Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിക്‌സറുകളില്‍ ആറാമനും ഇന്ത്യയുടെ സിക്‌സറുകളുടെ രാജാവുമായി യുവരാജ്

ബെംഗളുരു: ഇംഗ്ലണ്ടുമായുള്ള മൂന്നാമത്തെ ടി20 മത്സരത്തില്‍ ഒരോവറില്‍ മൂന്നു സിക്‌സറുകള്‍ പറത്തിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങിന് പുതിയ വിശേഷണം. ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും അധികം സിക്‌സറുകള്‍ നേടിയ യുവരാജ് സിക്‌സറുകളുടെ രാജാവായി മാറിയിരിക്കുകയാണ്.

58 മത്സരങ്ങളില്‍ നിന്നും 74 സിക്‌സുകള്‍ യുവരാജ് നേടിയിട്ടുണ്ട്. സിക്‌സറുകളുടെ കാര്യത്തില്‍ ലോകത്തിലെ ആറാമനാണ് ഇപ്പോള്‍ യുവരാജ്. ക്രിസ് ഗെയ്ല്‍(98), ബ്രണ്ടന്‍ മക്കുല്ലം(91), ഷെയ്ന്‍ വാട്‌സണ്‍(83), മാര്‍ട്ടിന്‍ ഗുപ്റ്റില്‍(76), ഡേവിഡ് വാര്‍ണര്‍ (74) എന്നിവരാണ് യുവരാജിന് മുന്നിലുള്ള കളിക്കാര്‍.

yuvaraj

2007ല്‍ ആദ്യ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഒരോവറില്‍ ആറ് സിക്‌സറുകള്‍ നേടിയ മത്സരത്തെ ഓര്‍മിപ്പിക്കുവിധമാണ് കഴിഞ്ഞദിവസം യുവരാജ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പ്രകടനം നടത്തിയത്. ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ ക്രിസ് ജോര്‍ദന്റെ ഓവറില്‍ മൂന്ന് സിക്‌സുകളും ഒരു ഫോറും ഉള്‍പ്പെടെ യുവരാജ് 23 റണ്‍സ് അടിച്ചെടുത്തു.

ഇന്ത്യന്‍ ഇന്നിങ്‌സ് 200 കടത്താന്‍ ഇത് സഹാകരമാവുകയും ചെയ്തു. ആദ്യ രണ്ടു മത്സരങ്ങളിലും നിറം മങ്ങിയ യുവരാജിന് മൂന്നാം മത്സരം ഏറെ നിര്‍ണായകമായിരുന്നു. 10 പന്തില്‍ 27 റണ്‍സടിച്ച യുവരാജ് വരും മത്സരങ്ങളിലും ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. മത്സരത്തില്‍ ആകെ 12 സിക്‌സറുകളാണ് ഇന്ത്യ നേടിയത്.

Story first published: Friday, February 3, 2017, 8:47 [IST]
Other articles published on Feb 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+