Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജിന്റെ കളി; പ്രമുഖര്‍ പറയുന്നു!

മുംബൈ: ഒരു ദിവസത്തെ കളിയുടെ പേരില്‍ യുവരാജ് സിംഗിനെ എഴുതിത്തള്ളരുതെന്ന് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ട്വന്റി 20 ലോകകപ്പ് ഫൈനലിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശിക്കപ്പെടുന്ന യുവരാജിന് ആശ്വാസമായാണ് സച്ചിന്റെ വാക്കുകള്‍. യുവരാജിനെ വിമര്‍ശിച്ചോളൂ, പക്ഷേ ക്രൂശിക്കരുത് എന്നാണ് സച്ചിന്‍ ക്രിക്കറ്റ് ആരാധകരോട് അഭ്യര്‍ഥിച്ചത്.

ഇത്രയും കാലത്തെ നല്ല പ്രകടനത്തിന്റെ ഓര്‍മകള്‍ ഒരു ദിവസം കൊണ്ട് ഇല്ലാതാകില്ല. ഇപ്പോള്‍ ഫോമിലല്ലെങ്കിലും 2015 ലോകകപ്പില്‍ നിന്നും യുവരാജിനെ പുറത്താക്കേണ്ട കാര്യമില്ല. യുവരാജ് സിംഗിനെ ക്രൂശിക്കാനോ എഴുതിത്തള്ളാനോ ഫൈനലിലെ കളി പോര.

സച്ചിന്‍ മാത്രമല്ല, ക്യാപ്റ്റന്‍ എം എസ് ധോണി മുതല്‍ ഐറ്റം ഗേള്‍ പൂനം പാണ്ഡെ വരെയുള്ള പലരും യുവരാജിന് പിന്തുണയുമായി രംഗത്തുണ്ട്. ഗാംഗുലിയും ഹര്‍ഭജനും അടക്കമുള്ള പ്രമുഖരിലേക്ക്.

ക്രൂശിക്കരുതേ - സച്ചിന്‍

ക്രൂശിക്കരുതേ - സച്ചിന്‍

യുവരാജിന്റെ മെന്ററും അഭ്യുദയകാംക്ഷിയുമായ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പരസ്യമായി തന്നെ യുവിക്ക് വേണ്ടി രംഗത്തെത്തി. യുവരാജിനെ എഴുതിത്തള്ളാറായിട്ടില്ല എന്നാണ് സച്ചിന്‍ പറയുന്നത്. അത് സത്യമല്ലേ?

ഷോക്കിംഗ് - ഹര്‍ഭജന്‍ സിംഗ്

ഷോക്കിംഗ് - ഹര്‍ഭജന്‍ സിംഗ്

ഇന്ത്യയുടെ ഏറ്റവും മികച്ച മാച്ച് വിന്നര്‍ എന്നാണ് ഭാജി യുവിയെ വിളിക്കുന്നത്. രണ്ട് ലോകകപ്പുകള്‍ നേടിയ യുവരാജിനെ ആക്രമിക്കുന്നത് ഞെട്ടിപ്പിക്കുന്നു എന്നും ഹര്‍ഭജന്‍ ട്വിറ്ററില്‍ എഴുതി.

മനുഷ്യനല്ലേ - ഗാംഗുലി

മനുഷ്യനല്ലേ - ഗാംഗുലി

യുവരാജും മനുഷ്യനാണ്, ഒരു മോശം ദിവസം എല്ലാവര്‍ക്കും ഉണ്ടാകാം എന്നാണ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറയുന്നത്.

ഹാര്‍ഡ് ലക്ക് - ധോണി

ഹാര്‍ഡ് ലക്ക് - ധോണി

യുവരാജ് മോശം ഫോമിലായിരുന്നു, എന്നിട്ടും യുവി പരമാവധി ശ്രമിച്ചു. കുറ്റം പറയാനാകില്ല എന്നാണ് ക്യാപ്റ്റന്‍ ധോണി പറയുന്നത്.

യുവരാജ് മാത്രമല്ല - യോഗ് രാജ്

യുവരാജ് മാത്രമല്ല - യോഗ് രാജ്

ഇന്ത്യയുടെ തോല്‍വിക്ക് കാരണം യുവരാജ് മാത്രമല്ല എന്നാണ് അച്ഛന്‍ യോഗ് രാജ് സിംഗ് പറയുന്നത്.

തിരിച്ചുവരാം യുവി - പൂനം പാണ്ഡെ

തിരിച്ചുവരാം യുവി - പൂനം പാണ്ഡെ

ചിലപ്പോള്‍ അടിക്കും, ചിലപ്പോള്‍ പറ്റി എന്ന് വരില്ല, ഇതൊക്കെ സാധാരണം എന്നുപറഞ്ഞാണ് ഐറ്റം ഗേള്‍ പൂനം പാണ്ഡെ യുവരാജിനെ ആശ്വസിപ്പിക്കുന്നത്.

സപ്പോര്‍ട്ട് - കോലി

സപ്പോര്‍ട്ട് - കോലി

യുവരാജ് സിംഗിന്റെ കടുത്ത ആരാധകനും കൂട്ടുകാരനുമാണ് വിരാട് കോലി, ബാംഗ്ലൂരിന് വേണ്ടി യുവരാജിനെ മല്യ വിളിച്ചെടുത്തത് പോലും കോലിയുടെ താല്‍പര്യപ്രകാരമാണ്. എന്തായാലും കോലിയുടെ സപ്പോര്‍ട്ട് യുവരാജിനുണ്ടാകും.

Story first published: Tuesday, April 8, 2014, 11:57 [IST]
Other articles published on Apr 8, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+