Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജ് രണ്ടാമനായി ഋഷഭ് പന്ത്; വിക്കറ്റിന് പിന്നില്‍ ധോണിക്ക് പകരക്കാരനാകുമോ?

ദില്ലി: യുവരാജ് സിങ്ങിന്റെയും വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടേയും ജോലി ഒരേസമയം ചെയ്യാന്‍ ദില്ലി ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് കഴിയുമോ?. കഴിഞ്ഞദിവസം ഋഷഭ് ബെംഗളുരുവിനെതിരെ നടത്തിയ കടന്നാക്രമണം പലരുടെയും മനസില്‍ അങ്ങിനെയൊരു ചോദ്യം ഉയര്‍ത്തുമെന്നുറപ്പാണ്.

യുവരാജിനെ പോലെ ഇടംങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ആയ യുവതാരത്തിന് യുവിയുടെ ബാറ്റിങ് മികവും സ്വന്തമാണെന്നാണ് ബെംഗളുരു താരമായ മന്‍ദീപ് സിങ് പറയുന്നത്. മത്സരത്തില്‍ ഋഷഭ് 48 പന്തില്‍ 85 റണ്‍സ് നേടിയിരുന്നു. 39 പന്തില്‍ 90 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിന്റെ മികവില്‍ ബെംഗളുരു മത്സരം സ്വന്തമാക്കിയെങ്കിലും ഋഷഭിന്റെ പ്രകടനം ശ്രദ്ധനേടി.

panth

ഋഷഭ് അത്യുജ്വലമായാണ് കളിച്ചതെന്ന് മന്‍ദീപ് പറഞ്ഞു. ഞങ്ങളുടെ പ്രായത്തില്‍ കളിച്ചുവളരുമ്പോള്‍ യുവരാജിനെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. മറ്റാരെക്കാളും വലിയ സിക്‌സറുകള്‍ പറത്താന്‍ യുവരാജിന് സാധിക്കും. ഇപ്പോഴത്തെ തലമുറയില്‍ ഋഷഭിനും അത് കഴിയും. ഋഷഭിന് അതിനുള്ള പ്രാപ്തിയുണ്ടെന്നും മന്‍ദീപ് പറഞ്ഞു.

ടീമിലെ സഹതാരം ഡിവില്ലിയേഴ്‌സിന്റെ പ്രകടനം വിലയിരുത്താന്‍ വാക്കുകളില്ല. എബി, എബിയാണ്. മറ്റാര്‍ക്കും താരതമ്യപ്പെടുത്താന്‍ കഴിയാത്ത കളിക്കാരന്‍. അദ്ദേഹത്തിനൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ അനുഗ്രഹീതനും ഭാഗ്യവാനുമാണ് താന്‍. കോലിയും എബി ഡിവില്ലിയേഴും ഇരു വശങ്ങളിലുമായി ബാറ്റ് ചെയ്യുന്നത് കാണാന്‍ തന്നെ എത്ര മനോഹരമാണെന്നും മന്‍ദീപ് പറയുന്നുണ്ട്.

Story first published: Monday, April 23, 2018, 8:44 [IST]
Other articles published on Apr 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+