Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഹിറ്റ്മാനൊപ്പം കൂടാന്‍ കട്ട വെയ്റ്റിങെന്ന് യുവി, രോഹിത്തിന്റെ പ്രതികരണം വൈറല്‍...

യുവിയുടെ ആവേശവും രോഹിത്തിന്റെ പ്രതികരണവും | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണ്‍ തുടങ്ങാന്‍ ഒരു മാസം മാത്രം ശേഷിക്കെ ക്രിക്കറ്റ് പ്രേമികളെപ്പോലെ തന്നെ താരങ്ങളും ആവേശത്തിലാണ്. ഏകദിന ലോകകപ്പ് തൊട്ടുപിന്നാലെ നടക്കാനിരിക്കുന്നതിനാല്‍ ഐപിഎല്ലില്‍ ഉജ്ജ്വല പ്രകടന നടത്തി ലോകകപ്പ് ടീമിലെത്തുകയെന്ന സ്വപ്‌നം കൂടി പല താരങ്ങള്‍ക്കുമുണ്ട്. ഈ സീസണിലെ ഐപിഎല്ലില്‍ പലരും ആകാംക്ഷയോടെ കാണാന്‍ കാത്തിരിക്കുന്നത് മുന്‍ സൂപ്പര്‍ താരം യുവരാജ് സിങിന്റെ പ്രകടനമാണ്. ഇപ്പോള്‍ ദേശീയ ടീമിന് പുറത്താണെങ്കിലും ഐപിഎല്ലില്‍ കസറിയാല്‍ തനിക്കു നേരിയ ലോകകപ്പ് സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് യുവിക്കറിയാം.

മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് പുതിയ സീസണില്‍ യുവി കളിക്കുക. ഇത്തവണത്തെ താരലേലത്തിലാണ് അദ്ദേഹത്തെ മുംബൈ സ്വന്തമാക്കിയത്. മുംബൈക്കായി ഇറങ്ങാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് യുവി.

രോഹിത്തിനൊപ്പം ചേരണം

രോഹിത്തിനൊപ്പം ചേരണം

ഈ സീസണില്‍ ഹിറ്റ്മാനോടൊപ്പം മുംബൈ ഇന്ത്യന്‍സിന്റെ ഡ്രസിങ് റൂമിലെത്താന്‍ കാത്തിരിക്കുകയാണ്. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് എന്തെങ്കിലും സൂചനയുണ്ടോയെന്നും യുവരാജ് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.
മുംബൈ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയുടെ അടുത്ത സുഹൃത്ത് കൂടിയാണ് യുവി. പല സ്വകാര്യ ചടങ്ങുകളിലും ഇരുവരും കുടുംബസമേതം ഒരുമിച്ചാണ് എത്താറുള്ളത്. യുവിയുടെ മുംബൈ ടീമിലേക്കുള്ള വരവിനെ രോഹിത് സ്വാഗം ചെയ്യുകയും ചെയ്തിരുന്നു.

രോഹിത്തിന്റെ പ്രതികരണം

യുവിയുടെ ട്വീറ്റിന് പ്രതികരണവുമായി രോഹിത് രംഗത്തു വന്നിരിക്കുകയാണ്. യുവിയുടെ ട്വീറ്റിന് താഴെ തന്നെയായിരുന്നു ഹിറ്റ്മാന്റെ പ്രതികരണം. നിങ്ങളുടെ സാധാരണയുള്ള പാഷനോടു കൂടി തന്നെ ടീമിനൊപ്പം ചേരൂ ചാംപ്യന്‍. ബാക്കിയെല്ലാം നമുക്ക് ശരിയാക്കാമെന്നായിരുന്നു രോഹിത്തിന്റെ ട്വീറ്റ്.
യുവിയും രോഹിത്തും തമ്മിലുള്ള മികച്ച ബന്ധം കളിക്കളത്തിലും തങ്ങള്‍ക്കു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുംബൈ ആരാധകര്‍. മാര്‍ച്ച് 24നാണ് ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുംബൈയുടെ ആദ്യ മല്‍സരം.

ടീമിലെത്തിയത് ലേലത്തിന്റെ രണ്ടാംറൗണ്ടില്‍

ടീമിലെത്തിയത് ലേലത്തിന്റെ രണ്ടാംറൗണ്ടില്‍

ഐപിഎല്‍ ലേലത്തിന്റെ ആദ്യറൗണ്ടില്‍ ഒരു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന യുവിയെ വാങ്ങാന്‍ ഒരു ഫ്രാഞ്ചൈസിയും താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ പുതിയ സീസണില്‍ യുവിയെ ഐപിഎല്ലില്‍ കാണില്ലെന്നും പോലും പലരും ഭയപ്പെട്ടു. എന്നാല്‍ രണ്ടാം റൗണ്ടില്‍ ലേലത്തിന് വച്ചപ്പോഴാണ് മുംബൈ രംഗത്തു വന്നത്. അടിസ്ഥാന വിലയ്ക്കു തന്നെ താരത്തെ മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വരികയായിരുന്നു.

Story first published: Friday, February 22, 2019, 12:35 [IST]
Other articles published on Feb 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+