Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവിയും നെഹ്‌റയും മടങ്ങിയെത്തി; റെയ്‌ന ഏകദിനത്തില്‍ പുറത്ത്

മുംബൈ: ജനുവരി 12ന് തുടങ്ങുന്ന ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിങ്, ആശിഷ് നെഹ്‌റ എന്നിവര്‍ ടി20 ടീമില്‍ ഇടം പിടിച്ചപ്പോള്‍ സുരേഷ് റെയ്‌നയെ ഏകദിന ടീമില്‍ നിന്നും പുറത്താക്കി. ടി20 ടീമില്‍ മാത്രമാണ് ഈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ഇടംപിടിച്ചത്. മോശം ഫോമാണ് ടീമില്‍ നിന്നും പുറത്താകാന്‍ കാരണം.

അഞ്ച് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും ഉള്‍പ്പെടുത്തിയ സീരീസില്‍ 15 അംഗങ്ങള്‍ വീതമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് യുവരാജിനും നെഹ്‌റയ്ക്കും തുണയായത്. ഏറെക്കാലമായി പരിക്കേറ്റ് പുറത്തായിരുന്ന പേസര്‍ മുഹമ്മദ് ഷാമിയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. ഫാസ്റ്റ് ബൗളര്‍ ബല്‍ബീര്‍സിങ് ആണ് ടീമിലെ പുതുമുഖം.

yuvrajsingh

ഏകദിന, ടി20 ക്യാപ്റ്റനായി ധോണി തുടരും. ഇന്ത്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് വരെ ധോനി തന്നെയാകും നായകസ്ഥാനത്തെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ലോകകപ്പ് ടീമിലും ഇടം ലഭിച്ചേക്കും.

ഏകദിന ടീം: എംഎസ് ധോനി, രവിചന്ദ്രന്‍ അശ്വിന്‍, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഗുര്‍കീരത് സിങ്, റിഷി ധവാന്‍, ബല്‍ബീര്‍ സിങ് സ്രാന്‍.

ട്വന്റി20 ടീം: എംഎസ് ധോനി, രവിചന്ദ്രന്‍ അശ്വിന്‍, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, അജിങ്ക്യ രഹാനെ, യുവരാജ് സിങ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഹര്‍ഭജന്‍ സിങ്, ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ.

Story first published: Sunday, December 20, 2015, 9:08 [IST]
Other articles published on Dec 20, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+