വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2019 ഇവരുടെ വര്‍ഷം... കാണാം ഇന്ത്യന്‍ ജഴ്‌സിയില്‍, അടുത്ത സൂപ്പര്‍ താരം ഇവരിലൊരാള്‍?

ചില യുവതാരങ്ങള്‍ അടുത്ത വര്‍ഷം അരങ്ങേറിയേക്കും

By Manu
അടുത്ത സൂപ്പര്‍ താരം ഇവരിലൊരാള്‍? | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലേക്കു ഇപ്പോള്‍ പ്രതിഭകളുടെ കുത്തൊഴുക്കാണ്. ഐപിഎല്ലിനു ശേഷം മികച്ച കളിക്കാരുടെ വലിയൊരു നിര തന്നെയാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ജൂനിയര്‍ ക്രിക്കറ്റിലൂടെയും പൃഥ്വി ഷായെപ്പോലുള്ള മിന്നും താരങ്ങള്‍ വരുന്നുണ്ട്.

ഇതെന്ത് ബൗളിങ്? വട്ടം കറങ്ങി അംപയറെ 'വട്ടംകറക്കി' ബൗളര്‍... വീഡിയോ വൈറല്‍ഇതെന്ത് ബൗളിങ്? വട്ടം കറങ്ങി അംപയറെ 'വട്ടംകറക്കി' ബൗളര്‍... വീഡിയോ വൈറല്‍

വനിതാ ടി20 ലോകകപ്പ്: ജയത്തോടെ തുടങ്ങാന്‍ ഇന്ത്യയിറങ്ങുന്നു, എതിരാളി ന്യൂസിലാന്‍ഡ്... വനിതാ ടി20 ലോകകപ്പ്: ജയത്തോടെ തുടങ്ങാന്‍ ഇന്ത്യയിറങ്ങുന്നു, എതിരാളി ന്യൂസിലാന്‍ഡ്...

ഈ വര്‍ഷം നിരവധി യുവതാരങ്ങളാണ് ഇന്ത്യക്കു വേണ്ടി വിവിധ ഫോര്‍മാറ്റുകളിലായി അരങ്ങേറിയത്.ചിലര്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചപ്പോള്‍ മറ്റു ചിലര്‍ക്കു അവസരം മുതലെടുക്കാനായില്ല. അടുത്ത വര്‍ഷം ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുള്ള ചില യുവതാരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

പൃഥ്വിക്കൊപ്പം ജൂനിയര്‍ ക്രിക്കറ്റിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച യുവതാരമാണ് മധ്യനിര ബാറ്റ്‌സ്മാനായ ശുഭ്മാന്‍ ഗില്‍. യുവരാജ് സിങുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളെ സമ്മാനിച്ചിട്ടുള്ള പഞ്ചാബില്‍ നിന്നാണ് ഗില്ലിന്റെ വരവ്. മധ്യനിരയില്‍ മികച്ചൊരു ബാറ്റ്‌സ്മാനെ തേടുന്ന ഇന്ത്യക്കു തീര്‍ച്ചയായും മുതല്‍ക്കൂട്ടായി മാറാന്‍ സാധ്യതയുള്ള കളിക്കാരനാണ് അദ്ദേഹം. ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വിക്കു കീഴില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ഗില്ലായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്.
ലോകകപ്പിനു ശേഷം കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പവും താരം മികച്ച പ്രകടനം ആവര്‍ത്തിച്ചു. ഇത് കൂടാതെ വിജയ് ഹസാരെ ട്രോഫി, ദിയോധര്‍ ട്രോഫി എന്നിവയിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ഗില്ലിന് അടുത്ത വര്‍ഷം ഇന്ത്യ അവസരം നല്‍കാന്‍ സാധ്യതയേറെയാണ്.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

എംഎസ് ധോണിയുടെ പകരക്കാരനായി ഇന്ത്യ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞ താരമാണ് റിഷഭ് പന്ത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകളില്‍ പന്തിന് തന്റെ പ്രതിഭ പുറത്തെടുക്കാനായില്ല. അവസരം ലഭിച്ചപ്പോഴെല്ലാം താരം ചെറിയ സ്‌കോറുകള്‍ക്കു പുറത്താവുകായായിരുന്നു. ഇതോടെ മറ്റൊരു യുവ വിക്കറ്റ് കീപ്പറെ കൂടി ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. മുന്‍ അണ്ടര്‍ 19 താരം ഇഷാന്‍ കിഷനായിരിക്കും 2019ല്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ നറുക്ക് വീഴുക. ലഭിച്ച അവസരം ഇഷാന്‍ മുതലെടുത്താല്‍ പന്തിന്റെ പ്രതീക്ഷകളാവും തകിടം മറിയുക. പന്തിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പറാണെന്നതും ഇഷാന് പ്ലസ് പോയിന്റായേക്കുകയും ചെയ്യും.
ഭാവിയില്‍ പൃഥ്വി ഷായ്‌ക്കൊപ്പം ഇന്ത്യക്കു ഓപ്പണിങില്‍ പരീക്ഷിക്കാവുന്ന താരം കൂടിയാണ് ഇഷാന്‍.

രജ്‌നീഷ് ഗുര്‍ബാനി

രജ്‌നീഷ് ഗുര്‍ബാനി

കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലെ താരോദയമായിരുന്നു വിദര്‍ഭ ബൗളറായ രജ്‌നീഷ് ഗുര്‍ബാനി. വിദര്‍ഭ രഞ്ജി ട്രോഫിയില്‍ കിരീടമുയര്‍ത്തിയപ്പോള്‍ ഗുര്‍ബാനിയായിരുന്നു ടീമിന്റെ കുന്തമുന. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഒരു ടീമും ഗുര്‍ബാനിക്കു അവസരം നല്‍കിയില്ല.
എന്നാല്‍ വിജയ് ഹസാരെ ട്രോഫിയിലും ഇന്ത്യന്‍ എ ടീമിനു വേണ്ടിയുമെല്ലാം മിന്നുന്ന പ്രകടനം നടത്തി ഗുര്‍ബാനി വീണ്ടും തന്റെ മിടുക്ക് ലോകത്തിനു കാണിച്ചുകൊടുത്തു. അടുത്ത ഐപിഎല്ലില്‍ ഇതോടെ താരത്തിന് അവസരം ലഭിക്കുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഐപിഎല്ലിലും മിന്നിയാല്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ ജഴ്‌സിയില്‍ ഗുര്‍ബാനി പന്തെറിയുന്നതും ആരാധകര്‍ക്കു കാണാം.

Story first published: Friday, November 9, 2018, 9:49 [IST]
Other articles published on Nov 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X