വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാവും വെള്ളിത്തിരയിലെ യുവി? ഒന്നുകില്‍ താന്‍! അല്ലെങ്കില്‍ ആ നടന്‍- യുവരാജ്

യുവിയുടെ ജീവചരിത്രം സിനിമയായേക്കും

മുംബൈ: കായിക താരങ്ങളുടെ ജീവചരിത്രത്തിനു ഇപ്പോള്‍ ബോളിവുഡില്‍ വലിയ ഡിമാന്റാണുള്ളത്. പല മുന്‍ താരങ്ങളുടെയും ജീവിതം ഇതിനകം വെള്ളിത്തിരയിലെത്തിക്കഴിഞ്ഞു. ഇനി പലരുടെയും അണിയറയില്‍ ഒരുങ്ങുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം കാണാന്‍ ആഗ്രഹിക്കുന്ന ജീവിചരിത്രങ്ങളിലൊന്ന് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റേതായിരിക്കും.

ഇന്ത്യന്‍ ക്രിക്കറ്റിലെ 'ശക്തിമാന്‍' ആരൊക്കെ? ഒന്നല്ല, മൂന്നു പേര്‍... തിരഞ്ഞെടുത്തത് റോഡ്‌സ്ഇന്ത്യന്‍ ക്രിക്കറ്റിലെ 'ശക്തിമാന്‍' ആരൊക്കെ? ഒന്നല്ല, മൂന്നു പേര്‍... തിരഞ്ഞെടുത്തത് റോഡ്‌സ്

കളിക്കളത്തില്‍ കത്തി നില്‍ക്കെ അര്‍ബുദത്തെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടി വന്ന അദ്ദേഹം രോഗത്തെ തോല്‍പ്പിച്ച് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയിരുന്നു. ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ യുവി ഇപ്പോഴും കളിക്കുന്നുണ്ട്. തന്റെ ജീവിതം സിനിമയാക്കിയാല്‍ അതില്‍ ആരായിരിക്കണം അഭിനയിക്കേണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് യുവി.

ആ നടന്‍ മതി

ഒരു പക്ഷെ ജീവചരിത്രം സിനിമയാക്കിയാല്‍ ആ റോള്‍ താന്‍ ചെയ്‌തേക്കുമെന്ന് യുവി തമാശയായി പറഞ്ഞു. എന്നാല്‍ സംവിധായകനാണ് താന്‍ മതിയോയെന്ന കാര്യം തീരുമാനിക്കേണ്ടത്.
എന്നാല്‍ ജീവചരിത്രം ബോളിവുഡ്
സിനിമയാവുകയാണെങ്കില്‍ തന്റെ റോളില്‍ സിദ്ധാന്ത് ചതുര്‍വേദി അഭിനയിക്കണം. കഴിഞ്ഞ വര്‍ഷമിറങ്ങിയ ഗല്ലി ബോയ് സിനിമയില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. സിദ്ധാന്ത് മികച്ച ഓപ്ഷനാണ്. താനായി വെള്ളിത്തിരയില്‍ കാണാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തെയാണെന്നും യുവി പറഞ്ഞു.

ധോണിയും മേരികോമും

ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണി, വനിതാ ബോക്‌സിങ് ഇതിഹാസം എംസി മേരികോം എന്നിവരുടെ ജീവചരിത്രങ്ങള്‍ ഇതിനകം ബോളിവുഡില്‍ ഇറങ്ങിക്കഴിഞ്ഞു. രണ്ടു സിനിമകളും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
സുഷാന്ത് സിങ് രാജ്പുത്തായിരുന്നു ധോണിയായി വെള്ളിത്തിരയില്‍ നിറഞ്ഞാടിയത്. മേരികോമിന്റെ റോളിലെത്തിയത് പ്രമുഖ നടി പ്രിയങ്ക ചോപ്രയായിരുന്നു.

എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയലാണ് യുവിയുടെ സ്ഥാനം. ഇന്ത്യക്കു വേണ്ടി 304 ഏകദിനങ്ങളും 58 ടി20കളും 40 ടെസ്റ്റുകളും അദ്ദേഹം കളിച്ചിട്ടുണ്ട്. യുവിയില്ലാത്ത നിശ്ചിത ഓവര്‍ ടീമിനെക്കുറിച്ച് അക്കാലത്തു ചിന്തിക്കാന്‍ പോലുമായിരുന്നില്ല.
ഏകദിനത്തില്‍ 8701ഉം ടി20യില്‍ 1177ഉം ടെസ്റ്റില്‍ 1900ഉം റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കൂടാതെ 148 അന്താരാഷ്ട്ര വിക്കറ്റുകളും യുവിയുടെ പേരിലുണ്ട്.

ലോകകപ്പിലെ ഹീറോ

2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ യുവിയായിരുന്നു ടീമിന്റെ ഹീറോ. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച പ്രകടനം നടത്തിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും കൈക്കലാക്കിയിരുന്നു. ബാറ്റിങില്‍ 90.50 ശരാശരിയില്‍ 362 റണ്‍സ് അടിച്ചെടുത്ത യുവി ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിലെ രണ്ടു വിക്കറ്റുള്‍പ്പെടെ 15 വിക്കറ്റുകളും കൊയ്തിരുന്നു.

Story first published: Tuesday, March 17, 2020, 12:48 [IST]
Other articles published on Mar 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X