Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കിടെ കമന്റടിച്ചു, യൂസഫ് പത്താന്‍ കാണിയെ അടിച്ചു

വഡോദര: കളിക്കിടെ അപമാനിക്കുന്ന കമന്റുകള്‍ പുറപ്പെടുവിച്ച കാണിയെ യൂസഫ് പത്താന്‍ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിനെതിരെ വഡോദരയില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനിടയായിരുന്നു സംഭവം. കാണിയെ ഡ്രസ്സിങ് റൂമിലേക്ക് വിളിപ്പിച്ചാണത്രെ പത്താന്‍ മര്‍ദ്ദിച്ചത്.

ബറോഡയുടെ താരമാണ് യൂസഫ് പത്താന്‍. കളിക്കിടെ കാഴ്ചക്കാരന്റെ കമന്റുകള്‍ പത്താനെ ശരിക്കും അസ്വസ്ഥനാക്കിയിരുന്നത്രെ. യൂസഫ് പത്താനെതിരെ മാത്രമല്ല, മറ്റ് പല കളിക്കാരേയും ഈ കാണി അപമാനിക്കുന്നുണ്ടായിരുന്നു എന്നാണ റിപ്പോര്‍ട്ടുകള്‍.

Yusuf Pathan

അമ്പാട്ടി റായ്ഡു ആയിരുന്നു പത്താനൊപ്പം ബാറ്റ് ചെയ്തിരുന്നത്. റായ്ഡുവിനേയും കമന്റടി വീരന്‍ വെറുതെ വിട്ടിരുന്നില്ല. അപ്പോള്‍ തന്നെ ഇര്‍ഫാന്‍ ഒരു കാര്യം മനസ്സില്‍ ഉറപ്പിച്ചിരുന്നു എന്ന് വേണം കരുതാന്‍.

ഔട്ട് ആയി ഡ്രസ്സിങ് റൂമിലെത്തിയ പത്താന്‍ കാണിയെ അങ്ങോട്ട് വിളിച്ച് വരുത്തുകയായിരുന്നു. ക്രുദ്ധനായ പത്താന്‍ രണ്ട് തവണ തല്ലിയതായി ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സ്‌നേഹല്‍ പരീഖ് പറയുന്നു.

അടിപിടി വലിയ പ്രശ്‌നമാകരാതിരിക്കാന്‍ ഇടപെട്ടതാകട്ടെ യൂസഫിന്റെ സഹോദരന്‍ ഇര്‍ഫാന്‍ പത്താനാണ്. സംഭവം അറിഞ്ഞ് ഇര്‍ഫാന്‍ ഡ്രസ്സിങ് റൂമിലേക്ക് ഓടിയെത്തുകയായിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിച്ചു എന്നാണ് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത്. അടിയേറ്റ കാണിയുടെ ബന്ധു പിന്നീടെത്തി മാപ്പ് പറഞ്ഞതായും പറയുന്നു.

എന്തായാലും അടിപിടി സംഭവം മാച്ച് റഫറി ബിസിസിഐക്ക് റിപ്പോര്‍ട്ട് ചെയ്യും. യൂസഫ് പത്താനെതിരെ എന്തെങ്കിലും നടപടിയെടുക്കുമോ എന്നാണ് ഇനി കാത്തിരിക്കുന്നത്.

Story first published: Wednesday, December 24, 2014, 15:33 [IST]
Other articles published on Dec 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+