വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി കളി നിര്‍ത്തണോ? യുവി പറയുന്നത് ഇങ്ങനെ... പകരക്കാരനാവാന്‍ പന്തിനാവുമോ?

ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നു വിട്ടുനില്‍ക്കകുയാണ് ധോണി

yuv

ദില്ലി: ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ക്രിക്കറ്റിലേക്കുളള മടങ്ങിനവരവിനായാ കാത്തിരിക്കുകയാണ് ആരാധകര്‍. മറുഭാഗത്ത് സമകാലികരെല്ലാം കളി നിര്‍ത്തിയിട്ടും ധോണി എന്തു കൊണ്ടാണ് വിരമിക്കാന്‍ മടി കാണിക്കുന്നതെന്നു വിമര്‍ശകരും ചോദിക്കുന്നു. ലോകകപ്പിനു ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ ധോണിയെ കണ്ടിട്ടില്ല. ടീമില്‍ നിന്നും അനിശ്ചിതമായി വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.

ഇംഗ്ലീഷ് ലീഗ് കപ്പില്‍ ടോട്ടനത്തിന് തോല്‍വി, ആഴ്‌സണലിന് ജയം; ഇറ്റലിയില്‍ യുവന്റസിന്റെ കുതിപ്പ്ഇംഗ്ലീഷ് ലീഗ് കപ്പില്‍ ടോട്ടനത്തിന് തോല്‍വി, ആഴ്‌സണലിന് ജയം; ഇറ്റലിയില്‍ യുവന്റസിന്റെ കുതിപ്പ്

നവംബറില്‍ ധോണി ടീമിലേക്കു തിരിച്ചുവന്നേക്കുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പൊന്നുമില്ല. അതിനിടെ ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുയരുന്ന അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ടീമംഗവും സ്റ്റാര്‍ ഓള്‍റൗണ്ടറുമായിരുന്ന യുവരാജ് സിങ്.

ധോണിക്കു സമയം കൊടുക്കൂ

ധോണിക്കു സമയം കൊടുക്കൂ

ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ അനീതിയാണെന്നു യുവി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റിനു വളരെ വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള താരമാണ് ധോണി.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ വിരമിക്കലിനെക്കുറിച്ച് ആലോചിക്കാന്‍ ധോണിക്കു സമയം നല്‍കൂ. എപ്പോഴാണ് കളി നിര്‍ത്തേണ്ടതെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. കളി തുടരാനാണ് ധോണി ആഗ്രഹിക്കുന്നതെങ്കില്‍ ആ തീരുമാനത്തെ ബഹുമാനിക്കുകയും വേണമെന്ന് യുവി ആവശ്യപ്പെട്ടു.

പന്ത്- ധോണി താരതമ്യം

പന്ത്- ധോണി താരതമ്യം

ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ റിഷഭ് പന്തിനെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നു യുവി ചൂണ്ടിക്കാട്ടി. ധോണി ഈ കാണുന്ന നേട്ടങ്ങളെല്ലാം ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയതല്ല. ഇതിനായി നിരവധി വര്‍ഷങ്ങള്‍ അദ്ദേഹത്തിനു വേണ്ടിവന്നു. അതുപൊലെ തന്നെ ധോണിയുടെ പകക്കാരനെ കണ്ടെത്താനും സമയം വേണ്ടിവരും. ടി20 ലോകകപ്പിന് ഇനിയൊരു വര്‍ഷം കൂടിയുണ്ട്. ഇതു വലിയൊരു സമയം തന്നെയാണെന്നും യുവി വിശദമാകക്കി.

പന്തിനെ മനസ്സിലാക്കണം

പന്തിനെ മനസ്സിലാക്കണം

സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ പന്തിനെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നു യുവി അഭിപ്രായപ്പെട്ടു. പന്തിനെക്കുറിച്ച് പൂര്‍ണമായി മനസ്സിലാക്കാതെ എങ്ങനെ ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടുവരാന്‍ കഴിയും? ഇതിനായി പന്തിന്റെ മനശാസ്ത്രം അറിയുകയും അതിന് അനുസരിച്ച് പ്ലാനിങ് നടത്തുകയും വേണം. അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പന്തില്‍ നിന്ന് ഒരിക്കലും ഏറ്റവും മികച്ചത് ലഭിക്കില്ല. പന്തിന് നിരവധി അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നത് സത്യമാണ്. അതുകൊണ്ടു മാത്രം ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടുവരാന്‍ കഴിയണമെന്നില്ലെന്നും യുവി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 25, 2019, 11:25 [IST]
Other articles published on Sep 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X