ഇന്ത്യക്ക് വേണ്ടി നിരവധി മത്സരം കളിച്ചു, പക്ഷെ ഒരു തവണ പോലും നായകനായില്ല, നാല് പേരിതാ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്രിക്കറ്റ് ചരിത്രത്തില്‍ നിര്‍ണ്ണായക ഭാഗമായ ടീമാണ്. നിരവധി സൂപ്പര്‍ താരങ്ങള്‍ കളിച്ചിട്ടുള്ള ഇന്ത്യന്‍ ടീമിനൊപ്പം തിളങ്ങിയ പല സൂപ്പര്‍ താരങ്ങളും ടീമിനെ നയിച്ചിട്ടുള്ളവരുമാണ്. എന്നാല്‍ ഇന്ത്യക്കൊപ്പം നിരവധി മത്സരങ്ങള്‍ കളിച്ചിട്ടും ടീമിനെ നയിക്കാന്‍ അവസരം ലഭിക്കാത്ത ചില താരങ്ങളുണ്ട്. അതിലെ നാല് പ്രധാനപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

യുവരാജ് സിങ്
ഇന്ത്യയുടെ ലോകകപ്പ് ഹീറോയെന്നാണ് യുവരാജ് സിങ്ങിനെ അറിയപ്പെടുന്നത്. ഇന്ത്യ കിരീടം ഉയര്‍ത്തിയ 2011ലെയും 2007ലെയും ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് യുവരാജ് കാഴ്ചവെച്ചത്. ഇന്ത്യക്കായി 402 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ടെങ്കിലും ഒരു മത്സരത്തില്‍ പോലും നയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ തന്നെ നായകനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ് യുവരാജ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ഭാഗ്യം യുവരാജിന് ലഭിച്ചിട്ടില്ല.

ഹര്‍ഭജന്‍ സിങ്
ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ഹര്‍ഭജന്‍ സിങ്. ടെസ്റ്റ് ഹാട്രിക്കടക്കം ഗംഭീര ബൗളിങ് പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്. 367 മത്സരങ്ങളില്‍ ഹര്‍ഭജന്‍ സിങ് ഇന്ത്യക്കുവേണ്ടി കളിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ ഹര്‍ഭജന്‍ സിങ് നയിച്ചിട്ടുണ്ട്.

സഹീര്‍ ഖാന്‍
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടം കൈയന്‍ പേസര്‍മാരിലൊരാളാണ് സഹീര്‍ ഖാന്‍. ഇന്ത്യക്കുവേണ്ടി 309 മത്സരങ്ങള്‍ സഹീര്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരു മത്സരത്തില്‍ പോലും ടീമിനെ നയിക്കാന്‍ സാധിച്ചിട്ടില്ല. 2011ലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ സഹീറിന്റെ പങ്ക് വലുതായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ സഹീര്‍ നയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല.

ജവഗല്‍ ശ്രീനാഥ്
ഇന്ത്യയുടെ മികച്ച പേസ് ബൗളര്‍മാരിലൊരാളായിരുന്നു ജവഗല്‍ ശ്രീനാഥ്. 296 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യയുടെ സുപ്രധാന ബൗളര്‍മാരിലൊരാളായാണ് ഇന്നും അറിയപ്പെടുന്നത്. ഇന്ത്യക്കായി നീണ്ട വര്‍ഷക്കാലം കളിച്ചെങ്കിലും ഒരു തവണ പോലും നായകസ്ഥാനം അദ്ദേഹത്തെ തേടിയെത്തിയില്ല. ടെസ്റ്റില്‍ 236 വിക്കറ്റും ഏകദിനത്തില്‍ 315 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications