വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ നന്ദികേട് കാണിച്ചവര്‍, യാത്രയയപ്പ് പോലും നല്‍കിയില്ല!- എല്ലാം വമ്പന്‍ താരങ്ങള്‍

വിരമിക്കാന്‍ അവസരം നല്‍കാതെ ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു

വര്‍ഷങ്ങളോളം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സേവിച്ചിട്ടും കറിവേപ്പില കണക്കെ കാര്യം കഴിഞ്ഞപ്പോള്‍ ഒഴിവാക്കപ്പെട്ട ചില വമ്പന്‍ താരങ്ങളുണ്ട്. കരിയറിന്റെ നല്ല കാലത്ത് ദേശീയ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ഇവരെ അവസാന കാലത്ത് അര്‍ഹിച്ച യാത്രയപ്പ് പോലും നല്‍കാതെയാണ് ഇന്ത്യ എന്നന്നേക്കുമായി ഒഴിവാക്കിയത്. ഇന്ത്യക്കൊപ്പം ലോകകപ്പ് നേട്ടത്തില്‍ വരെ പങ്കാളിയായവര്‍ ഇക്കൂട്ടത്തിലുണ്ട്.

എന്നാല്‍ അര്‍ഹിച്ച വിടവാങ്ങല്‍ പോലും നല്‍കാതെ ഇന്ത്യ ഇവരോട് നന്ദി കേട് കാണിക്കുകയായിരുന്നു. ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോഴും നെഞ്ചിലേറ്റുന്ന സൂപ്പര്‍ താരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഈ തരത്തില്‍ കടുത്ത അവഗണനയേറ്റു വാങ്ങി ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും തഴയപ്പെട്ട പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ആക്രമണമണെന്ന ഒരൊറ്റ ശൈലിയിലൂടെ ബാറ്റിങില്‍ വിസ്മയ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. മധ്യനിര ബാറ്റ്‌സ്മാനായി കരിയര്‍ തുടങ്ങി പിന്നീട് ഓപ്പണറായതോടെ സംഹാരതാണ്ഡവമാടിയ വീരുവിനെ ഭയക്കാത്ത ബൗളര്‍മാരില്ലായിരുന്നു. എത്ര നല്ല പന്തും കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഗാലറയിലേക്കു പറത്താന്‍ അസാമാന്യ മികവ് തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.
പക്ഷെ വീരുവിന് ഇന്ത്യ അര്‍ഹിച്ച വിടവാങ്ങല്‍ നല്‍കിയിരുന്നില്ലെന്നതാണ് ഖേദകരം. 2013ല്‍ ഓസ്ട്രലിയക്കെതിരേയായ ഏദിനത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. അതിനു ശേഷം ടീമില്‍ നിന്നൊഴിവാക്കപ്പെട്ട വീരുവിന് പിന്നീടൊരു തിരിച്ചുവരവുണ്ടായിട്ടില്ല. ഒടുവില്‍ മടങ്ങിവരവ് പ്രതീക്ഷ അസ്തമിച്ചതോടെ വീരു ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവുമധികം അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട താരം മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണെന്നു നിസംശയം പറയാം. കാരണം ഒരുപാട് മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടും ഗംഭീറിന്റെ പേര് ആരും പരാമര്‍ശിക്കുന്നതായി നമുക്ക് കാണാന്‍ കഴിയില്ല. അതില്‍ അദ്ദേഹം നിരാശനുമായിരുന്നു. 2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ലോകകപ്പിന്റെ ഫൈനലില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ ഗംഭീറായിരുന്നു (97). പക്ഷെ കൈയടി മുഴുവന്‍ പുറത്താവാതെ 91 റണ്‍സെടുത്ത നായകന്‍ എംഎസ് ധോണിക്കായിരുന്നു. 2007ല്‍ ഇന്ത്യ ജേതാക്കളായ പ്രഥമ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ ഫൈനലിലും ടോപ്‌സ്‌കോറര്‍ ഗംഭീറായിരുന്നു (75 റണ്‍സ്). പക്ഷെ ലോകകപ്പ് വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഗംഭീറിന്റെ ഇന്നിങ്‌സിനെ ആരും പ്രശംസിക്കാറില്ല.
2013ല്‍ ഇംഗ്ലണ്ടിനെതിരേയാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിച്ചത്. അതിനു ശേഷം അദ്ദേഹം ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. പകരക്കാരനായി ശിഖര്‍ ധവാന്‍ ടീമിലെത്തുകയും ചെയ്തു. ടെസ്റ്റില്‍ 2016ല്‍ അവസാനമായി കളിച്ചെങ്കിലും ഗംഭീറിനും ഇന്ത്യ അര്‍ഹിച്ച വിടവാങ്ങല്‍ നല്‍കിയില്ല.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയ യുവി ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു.
2007ലെ ടി20 ലോകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച അദ്ദേഹം 2011ലെ ലോകകപ്പ് വിജയത്തിനും ചുക്കാന്‍ പിടിച്ചു. അന്ന് ടൂര്‍ണമെന്റിലെ ഏറ്റും മികച്ച താരത്തിനുള്ള പുരസ്‌കാരവും യുവി കൈക്കലാക്കിയിരുന്നു. ഇടയ്ക്കു അര്‍ബുദം കരിയറിനും ജീവിതത്തിനും വില്ലനായി കടന്നുവന്നെങ്കിലും അതിനെ പൊരുതി തോല്‍പ്പിച്ച് .യുവി മടങ്ങിയെത്തി. എന്നാല്‍ തിരിച്ചുവന്ന യുവിക്ക് പഴയ മാജിക്ക് ആവര്‍ത്തിക്കാനായില്ല.
2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് അദ്ദേഹം അവസാന ഏകദിന കളിച്ചത്. എങ്കിലും ടീമില്‍ മടങ്ങിയെത്താനും 2019ലെ ലോകകപ്പില്‍ കൂടി കളിച്ച് വിരമിക്കാന്‍ യുവി അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ ടീം ഇന്ത്യയിലേക്ക് അദ്ദേഹത്തിനൊരു മടങ്ങിവരവുണ്ടായില്ല. ഒടുവില്‍ പ്രതീക്ഷ അസ്തമിച്ചതോടെ 2019 ജൂണില്‍ യുവി വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. യുവിക്കും വിടവാങ്ങല്‍ മല്‍സരത്തിനുള്ള അവസരം ബിസിസിഐ നല്‍കിയില്ല.

വിവിഎസ് ലക്ഷ്മണ്‍

വിവിഎസ് ലക്ഷ്മണ്‍

വെരിവെരി സ്‌പെഷ്യലെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന താരമാണ് മുന്‍ ടെസറ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. ടെസ്റ്റില്‍ ഇന്ത്യയുടെ നെടുംതൂണുകളിലൊന്ന് തന്നെയായിരുന്നു ലക്ഷ്മണ്‍. കരുത്തരായ ഓസ്‌ട്രേലിയയെ എന്നും വേട്ടയാടിയിട്ടുള്ള താരങ്ങളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം.
2012ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ലക്ഷ്മണ്‍ ഇന്ത്യക്കു വേണ്ടി അവസാനമായി ബാറ്റേന്തിയത്. അതിനു ശേഷം ഒഴിവാക്കപ്പെട്ട അദ്ദേഹത്തെ പിന്നീടൊരിക്കലും ടീമിലേക്കു തിരികെ വിളിച്ചിട്ടില്ല. ഒടുവില്‍ അര്‍ഹിച്ച വിടവാങ്ങല്‍ പോലും ലഭിക്കാതെ ഇതേ വര്‍ഷം ലക്ഷ്മണ്‍ ക്രിക്കറ്റിനോടു വിട പറയുകയും ചെയ്തു.

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

ഇന്ത്യന്‍ പേസ് ബൗളിങിനെ മറ്റൊരു തലത്തിലേക്കുയര്‍ത്തിയ ബൗളറായിരുന്നു മുന്‍ ഇതിഹാസം സഹീര്‍ ഖാന്‍. 2012ല്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന മല്‍സരത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. അതിനു ശേഷം സഹീറിനെ ദേശീയ ടീമിലേക്കു ഒരിക്കല്‍പ്പോലും തിരിച്ചുവിളിച്ചില്ല. ഒടുവില്‍ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2015ല്‍ സഹീര്‍ ക്രിക്കറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി വിടവാങ്ങല്‍ മല്‍സരത്തിന് അദ്ദേഹത്തിനു അവസരവും നല്‍കിയില്ല.

Story first published: Wednesday, July 22, 2020, 18:18 [IST]
Other articles published on Jul 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X