ലോകകപ്പില്‍ ഇന്ത്യയുടെ പുറത്താവല്‍... പാളിയത് ഒരൊറ്റ തീരുമാനം, ചൂണ്ടിക്കാട്ടി യുവരാജ്

ദില്ലി: ഇംഗ്ലണ്ടില്‍ സമാപിച്ച കഴിഞ്ഞ ഐസിസി ഏകദിന ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയിലായിരുന്നു ടീം ഇന്ത്യ. പ്രാഥമിക റൗണ്ടില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് വിരാട് കോലി തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. എന്നാല്‍ സെമി ഫൈനലില്‍ ഇന്ത്യക്കു കണക്കുകൂട്ടലുകള്‍ പിഴയ്ക്കുകയായിരുന്നു. ന്യൂസിലാന്‍ഡിനോട് തോറ്റാണ് ഇന്ത്യ നാട്ടിലേക്കു മടങ്ങിയത്.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: കോലിപ്പട സൂക്ഷിച്ചോ? ഒന്നാം റാങ്ക് ഭദ്രമല്ല... ഇത് സംഭവിച്ചാല്‍ തെറിക്കും

ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്താവാനുള്ള യഥാര്‍ഥ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഒരൊറ്റ തീരുമാനമാണ് ഇന്ത്യക്കു വിനയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നാലാം നമ്പര്‍ സ്ഥാനം

നാലാം നമ്പര്‍ സ്ഥാനം

കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ടീമിനെ വലച്ചു കൊണ്ടിരിക്കുന്ന നാലാം നമ്പര്‍ നമ്പര്‍ പൊസിഷനില്‍ മികച്ചൊരാളെ കണ്ടെത്താന്‍ കഴിയാതിരുന്നതാണ് ഇന്ത്യ ലോകകപ്പ് നേടാതിരിക്കാനുള്ള മുഖ്യ കാരണമെന്നു യുവി പറയുന്നു.

ആരാണ് ആ റോളിലേക്ക് ഏറ്റവും അനുയോജ്യനായ താരമെന്ന് കണ്ടെത്തുന്നതിനൊപ്പം അയാളെ പിന്തുണയ്ക്കായിരുന്നു ചെയ്യേണ്ടിയിരുന്നത്. പലരെയും ഈ നമ്പറില്‍ ഇന്ത്യ മാറി മാറി പരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും യുവി ചൂണ്ടിക്കാട്ടി.

സെലക്ടമാര്‍ മനസ്സിലാക്കിയില്ല

സെലക്ടമാര്‍ മനസ്സിലാക്കിയില്ല

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നാലാം നമ്പറിന്റെ പ്രാധാന്യം സെലക്ടര്‍മാര്‍ മനസ്സിലാക്കിയില്ലെന്നു യുവി തുറന്നടിച്ചു. ലോകകപ്പിനു മുമ്പ് ഓസ്‌ട്രേലിയയോട് നാട്ടില്‍ ഇന്ത്യ തോറ്റിരുന്നു. അമ്പാട്ടി റായുഡു പരമ്പരയില്‍ നിരാശപ്പെടുത്തുകയും ചെയ്തു. പെട്ടെന്നാണ് വിജയ് ശങ്കര്‍ ടീമിലേക്കു വരുന്നത്. വിജയ്ക്കും റിഷഭ് പന്തിനും അനുഭവസമ്പത്ത് കുറവാണ്. ഇക്കാര്യം സെലക്ടര്‍മാര്‍ മുഖവിലയ്‌ക്കെടുത്തില്ല. ലോകകപ്പ് ടീമിലുണ്ടായിരുന്ന ദിനേഷ് കാര്‍ത്തികിന് മല്‍സരപരിചയമുണ്ടായിരുന്നു. പക്ഷെ സെമിയില്‍ മാത്രമാണ് അദ്ദേഹത്തെ ഇറക്കിയത്.

എന്തുകൊണ്ടാണ് മറ്റു മല്‍സരങ്ങളില്‍ അദ്ദേഹത്തെ പുറത്തിരുത്തിയതെന്ന് അറിയില്ല. ഇന്ത്യ കിരീടം നേടാതിരിക്കാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. ഇന്ത്യയും ഇംഗ്ലണ്ടുമായിരുന്നു ലോകകപ്പിലെ മികച്ച ടീമുകള്‍. ഇന്ത്യ തീര്‍ച്ചയായും ഫൈനലില്‍ വേണമായിരുന്നുവെന്നും യുവി വിശദമാക്കി.

ധോണിയെ നേരത്തേ ഇറക്കണമായിരുന്നു

ധോണിയെ നേരത്തേ ഇറക്കണമായിരുന്നു

ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ മുന്‍ നായകന്‍ എംഎസ് ധോണിയെ ഏഴാം നമ്പറില്‍ ഇറക്കിയതിനെയും യുവരാജ് വിമര്‍ശിച്ചു. പ്രാഥമിക റൗണ്ടിലെ മല്‍സരങ്ങളില്‍ അഞ്ചാമനായി ഇറങ്ങിയ ധോണിയെ സെമിയില്‍ തികച്ചും അപ്രതീക്ഷിതമായി ഇന്ത്യ ഏഴാമനായാണ് കളിപ്പിച്ചത്.

ധോണിയെ ഏഴാംനമ്പറിലേക്ക് ഇറക്കിയപ്പോള്‍ ശരിക്കും അമ്പരന്നു പോയി. ഏറെ അനുഭവസമ്പത്ത് ഉള്ളതിനാല്‍ തന്നെ ധോണിയെ നേരത്തേ ഇറക്കണമായിരുന്നു. ടീം മാനേജ്‌മെന്റ് അപ്പോള്‍ എന്താന് ആലോചിച്ചതെന്ന് അറിയില്ലെന്നും യുവി കൂട്ടിച്ചേര്‍ത്തു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, September 27, 2019, 12:59 [IST]
Other articles published on Sep 27, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X