വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി, രോഹിത്, ബുംറ...ആരാവും ഇവരുടെ പിന്‍ഗാമികള്‍? അടുത്ത സ്റ്റാറുകള്‍ ഇവര്‍ തന്നെ, ഉറപ്പ്

മികച്ച ചില യുവതാരങ്ങള്‍ ഇന്ത്യക്കുണ്ട്

By Manu
ഭാവിയിലെ സൂപ്പർ താരങ്ങൾ ആരൊക്കെ | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതിഭകളുടെ കാര്യത്തില്‍ ഒരുകാലത്തും പഞ്ഞമുണ്ടായിട്ടില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരടങ്ങുന്ന സുവര്‍ണ തലമുറയുടെ വിടവാങ്ങലിനു ശേഷം വിരാട് കോലി, രോഹിത് ശര്‍മ എന്നിവരടങ്ങുന്ന മറ്റൊരു സൂപ്പര്‍ താരനിരയെ ടീം ഇന്ത്യക്കു ലഭിച്ചു. ഇവര്‍ ക്രിക്കറ്റിനോടു വിട പറഞ്ഞാലും അത് ഇന്ത്യയെ തളര്‍ത്തില്ല.

ടീം ഇന്ത്യക്കൊപ്പം എത്ര നാള്‍? വിരമിച്ചാല്‍ ഐപിഎല്ലില്‍ തുടരുമോ? കോലി പറഞ്ഞത് ഇങ്ങനെ... ടീം ഇന്ത്യക്കൊപ്പം എത്ര നാള്‍? വിരമിച്ചാല്‍ ഐപിഎല്ലില്‍ തുടരുമോ? കോലി പറഞ്ഞത് ഇങ്ങനെ...

അടുത്ത സൂപ്പര്‍ താരങ്ങളായി മാറാന്‍ മിടുക്കുള്ള യുവ നക്ഷത്രങ്ങളെ ഇന്ത്യ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ആരൊക്കെയാവും ഭാവി ഇന്ത്യയുടെ മിന്നും താരങ്ങളെന്നു നോക്കാം.

 പൃഥ്വി ഷാ

പൃഥ്വി ഷാ

ബാറ്റിങ് ശൈലി കൊണ്ടു സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് പൃഥ്വി ഷാ. ഇന്ത്യക്കു അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഇതിനകം ഇന്ത്യയുടെ സീനിയര്‍ ടീമിനായി അരങ്ങേറിക്കഴിഞ്ഞ പൃഥ്വി ചുരുങ്ങിയ മല്‍സരങ്ങള്‍ കൊണ്ടു തന്നെ തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
2018ല്‍ ഇന്ത്യ ജേതാക്കളായ അണ്ടര്‍ 19 ലോകകപ്പില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 65 ശരാശരിയില്‍ പൃഥ്വി 261 റണ്‍സെടുത്തിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 245 റണ്‍സും ആദ്യ സീസണില്‍ താരം അടിച്ചെടുത്തു.
വെസ്റ്റ് ഇന്‍ഡീസിനെതിരേ കഴിഞ്ഞ വര്‍ഷം അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി കണ്ടെത്തിയ പൃഥ്വി ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

പൃഥ്വിയോടൊപ്പം തന്നെ ഇന്ത്യ ജേതാക്കളായ അണ്ടര്‍ 19 ലോകകപ്പിലെ മറ്റൊരു ഹീറോയായിരുന്നു ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍. ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും ഈ പഞ്ചാബ് താരമായിരുന്നു. ബാറ്റിങില്‍ മൂന്നു മുതല്‍ ഏഴു വരെ ഏതു പൊസിഷനിലും കളിക്കാന്‍ മിടുക്കനായ ഗില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമാണ്.
അണ്ടര്‍ ലോകകപ്പില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 124 ശരാശരിയില്‍ 372 റണ്‍സാണ് ഗില്‍ വാരിക്കൂട്ടിയത്. ഈ പ്രകടനമാണ് താരത്തെ കഴിഞ്ഞ ഐപിഎല്ലിലെത്തിച്ചത്. കെകെആറിനു വേണ്ടി 11 ഇന്നിങ്‌സുകളില്‍ നിന്നും 203 റണ്‍സും ഗില്‍ നേടി. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനു വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഗില്‍ സീനിയര്‍ ടീമില്‍ നിന്നുള്ള വിളി കാത്തിരിക്കുകയാണ്.

കമലേഷ് നാഗര്‍കോട്ടി

കമലേഷ് നാഗര്‍കോട്ടി

അണ്ടര്‍ 19 ലോകകപ്പില്‍ നിന്നു തന്നെയുള്ള മറ്റൊരു കണ്ടെത്തലാണ് പേസ് ബൗളര്‍ കമലേഷ് നാഗര്‍കോട്ടി. ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങിന് ചുക്കാന്‍ പിടിച്ച താരം കൂടിയായിരുന്നു കമലേഷ്. ആറ് ഇന്നിങ്‌സുകളില്‍ നിന്നും താരം ഒമ്പത് വിക്കറ്റുകള്‍ പോക്കറ്റിലാക്കിയിരുന്നു.
ലോകകപ്പിലെ പ്രകടനത്തെ തുടര്‍ന്നു കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരത്തെ വാങ്ങിയെങ്കിലും പരിക്കുമൂലം ഒരു മല്‍സരം പോലും കളിക്കാന്‍ ഭാഗ്യമുണ്ടായില്ല. എങ്കിലും അടുത്ത ഐപിഎല്ലിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് കമലേഷ്.

Story first published: Saturday, January 12, 2019, 13:11 [IST]
Other articles published on Jan 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X