സച്ചിനെ ബൗണ്ടറി പറത്തി യുവരാജിന് സെഞ്ചുറി
ലണ്ടന്‍: ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ക്രിക്കറ്റ് ദൈവത്തെ ബൗണ്ടറിയിലേക്ക് പായിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവരാജാവിന് സെഞ്ചുറി. എം സി സി ഇലവന് വേണ്ടി പന്തെറിഞ്ഞ ക്യാപ്റ്റന്‍ സച്ചിനെ ബൗണ്ടറിയടിച്ചാണ് ലോക ഇലവന് വേണ്ടിയിറങ്ങിയ യുവരാജ് സിംഗ് സെഞ്ചുറി തികച്ചത്. 116 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും സഹിതമാണ് യുവി നൂറടിച്ചത്.
പന്ത്രണ്ട് ഓവറില്‍ അഞ്ച് വിക്കറ്റിന് 68 എന്ന നിലയില്‍ പതറിയ ലോക ഇലവനെ കര കയറ്റിയത് യുവരാജ് സിംഗിന്റെ സെഞ്ചുറിയാണ്. ആദം ഗില്‍ക്രിസ്റ്റും വീരേന്ദര്‍ സേവാഗും കൂടി ആറോവറില്‍ അമ്പത് റണ്‍സടിച്ച് മിന്നല്‍ തുടക്കം നല്‍കിയെങ്കിലും ലോക ഇലവന് അത് മുതലാക്കാനായില്ല. വീരു 22ഉം ഗില്ലി 29 ഉം റണ്‍സെടുത്ത് പുറത്തായ ശേഷം ലോക ഇലവന്റെ കൂട്ടത്തകര്‍ച്ചയായിരുന്നു.

40 റണ്‍സെടുത്ത മുന്‍ ഇംഗ്ലണ്ട് നായകന്‍ പോള്‍ കോളിംഗ് വുഡിനെ കൂട്ടുപിടിച്ചാണ് യുവരാജ് ലോക ഇലവനെ രക്ഷിച്ചത്. സ്ലിപ്പില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ ദ്രാവിഡാണ് കോളിംഗ് വുഡിനെ പുറത്താക്കിയത്. തുടരെത്തുടരെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ പാക് സ്പിന്നര്‍ സയീദ് അജ്മലാണ് ലോക ഇലവന്റെ നടുവൊടിച്ചത്. പീറ്റേഴ്‌സന്‍, അഫ്രീദി, തമിം ഇക്ബാല്‍ എന്നിവര്‍ ചെറിയ സ്‌കോറിന് പുറത്തായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ലോക ഇലവന്‍ 47 ഓവറില്‍ ആറിന് 263 റണ്‍സിലെത്തിയിട്ടുണ്ട്.
എം സി സി ക്ലബ്ബിന്റെ ഇരുന്നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ലോക ഇലവനും എം സി സി ഇലനും പ്രദര്‍ശന മത്സരം കളിക്കുന്നത്. സ്പിന്‍ മാന്ത്രികന്‍ ഷെയിന്‍ വോണാണ് ലോക ഇലവന്റെ ക്യാപ്റ്റന്‍. ഷെയിന്‍ വോണും മുത്തയ്യ മുരളീധരനും ഒന്നിച്ച് പന്തെറിയുമ്പോള്‍ എം സി സി ഇലവന് വേണ്ടി ബ്രയാന്‍ ലാറയും സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും ഒന്നിച്ച് ബാറ്റ് ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications