വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാന്‍സറിന് ശേഷമുള്ള മടങ്ങിവരവിന് സച്ചിന്‍ പ്രചോദനമായത് എങ്ങനെ? യുവരാജ് സിങ് പറയുന്നു

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ് സിങ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്ന യുവിയുടെ മികവാണ് 2007ലെ ടി20ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് സമ്മാനിച്ചത്. നാലാം നമ്പറിലെ എക്കാലെത്തെയും ഇന്ത്യയുടെ വിശ്വസ്തനായ യുവി സഹതാരങ്ങളുമായി വലിയ സൗഹൃദമാണ് കാത്തുസൂക്ഷിച്ചിരുന്നത്. ക്രിക്കറ്റില്‍ ശോഭിച്ചിരുന്ന കാലത്തെ വില്ലനായി അര്‍ബുദം ബാധിച്ചെങ്കിലും ഇടവേളയ്ക്ക് ശേഷം അദ്ദേഹം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വലിയ ആരാധകനായ യുവി അര്‍ബുദത്തിന് ശേഷമുള്ള തന്റെ മടങ്ങിവരവിന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എങ്ങനെയാണ് പ്രചോദനമായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവരാജ് സിങ്.'ചില കയറ്റിറക്കങ്ങള്‍ കരിയറില്‍ സംഭവിച്ചു.ഞാന്‍ സച്ചിനുമായി സംസാരിച്ചു.എന്തിനുവേണ്ടിയാണ് നമ്മള്‍ ക്രിക്കറ്റ് കളിക്കുന്നത്?നമ്മള്‍ അന്താരാഷ്ട്ര താരങ്ങളാണെങ്കിലും ക്രിക്കറ്റിനോടുള്ള പ്രണയംകൊണ്ടാണ് കളിക്കുന്നത്.നി ക്രിക്കറ്റിനെ പ്രണയിക്കുന്നുണ്ടെങ്കില്‍ നി വീണ്ടും കളിക്കാന്‍ ആഗ്രഹിക്കും എന്നാണ് സച്ചിന്‍ പറഞ്ഞത്. ഇത്തരമൊരു സാഹചര്യത്തില്‍ നീ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല.എന്നാല്‍ നീ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ നീണ്ടും വീണ്ടും കളിക്കണം എപ്പോഴാണ് വിരമിക്കേണ്ടത് തീരുമാനിക്കണം. അത് നിനക്കുവേണ്ടി ആളുകളല്ല തീരുമാനിക്കേണ്ടതെന്നും സച്ചിന്‍ പറഞ്ഞു'-യുവരാജ് പറഞ്ഞു.

yuvaraj-sachin

ആഭ്യന്തര ക്രിക്കറ്റില്‍ കളി തുടര്‍ന്നു. ഇന്ത്യന്‍ ടീമില്‍ വന്നും പോയും ഇരുന്നു. എന്നാല്‍ അര്‍ബുദത്തിന് ശേഷമുള്ള ഇന്ത്യ ശരീരം പഴയ പോലെയായിരുന്നില്ല. എങ്കിലും പൊരുതാന്‍ തീരുമാനിച്ചു. മടങ്ങിവന്ന് ഏകദിനത്തിലെ ഇന്ത്യ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടി. ജീവിതം സന്തോഷമാക്കി വെക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. സമാധാനമാണ് ഞാന്‍ ആഗ്രഹിച്ചതെന്നും യുവരാജ് പറഞ്ഞു. 2017ലെ കട്ടക്കില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 127 പന്തില്‍ 150 റണ്‍സാണ് യുവരാജ് നേടിയത്. ഇതില്‍ 21 ഫോറും മൂന്ന് സിക്‌സും നേടി. എന്നാല്‍ പഴയ സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹം ടീമില്‍ നിന്ന് തഴയപ്പെട്ടു. ഇന്ത്യക്കുവേണ്ടി 40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും എട്ട് വിക്കറ്റും 304 ഏകദിനത്തില്‍ നിന്ന് 8701 റണ്‍സും 111 വിക്കറ്റും 58ടി20യില്‍ നിന്ന് 2750 റണ്‍സും 28 വിക്കറ്റുമാണ് യുവരാജ് നേടിയത്. 132 ഐപിഎല്ലില്‍ നിന്നായി 2750 റണ്‍സും 36 വിക്കറ്റും യുവിയുടെ പേരിലുണ്ട്. വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെ ദേശീയ ടീമില്‍ നിന്ന് യുവരാജിന് വിടപറയേണ്ടി വന്നു. ഇന്നും വലിയ ആരാധക പിന്തുണയാണ് യുവരാജിനുള്ളത്.

Story first published: Sunday, July 26, 2020, 16:52 [IST]
Other articles published on Jul 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X