Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉത്തേജക പരിശോധനയില്‍ പരാജയം, യൂസഫ് പത്താന് ബിസിസിഐ വിലക്ക്!!

മുംബൈ: ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പത്താന്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് ബറോഡ താരം കൂടിയായ യൂസഫിനെ ബിസിസിഐ അഞ്ചു മാസത്തേക്കു ക്രിക്കറ്റില്‍ നിന്നും വിലക്കി. ചുമയ്ക്കും മറ്റുമുള്ള സിറപ്പുകളില്‍ കാണപ്പെടുന്ന ടെര്‍ബ്യുലൈന്റെ അംശം താരത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ബിസിസിഐയുടെ ആന്റി ഡോപ്പിങ് ടെസ്റ്റിങ് പ്രോഗ്രാമിന്റെ ഭാഗമായി യൂസഫ് മൂത്രസാമ്പിള്‍ നല്‍കിയിരുന്നു. 2017 മാര്‍ച്ചില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയ്ക്കായി കൡക്കുന്നതിനിടെയായിരുന്നു ഇത്. ഈ സാമ്പിള്‍ പരിേേശാധിച്ചപ്പോഴാണ് നിരോധിക്കപ്പെട്ട ടെര്‍ബ്യൂട്ടലൈന്‍ താരം ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയായ (വാഡ) നിരോധിച്ച മരുന്നുകളില്‍ ഒന്നാണ് ടെര്‍ബ്യൂട്ടലൈന്‍.

1

അതേസമയം, താന്‍ മനപ്പൂര്‍വ്വമല്ല ടെര്‍ബ്യൂട്ടലൈന്‍ ഉപയോഗിച്ചതെന്നും ശ്വാസനാളത്തില്‍ അണുബാധയുണ്ടായപ്പോഴാണ് കുതിപ്പ് വയ്പ്പ് എടുത്തതെന്നുമാണ് യൂസുഫിന്റെ വിശദീകരണം. യൂസുഫിന്റെ വിശദീരണം തൃപ്തികരമാണെന്ന് ബിസിസിഐ പ്രതികരിച്ചു. ചികില്‍സയുടെ ഭാഗമായി അബദ്ധത്തിലാണ് മരുന്ന് ശരീരത്തില്‍ കടന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ നിന്നും വ്യക്തമാണ്. എങ്കിലും അഞ്ചു മാസത്തേക്ക് യൂസുഫിന് ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവരുമെന്നും ബിസിസിഐ വിശദമാക്കി.

2

കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവമുണ്ടായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പറായ സുബ്രതോ പാലാണ് ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടത്. ജലദോഷത്തെ തുടര്‍ന്ന് താരം ഉപയോഗിച്ച മരുന്നില്‍ നിരോധിക്കപ്പെട്ട് മരുന്നിന്റെ അംശം കണ്ടെത്തുകയായിരുന്നു.

Story first published: Tuesday, January 9, 2018, 14:47 [IST]
Other articles published on Jan 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+