തെക്കുറിച്ച് പരാതികളില്ല; കണ്ടുപഠിക്കണം യുവരാജ് സിങ്ങിനെ

ദില്ലി: ക്രീസില്‍ പോരാടി മികവ് തെളിയിച്ച് നില്‍ക്കുന്ന ഘട്ടത്തിലാണ് യുവരാജ് സിങ്ങിന് വിധിയുമായി പോരാടേണ്ടി വന്നത്. ക്യാന്‍സറിനെതിരെ പൊരുതിനേടിയ വിജയത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തിയ യുവി അഭിനന്ദനാര്‍ഹമായ പ്രകടനം കാഴ്ചവെച്ച് കൈയടി നേടുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ താരത്തിന്റെ പ്രകടനം വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനിടെയാണ് താരം കളി മതിയാക്കുകയാണെന്ന സൂചന നല്‍കിയത്.

പ്രൊഫഷണല്‍ ജീവിതവും, സ്വകാര്യ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഏറെ ബുദ്ധിമുട്ടുന്നതായി യുവരാജ് സിങ് വ്യക്തമാക്കി. തനിക്കൊപ്പം മികച്ചൊരു ടീമുള്ളതാണ് കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ സഹായിക്കുന്നത്. ജീവിതത്തില്‍ ഇത്രയൊക്കെ ലഭിച്ചത് ഭാഗ്യം തന്നെയാണ്. അതുകൊണ്ട് ജീവിതത്തെക്കുറിച്ച് യാതൊരു പരാതിയുമില്ലെന്നും യുവി വ്യക്തമാക്കുന്നു. 2016-ലാണ് ബോളിവുഡ് താരം ഹസേല്‍ കീച്ചിനെ 36-കാരനായ താരം വിവാഹം ചെയ്തതിരുന്നു.

yuvrajsingh1

'കളിക്കാനിറങ്ങുന്നതാണ് ഏറ്റവും വലിയ പ്രചോദനം. ഓരോ ദിവസവും ഓരോ അവസരമാണ്. കൂടുതല്‍ ചെയ്യാനും നല്‍കാനുമുള്ള അവസരം. ആരാധകരുടെ സ്‌നേഹവും പിന്തുണയും ലഭിക്കാനുള്ള അനുഗ്രവും എനിക്കുണ്ടായി', യുവരാജ് വ്യക്തമാക്കി. ഐപിഎല്‍ മൂലം വിദേശ താരങ്ങള്‍ ഇന്ത്യന്‍ പിച്ചുകളെക്കുറിച്ച് മനസ്സിലാക്കുന്നുവെന്ന ആരോപണം ഒരര്‍ത്ഥത്തില്‍ സത്യമാണെന്ന് യുവി പറഞ്ഞു.
എന്നാല്‍ ആ വിദേശതാരങ്ങളെ നേരിടാനുള്ള അനുഭവപരിചയം ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന പോസിറ്റീവ് ഘടകവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം തന്നെയാണ് തന്റെ വീക്ക്‌നെസെന്നും യുവരാജ് സിങ് പറയുന്നു. ക്രിക്കറ്റ് അവസാനിപ്പിക്കുമ്പോള്‍ ഇത് സ്ഥിരമായി കഴിക്കാമെന്ന മോഹവും ഉള്ളിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Story first published: Sunday, April 29, 2018, 11:23 [IST]
Other articles published on Apr 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+