വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തരാനുള്ളത് ആറ് കോടി, ആരോപണവുമായി മുന്‍ സൂപ്പര്‍ താരം

കറാച്ചി: ലഭിക്കാനുള്ള പണം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അകാരണമായി പിടിച്ചുവെച്ചിരിക്കുകയാണെന്ന ആരോപണവുമായി മുന്‍ പാകിസ്താന്‍ സൂപ്പര്‍ താരം യൂനിസ് ഖാന്‍ രംഗത്ത്. ഏകദേശ ആറ് കോടിയോളം രൂപ തനിക്ക് ലഭിക്കാനുണ്ടെന്നാണ് യൂനിസ് ഖാന്‍ പറയുന്നത്. എന്നാല്‍ പണം തനിക്ക് പ്രശ്‌നമല്ലെന്നും അതിനുവേണ്ടി നിര്‍ബന്ധബുദ്ധി കാട്ടില്ല.

എന്നാല്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് താന്‍ അടക്കമുള്ള മുന്‍ താരങ്ങളെ പരിഗണിക്കാതെ അവഗണിക്കുന്നു. 17-18 വര്‍ഷം പാകിസ്താന്‍ ടീമിനുവേണ്ടി പ്രവര്‍ത്തിച്ചതാണ്. എന്നാല്‍ പിസിബി ഇത് പരിഗണിക്കുന്നില്ല.പാകിസ്താന്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ തഴയപ്പെടുന്നു. യൂനിസ് ഖാനോട് പാക് ടീമിലെ ആര്‍ക്കും വിരോധമുണ്ടെന്ന് കരുതുന്നില്ലെന്നും യൂനിസ് ഖാന്‍ പറഞ്ഞു.

younis khan

ISL: ബൗമസിനും കോറോയ്ക്കും ഡബിള്‍, ഹൈദരാബാദിനെ തകര്‍ത്ത് ഗോവ പ്ലേഓഫില്‍ISL: ബൗമസിനും കോറോയ്ക്കും ഡബിള്‍, ഹൈദരാബാദിനെ തകര്‍ത്ത് ഗോവ പ്ലേഓഫില്‍

പാകിസ്താനുവേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരമാണ് യൂനിസ്. ഈ അടുത്ത് മിസ്ബാഹ് ഉല്‍ ഹഖിനെ പരിശീലകനായും മുഖ്യ സെലക്ടറായും പിസിബി നിയമിച്ചപ്പോള്‍ യൂനിസ് ഖാന്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖ താരങ്ങളും തഴയപ്പെട്ടിരുന്നു. പാകിസ്താനുവേണ്ടി 118 ടെസ്റ്റ്, 265 ഏകദിനം, 25 ടി20 കളിച്ചിട്ടുള്ള യൂനിസ് യഥാക്രമം 10, 099, 7249, 442 റണ്‍സും നേടി.

Story first published: Thursday, February 6, 2020, 8:19 [IST]
Other articles published on Feb 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X