വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മലയാളികള്‍ക്ക് ഇതിനെ വലിയ കാര്യമല്ല!! പക്ഷെ ഇത് യൂസുഫ് പത്താന്റെ വീക്‌നെസ്...വൈറലായി ചിത്രം

ചക്ക എത്ര കഴിച്ചിട്ടും മതിയാവുന്നില്ലെന്ന് താരം

By Manu

മുംബൈ: ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരവും ഐപിഎല്ലില്‍ ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ കളിക്കാരനുമായ യൂസുഫ് പത്താന് ഇഷ്ടപ്പെട്ട പഴം ഏതെന്നറിയുമോ ?. മലയാളികള്‍ക്ക് അത്ര വലിയ കാര്യമൊന്നുമല്ലാത്ത ചക്കയാണത്.

ചക്ക പ്രിയന്‍

തനിക്ക് വളരെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് ചക്കയെന്നു യൂസുഫ് പറയുന്നു. മുറിയിലിരുന്ന് ചക്ക തിന്നുന്നതിന്റെ ചിത്രം തന്റെ ഫേസ്ബുക്ക് പേജില്‍ താരം പോസ്റ്റ് ചെയ്തിരുന്നു. പെട്ടെന്നു തന്നെ ഇതു വൈറലാവുകയും ചെയ്തു.

മതിയാവുന്നില്ല

വളരെ രുചികമാണ് ചക്കയെന്നും എത്ര കഴിച്ചിട്ടും തനിക്കു ഇതു മതിയാവുന്നില്ലെന്നും യൂസുഫ് ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മല്‍സരത്തിനു ശേഷമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

വേറെയും ചിത്രം

തനിച്ചു റൂമില്‍ വച്ചു ചക്ക കഴിക്കുന്ന ചിത്രം മാത്രമല്ല ടീമംഗമായ ഉന്‍മുക്ത് ചാന്ദിനോടൊപ്പം ആസ്വദിച്ച് യൂസുഫ് ചക്ക കഴിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

ടീമിലില്ല

ഐപിഎല്ലില്‍ മിന്നും താരമാണെങ്കിലും യൂസുഫ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനു പുറത്താണ്. നേരത്തേ ബാറ്റ്‌സ്മാനായും ബൗളറായും തിളങ്ങിയ താരത്തിന് പിന്നീട് ഫോം നഷ്ടമായത് ദേശീയ ടീമിലെ സ്ഥാനം തെറിപ്പിക്കുകയായിരുന്നു.

Story first published: Monday, May 8, 2017, 12:54 [IST]
Other articles published on May 8, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X