വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

50ലധികം ഏകദിനം കളിച്ചു, പക്ഷെ ഒരു ടെസ്റ്റ് പോലും കളിച്ചില്ല, അഞ്ച് സൂപ്പര്‍ താരങ്ങളിതാ

50ലധികം ഏകദിനം കളിക്കുകയും എന്നാല്‍ ടെസ്റ്റില്‍ അവസരം ലഭിക്കാതെയും പോയ അഞ്ച് പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം

1

ക്രിക്കറ്റ് കളിക്കുന്ന ഏതൊരു താരത്തിന്റെയും ഏറ്റവും വലിയ ആഗ്രഹം ഒരു ടെസ്റ്റ് മത്സരമെങ്കിലും കളിക്കുകയെന്നതാവും. എന്നാല്‍ പലര്‍ക്കും ഇതിന് അവസരം ലഭിക്കാറില്ല. ടെസ്റ്റ് കളിക്കണമെങ്കില്‍ ക്ഷമയും പ്രതിഭയും ഫിറ്റ്‌നസുമെല്ലാം ഒത്തുചേരേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ പരിമിത ഓവറില്‍ വലിയ നേട്ടത്തിലെത്തുന്ന പല താരങ്ങള്‍ക്കും പലപ്പോഴും ടെസ്റ്റില്‍ അവസരം ലഭിക്കണമെന്നില്ല. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ പരിമിത ഓവറില്‍ തിളങ്ങുകയും ടെസ്റ്റില്‍ അവസരം ലഭിക്കാതെ പോവുകയും ചെയ്ത നിരവധി താരങ്ങളെ കാണാനാവും. ഇത്തരത്തില്‍ 50ലധികം ഏകദിനം കളിക്കുകയും എന്നാല്‍ ടെസ്റ്റില്‍ അവസരം ലഭിക്കാതെയും പോയ അഞ്ച് പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

യൂസുഫ് പഠാന്‍

യൂസുഫ് പഠാന്‍

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു യൂസുഫ് പഠാന്‍. വെടിക്കെട്ട് ബാറ്റിങ്ങിന്റെ പേരിലാണ് യൂസഫ് കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ഓപ്പണറായും ഫിനിഷറായുമെല്ലാം ഇന്ത്യക്കായി കളിക്കാന്‍ യൂസുഫിനായിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ അദ്ദേഹം 2008ലാണ് ഏകദിന അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യക്കായി 57 ഏകദിനവും 22 ടി20യും യൂസുഫ് കളിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും ടെസ്റ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഏകദിനത്തില്‍ 810 റണ്‍സും 33 വിക്കറ്റും ടി20യില്‍ 236 റണ്‍സും 13 വിക്കറ്റുമാണ് താരത്തിന്റെ പേരിലുള്ളത്. 174 ഐപിഎല്ലില്‍ നിന്നായി 3204 റണ്‍സും 42 വിക്കറ്റും യൂസുഫിന്റെ പേരിലുണ്ട്. എന്നാല്‍ ടെസ്റ്റിലേക്ക് വിളിയെത്തിയില്ല.

ഡേവിഡ് ഹസി

ഡേവിഡ് ഹസി

മുന്‍ ഓസീസ് താരമായ ഡേവിഡ് ഹസിക്കും ടെസ്റ്റില്‍ ഒരു തവണ പോലും അവസരം ലഭിച്ചില്ല. ഓസ്‌ട്രേലിയക്കായി 69 ഏകദിനത്തില്‍ നിന്ന് 1796 റണ്‍സും 18 വിക്കറ്റും 39 ടി20യില്‍ നിന്ന് 756 റണ്‍സും 19 വിക്കറ്റും നേടിയിട്ടുള്ള താരമാണ് ഡേവിഡ് ഹസി. എന്നാല്‍ ഒരു തവണ പോലും അദ്ദേഹത്തിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയില്ല. അദ്ദേഹത്തിന്റെ സഹോദരന്‍ മൈക്ക് ഹസി ഓസ്‌ട്രേലിയക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുണ്ടെങ്കിലും ഡേവിഡിന് ടെസ്റ്റില്‍ അവസരം ലഭിച്ചില്ല. ഓസ്‌ട്രേലിയന്‍ ടീമില്‍ വലിയ താരസമ്പത്തുള്ളതാണ് ഡേവിഡ് ഹസിക്ക് അവസരം ലഭിക്കാതെ പോവാനുള്ള പ്രധാന കാരണം. നിലവില്‍ കെകെആറിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാണ് ഡേവിഡ്.

ഇയാന്‍ ഹാര്‍വേ

ഇയാന്‍ ഹാര്‍വേ

മുന്‍ ഓസ്‌ട്രേലിയന്‍ താരം ഇയാന്‍ ഹാര്‍വേയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ്. 73 ഏകദിനങ്ങള്‍ ഓസ്‌ട്രേലിയക്കായി കളിച്ചിട്ടുള്ള ഹാര്‍വേ 715 റണ്‍സും 85 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. 16 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. വലം കൈയന്‍ മീഡിയം പേസറെന്ന നിലയില്‍ ഏകദിനത്തില്‍ മികച്ച പ്രകടനം ഹാര്‍വേക്ക് അവകാശപ്പെടാമെങ്കിലും ടെസ്റ്റില്‍ അദ്ദേഹത്തിന് ഒരു തവണ പോലും അവസരം ലഭിച്ചില്ല.

ജെയിംസ് ഹോപ്‌സ്

ജെയിംസ് ഹോപ്‌സ്

ഓസ്‌ട്രേലിയയുടെ തന്നെ പേസ് ഓള്‍റൗണ്ടറാണ് ജെയിം ഹോപ്‌സ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടാന്‍ കെല്‍പ്പുള്ള ഹോപ്‌സ് 85 ഏകദിനത്തില്‍ നിന്ന് 1329 റണ്‍സും 67 വിക്കറ്റും 12 ടി20യില്‍ നിന്ന് 105 റണ്‍സും 10 വിക്കറ്റും നേടിയിട്ടുണ്ടെങ്കിലും ടെസ്റ്റില്‍ ഒരു തവണ പോലും അവസരം ലഭിച്ചില്ല. പരിമിത ഓവറില്‍ മികവ് കാട്ടിയ ഓള്‍റൗണ്ടറെന്ന നിലയില്‍ ടെസ്റ്റിലും അവസരം അര്‍ഹിച്ചിരുന്നെങ്കിലും ഓസ്‌ട്രേലിയന്‍ ടീമിലെ സൂപ്പര്‍ താരങ്ങളുടെ വലിയ നിരയാണ് ഹോപ്‌സിന്റെ ടെസ്റ്റ് അരങ്ങേറ്റ മോഹത്തിന് തടയിട്ടത്.

കറെന്‍ പൊള്ളാര്‍ഡ്

കറെന്‍ പൊള്ളാര്‍ഡ്

മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകനും കരുത്തുറ്റ ഓള്‍റൗണ്ടറുമായ കറെന്‍ പൊള്ളാര്‍ഡ് പരിമിത ഓവറിലെ അപകടകാരിയായ താരങ്ങളിലൊരാളാണ്. 123 ഏകദിനത്തില്‍ നിന്ന് 2706 റണ്‍സും 55 വിക്കറ്റും 101 ടി20യില്‍ നിന്ന് 1569 റണ്‍സും 42 വിക്കറ്റും വീഴ്ത്തിയിട്ടുള്ള പൊള്ളാര്‍ഡിന് പക്ഷെ ഒരു തവണ പോലും ടെസ്റ്റില്‍ അവസരം ലഭിച്ചില്ല. ക്രിസ് ഗെയ്‌ലടക്കം പല വെടിക്കെട്ട് താരങ്ങള്‍ക്കും ടെസ്റ്റില്‍ അവസരം ലഭിച്ചപ്പോഴും പൊള്ളാര്‍ഡിന് ഒരു തവണ പോലും ടെസ്റ്റിലേക്ക് വിളിയെത്തിയില്ല.

Story first published: Tuesday, May 17, 2022, 14:52 [IST]
Other articles published on May 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X