Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: 2011ല്‍ ഇന്ത്യന്‍ ഹീറോ യുവരാജ്, ഇത്തവണയാര്? സാക്ഷാല്‍ യുവി തന്നെ പറയുന്നു...

യുവരാജ് ഇന്ത്യൻ ടീമിനെക്കുറിച്ച് മനസ്സ് തുറക്കുന്നു

മുംബൈ: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന് ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. മൂന്നാം ലോകിരീടം സ്വപ്‌നം കണ്ടാണ് വിരാട് കോലിക്കു കീഴില്‍ ടീം ഇന്ത്യ വിമാനം കയറുന്നത്. 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പിലാണ് ഇന്ത്യ അവസാനമായി ലോക കിരീടമണിഞ്ഞത്. അന്ന് ടീമിന്റെ ഹീറോയായത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങായിരുന്നു. ബാറ്റിങിലും ബൗളിങിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ യുവി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

yuv

ഇത്തവണ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനായില്ലെങ്കിലും ഇന്ത്യയെക്കുറിച്ചു വലിയ പ്രതീക്ഷകളാണ് യുവിക്കുള്ളത്. ഐപിഎല്ലില്‍ ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് അദ്ദേഹം.

ഹര്‍ദിക്കാവും തുറുപ്പുചീട്ട്

ഹര്‍ദിക്കാവും തുറുപ്പുചീട്ട്

മുംബൈ ഇന്ത്യന്‍സില്‍ തന്റെ സഹതാരമായ യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടെന്ന് യുവി അഭിപ്രായപ്പെട്ടു.
ലോകകപ്പുമായി ബന്ധപ്പെട്ടു ഹര്‍ദിക്കുമായി സംസാരിച്ചിരുന്നു. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ബാറ്റിങിലും ബൗളിങിലും നല്ല പ്രകടനം നടത്താന്‍ തനിക്കു കഴിയുമെന്നും ഹര്‍ദിക്കിനോടു പറഞ്ഞിരുന്നു. ഐപിഎല്ലിലെ ഫോം അദ്ദേഹത്തിന് ലോകകപ്പിലും ആവര്‍ത്തിക്കാന്‍ കഴിയട്ടെയെന്ന ശുഭപ്രതീക്ഷയുണ്ടെന്നും യുവി വ്യക്തമാക്കി. ഇത്തവണത്തെ ഐപഎല്ലില്‍ മുംബൈയെ ഫൈനലിലെത്തിക്കുന്നതില്‍ ഹര്‍ദിക് നിര്‍ണായക പങ്കു വഹിച്ചിരുന്നു. 194.55 സ്‌ട്രൈക്ക് റേറ്റോടെ 393 റണ്‍സും 15 വിക്കറ്റുകളും താരം നേടിക്കഴിഞ്ഞു.

സമ്മര്‍ദ്ദം മറികടക്കണം

സമ്മര്‍ദ്ദം മറികടക്കണം

ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഹര്‍ദിക് നല്ല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സമ്മര്‍ദ്ദത്തെ മറികടക്കുക എങ്ങനെയെന്നതാവും ഹര്‍ദിക് നേരിടുന്ന പ്രധാന വെല്ലുവിളി. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ഹര്‍ദിക് ഇന്ത്യക്കായി കസറുക തന്നെ ചെയ്യുമെന്നും യുവി അഭിപ്രായപ്പെട്ടു.
2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റുകളുമെടുത്താണ് യുവി ഇന്ത്യയുടെ കിരീടവിജയത്തിനു ചുക്കാന്‍ പിടിച്ചത്.

രണ്ടു സ്പിന്നര്‍മാരും വേണം

രണ്ടു സ്പിന്നര്‍മാരും വേണം

ലോകകപ്പില്‍ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നീ സ്പിന്നര്‍മാരെ ഇന്ത്യ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നു യുവി ആവശ്യപ്പെട്ടു. സമീപകാലത്തു മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവയ്ക്കുന്നത്. സ്പിന്നര്‍മാരാണ് തങ്ങളുടെ കരുത്തെന്ന് ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ തെളിഞ്ഞതാണ്. അതുകൊണ്ടു തന്നെ നിലവിലെ രീതിയില്‍ ഇന്ത്യ മുന്നോട്ടു പോവണമെന്നും അദ്ദേഹം പറഞ്ഞു.

ഫോര്‍മാറ്റ് ഗുണം ചെയ്യും

ഫോര്‍മാറ്റ് ഗുണം ചെയ്യും

ഇത്തവണത്തെ ലോകകപ്പിലെ മല്‍സരഘടന തീര്‍ച്ചയായും ഇന്ത്യക്കു ഗുണം ചെയ്യുമെന്ന് യുവി ചൂണ്ടിക്കാട്ടി. 2007ലെ ലോകകപ്പില്‍ ഇന്ത്യക്കു മൂന്നു ഗ്രൂപ്പ് മല്‍സരങ്ങളാണുണ്ടായിരുന്നത്. ഒന്നില്‍ ജയിക്കുകയും രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തതോടെ ഇന്ത്യ ഗ്രൂപ്പുഘട്ടത്തില്‍ പുറത്താവുകയും ചെയ്തു. എന്നാല്‍ ഈ ലോകകപ്പില്‍ ഇന്ത്യക്കു ഒമ്പതു മല്‍സരങ്ങളുണ്ട്. അതുകൊണ്ടു തന്നെ തിരിച്ചടി നേരിട്ടാലും ടീമിനു തിരിച്ചുവരവ് സാധ്യമാണെന്നും യുവി വിശദമാക്കി.

Story first published: Thursday, May 9, 2019, 12:10 [IST]
Other articles published on May 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+