കാനഡ ലീഗില്‍ യുവരാജിന് മോശം തുടക്കം; നോട്ടൗട്ട് ആയിട്ടും പുറത്തേക്ക് നടന്നു
ടൊറന്റോ: ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ കളിക്കാനിറങ്ങിയ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന് മോശം തുടക്കം. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ യുവരാജ് ക്യാപ്റ്റനായ ടൊറന്റോ നാഷണല്‍സ് ഉദ്ഘാടന മത്സരത്തില്‍ 8 വിക്കറ്റിനാണ് പരാജയപ്പെട്ടത്. ടൊറന്റോ നാഷണല്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ 17.2 ഓവറില്‍ എതിരാളികളായ വാന്‍കോവര്‍ നൈറ്റ്‌സ് വിജയം കണ്ടെത്തി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും അടുത്തിടെ വിരമിച്ച ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ല. 27 പന്ത് നേരിട്ട യുവിക്ക് 14 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. വിക്കറ്റ് കീപ്പറുടെ കൈയ്യില്‍നിന്നും വീണ പന്ത് സ്റ്റമ്പിന് കൊണ്ടാണ് യുവരാജ് പുറത്താകുന്നത്. എന്നാല്‍, പന്ത് വിക്കറ്റില്‍ വിഴുമ്പോള്‍ യുവരാജ് ക്രീസിലുണ്ടായിരുന്നെന്ന് റീപ്ലേയില്‍ വ്യക്തമായിരുന്നെങ്കിലും അമ്പയറുടെ തീരുമാനത്തിന് കാക്കാതെ യുവി മടങ്ങുകയായിരുന്നു.

ബാറ്റിങ് പ്രകടനം
യുവിയുടെ ടീമിനുവേണ്ടി റോഡ്രിഗോ തോമസ്(31 പന്തില്‍ 41), ഹെന്റിച്ച് ക്ലാസ്സെന്‍(20 പന്തില്‍ 41), കെയ്‌റോണ്‍ പൊള്ളാര്‍ഡ് (13 പന്തില്‍ 30) എന്നിവര്‍ കാര്യമായ സംഭവാന നല്‍കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വാന്‍കോവര്‍ ടീമിനുവേണ്ടി ക്യാപ്റ്റന്‍ ക്രിസ് ഗെയ്‌ലിന് ഫോമിലെത്താനായില്ല. ഗെയ്ല്‍ 10 പന്തില്‍ 12 റണ്‍െടുത്ത് മടങ്ങി. ചാദ്വിക് വാള്‍ട്ടന്‍(35 പന്തില്‍ 59), റസ്സി വാന്‍ഡെര്‍ ദസ്സന്‍(43 പന്തില്‍ 65) എന്നിവര്‍ ചേര്‍ന്ന് ടീമിനെ അനായാസം ജയത്തിലേക്ക് നയിക്കുകയായിരുന്നു.

പ്രമുഖര്‍ കളിക്കിറങ്ങി
ലോക ക്രിക്കറ്റിലെ പ്രമുഖര്‍ ഇരുടീമുകളിലുമായി മത്സരിക്കാനിറങ്ങി. ഗെയ്‌ലിന്റെ ടീമില്‍ വാന്‍ഡെര്‍ ദസ്സന്‍, ഷൊയബ് മാലിക്, ടിം സൗത്തീ, ആന്‍ഡിലെ ഫെലുക്വായോ തുടങ്ങിയവര്‍ കളിച്ചപ്പോള്‍ ബ്രണ്ടന്‍ മക്കുല്ലം ടൊറന്റോ നാഷണല്‍സിനുവേണ്ടിയും കളിച്ചു. അഞ്ചു പന്തില്‍ 4 റണ്‍സ് മാത്രമാണ് മക്കുല്ലത്തിന് നേടാനായത്. എതിരാളികള്‍ നന്നായി കളിച്ചെന്ന് മത്സരശേഷം യുവരാജ് സിങ് പറഞ്ഞു.

കാനഡ ലീഗിലെ ടീമുകള്‍
മോണ്‍ട്രിയല്‍ ടൈഗേഴ്‌സ്, വിന്നിപെഗ് ഹ്വാക്‌സ്, എഡ്‌മോണ്ടന്‍ റോയല്‍, ബ്രാപ്റ്റന്‍ വോള്‍വസ് എന്നിവയാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍. ബിസിസിഐയുമായുള്ള കരാര്‍ അവസാനിപ്പിച്ചതിനുശേഷമാണ് യുവരാജ് കാനഡ ടീമിനായി കരാറിലേര്‍പ്പെട്ടത്. സ്റ്റാര്‍ നെറ്റ് വര്‍ക്ക് ലൈവായി മത്സരം സംപ്രേക്ഷണം ചെയ്യുന്നു. ഹോട്ട്‌സ്റ്റാര്‍ വഴി ക്രിക്കറ്റ് ആരാധകര്‍ക്ക് മത്സരം കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications