Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാകപ്പ് ഫൈനല്‍: ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ബംഗ്ലാദേശ്, അറിയാനുള്ളതെല്ലാം ഇവിടെ...

മിര്‍പൂര്‍: ഏഷ്യാകപ്പ് 2016 ന്റെ ഫൈനലില്‍ ഞായറാഴ്ച ഇന്ത്യ - ബംഗ്ലാദേശ് പോരാട്ടം. പോരാട്ടം എന്നൊക്കെ ഒരു ഗമയ്ക്ക് പറയാമെന്നേ ഉള്ളൂ, ഇന്ത്യയുടെ ഇപ്പോഴത്തെ ഫോമിന് മുന്നില്‍ ഒരു എതിരാളികളേ അല്ല ബംഗ്ലാദേശ്. എന്നാല്‍ ഒരിക്കലും എഴുതിത്തള്ളാന്‍ പറ്റാത്ത എന്തോ ഒന്ന് മഷ്‌റഫി മൊര്‍ത്താസ നയിക്കുന്ന ഈ ബംഗ്ലാ ടീമില്‍ ഉണ്ട്. പോരാത്തതിന് ആര്‍ത്തുവിളിക്കുന്ന കാണികളുടെ മുഴുവന്‍ പിന്തുണയും ബംഗ്ലാ കടുവകള്‍ക്കൊപ്പമാണ്.

പാകിസ്താന്‍, ശ്രീലങ്ക, യു എ ഇ എന്നിവരെയെല്ലാം തോല്‍പിച്ചാണ് ബംഗ്ലാദേശ് ഫൈനലിന് യോഗ്യത നേടിയത്. തോറ്റത് ഇന്ത്യയോട് മാത്രം. തങ്ങളുടെ കഴിവനൊത്ത് കളിച്ചാല്‍ ഇന്ത്യയെ തോല്‍പിക്കാമെന്ന് ബംഗ്ലാ ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാല്‍ ചെറിയൊരു വെടി പൊട്ടിച്ചിട്ടുണ്ട്. മറുവശത്ത് ഇന്ത്യയാകട്ടെ ഏഷ്യാകപ്പില്‍ തോല്‍വിയെന്തെന്ന് അറിഞ്ഞിട്ടില്ല. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിങ് നിരകള്‍ മികച്ച ഫോമില്‍. ഞായറാഴ്ചത്തെ ഫൈനല്‍ വിശേഷങ്ങള്‍ ഇങ്ങനെ...

ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ

ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ

ഏഷ്യാകപ്പില്‍ ഇന്ത്യയുടെ ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റിംഗ് ഇനിയും പരിക്ഷിക്കപ്പെട്ടിട്ടില്ല. മുന്‍നിര തകര്‍ന്നുപോയ പാകിസ്താനെതിരായ മത്സരത്തിലും ഇന്ത്യ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. രോഹിത് ശര്‍മ, വിരാട് കോലി, യുവരാജ് സിംഗ്, റെയ്‌ന എന്നിവരുടെ ഫോം തന്നെയാണ് ഇന്ത്യയുടെ കരുത്ത്.

ബൗളിംഗും കസറുന്നു

ബൗളിംഗും കസറുന്നു

ആശിഷ് നെഹ്‌റയുടെ പരിചയസമ്പത്ത്, ഭുമ്രയുടെ ഊര്‍ജസ്വലത, പാണ്ഡ്യയുടെ ആവേശം എന്നിവയ്‌ക്കൊപ്പം അശ്വിന്‍, ജഡേജ, യുവരാജ് എന്നിവരുടെ സ്പിന്‍ കൂടി ചേരുന്നതോടെ ഇന്ത്യയുടെ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റും തകര്‍പ്പന്‍ ഫോമിലാണ്.

ബംഗ്ലാദേശ് മെച്ചപ്പെട്ടു

ബംഗ്ലാദേശ് മെച്ചപ്പെട്ടു

ഫാസ്റ്റ് ബൗളിംഗിലെ പുരോഗതിയാണ് ബംഗ്ലാദേശിനെ ആരും പേടിക്കുന്ന ഒരു ടീമാക്കി മാറ്റുന്നത്. അല്‍ അമീന്‍ ഹുസൈന്‍, ടസ്‌കിന്‍ അഹമ്മദ്, ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസ എന്നിവരാണ് ബംഗ്ലാദേശിന്റെ ബൗളിംഗ് നയിക്കുന്നത്

ബാറ്റിംഗും ശ്രദ്ധിക്കണം

ബാറ്റിംഗും ശ്രദ്ധിക്കണം

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ തമിം ഇഖ്ബാല്‍ വലിയ ഫോമിലല്ല. എന്നാല്‍ യുവതാരം സാബിര്‍ റഹ്മാന്‍ മികച്ച രീതിയില്‍ കളിക്കുന്നു. സൗമ്യ സര്‍ക്കാറിനൊപ്പം പരിചയസമ്പന്നരായ ഷക്കീബും മുഷ്ഫിക്കറും കൂടി ചേരുന്നതോടെ ബംഗ്ലാ ബാറ്റിംഗ് നിര മികച്ച സ്‌കോറുയര്‍ത്താന്‍ മതിയാകും.

ഇനി നേരെ ലോകകപ്പിലേക്ക്

ഇനി നേരെ ലോകകപ്പിലേക്ക്

ട്വന്റി 20 ലോകകപ്പിന് മുമ്പായി ഇനി ഇന്ത്യന്‍ ടീമിന് വേറെ കളികളൊന്നും ഇല്ല. മാര്‍ച്ച് 19ന് ധരംശാലയില്‍ പാകിസ്താനെതിരെയാണ് ഇന്ത്യന്‍ ടീമിന്റെ അടുത്ത മത്സരം.

ഞായറാഴ്ച 7 മണിക്ക്

ഞായറാഴ്ച 7 മണിക്ക്

ഞായറാഴ്ച രാത്രി 7 മണിക്ക് മിര്‍പൂരിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തിലാണ് പ്രഥമ ഏഷ്യാകപ്പ് ട്വന്റി 20 ഫൈനല്‍. ആതിഥേയരായ ബംഗ്ലാദേശും കരുത്തരായ ഇന്ത്യയും ഏറ്റുമുട്ടുമ്പോള്‍ ഗാലറികള്‍ നിറഞ്ഞുകവിയുമെന്ന് പ്രതീക്ഷ

Story first published: Saturday, March 5, 2016, 14:45 [IST]
Other articles published on Mar 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+