വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇവരെ നോക്കി വച്ചോ? വരവറിയിച്ചു... ഇന്ന് താരം, നാളെ സൂപ്പര്‍ താരമാവും

ചില യുവതാരങ്ങള്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്

By Manu
#IPL2019 : അടുത്ത സൂപ്പര്‍ താരമായി മാറുന്ന കളിക്കാർ ഇവരോ? | Oneindia Malayalam

ദില്ലി: ഐപിഎല്ലിന്റെ 12ാം സീസണ്‍ അവസാന റൗണ്ട് പോരാട്ടങ്ങളിലേക്കു കടന്നിരിക്കുകയാണ്. എട്ടു ടീമുകള്‍ പ്ലേഓഫിലേക്കു ടിക്കറ്റെടുത്തു കഴിഞ്ഞു. ശേഷിച്ച രണ്ടു ടീമുകള്‍ ആരൊക്കെയായിരിക്കുമെന്ന് ഇനിയുള്ള ദിവസങ്ങളില്‍ അറിയാന്‍ കഴിയും. പല യുവതാരങ്ങളുടെയും ഉദയത്തിന് സാക്ഷിയായ ടൂര്‍ണമെന്റാണ് ഐപിഎല്‍. ഇന്ത്യയുടെ മിന്നും താരങ്ങളായ ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവരടക്കം പലരും ഐപിഎല്ലിന്റെ സംഭാവനയാണ്.

ലോകകപ്പ്: ഓസീസ് വീണ്ടും കപ്പടിക്കുമോ? ഇവര്‍ തീരുമാനിക്കും, കംഗാരുപ്പടയുടെ തുറുപ്പുചീട്ടുകള്‍ ലോകകപ്പ്: ഓസീസ് വീണ്ടും കപ്പടിക്കുമോ? ഇവര്‍ തീരുമാനിക്കും, കംഗാരുപ്പടയുടെ തുറുപ്പുചീട്ടുകള്‍

ഈ സീസണിലും ഫ്രാഞ്ചൈസികള്‍ പല യുവതാരങ്ങള്‍ക്കും അവസരം നല്‍കിക്കഴിഞ്ഞു. ഇവരില്‍ ചിലര്‍ക്കാണ് പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞത്. അടുത്ത സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

റിയാന്‍ പരാഗ് (രാജസ്ഥാന്‍)

റിയാന്‍ പരാഗ് (രാജസ്ഥാന്‍)

ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വലിയ കണ്ടെത്തലെന്നു വിശേഷിപ്പിക്കാവുന്നത് രാജസ്ഥാന്‍ റോയല്‍സിന്റെ 17കാരനായ താരം റിയാന്‍ പരാഗാണ്. ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ കളിയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പക്ഷെ പരാഗിനെ ശ്രദ്ധേയനാക്കിയത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പ്രകടനമാണ്.
രാജസ്ഥാന്‍ തോല്‍വിക്കരികില്‍ നില്‍ക്കവെ ക്രീസിലത്തിയ പരാഗ് മാച്ച് വിന്നിങ് ഇന്നിങ്‌സുമായി ടീമിന്റെ വിജയശില്‍പ്പിയായി മാറുകയായിരുന്നു. സീനിയര്‍ താരങ്ങള്‍ ഉത്തരവാദിത്വം കാണിക്കാതെ വിക്കറ്റ് കൈവിട്ടപ്പോഴാണ് 17 വയസ്സ് മാത്രം പ്രായമുള്ള പരാഗ് ഉത്തരവാദിത്വത്തോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തി ടീമിന്റെ വീരനായകനായത്.

രാഹുല്‍ ചഹര്‍ (മുംബൈ)

രാഹുല്‍ ചഹര്‍ (മുംബൈ)

മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മികച്ച പ്രകടനമാണ് സ്പിന്നര്‍ രാഹുല്‍ ചഹര്‍ ഈ സീസണില്‍ കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ സീസണില്‍ മറ്റൊരു യുവ സ്പിന്നറായ മായങ്ക് മര്‍ക്കാണ്ഡെയായിരുന്നു മുംബൈയുടെ കണ്ടെത്തലെങ്കില്‍ ഇത്തവണ അതു ചഹറാണ്.
ഇന്ത്യയുടെ അണ്ടര്‍ 19, 21, എ ടീം എന്നിവയ്ക്കു വേണ്ടി താരം പന്തെറിഞ്ഞിട്ടുണ്ട്. ബൗളിങിലെ വൈവിധ്യവും ഒരേ ഫോമില്‍ പന്തെറിയാന്‍ കഴിയുന്നുമാണ് ചഹറിന്റെ കരുത്ത്. ഈ സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും ഒമ്പതു വിക്കറ്റുകള്‍ താരം നേടിക്കഴിഞ്ഞു. 2017ല്‍ റൈസിങ് പൂനെ ജയന്റ്‌സിനായി കളിച്ചായിരുന്നു ചഹറിന്റെ ഐപിഎല്‍ അരങ്ങേറ്റം. അന്നു മൂന്നു മല്‍സരങ്ങളില്‍ മാത്രമേ താരത്തിന് അവസരം ലഭിച്ചുള്ളൂ.

ഇഷാന്‍ കിഷന്‍ (മുംബൈ)

ഇഷാന്‍ കിഷന്‍ (മുംബൈ)

മുംബൈയുടെ തന്ന മറ്റൊരു ശ്രദ്ധേയനായ യുവ താരമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ഇഷാന്‍ കിഷന്‍. അനായാസം എത്ര വലിയ ഷോട്ടുകളും കളിക്കാന്‍ മിടുക്കനാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍. ഐപിഎല്ലിന്റെ മുന്‍ സീസണുകളിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം താരത്തിന്റെ മിടുക്ക് പല തവണ കണ്ടും കഴിഞ്ഞു.
ഈ സീസണ്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരായ മല്‍സരത്തില്‍ ഒമ്പത് പന്തില്‍ ഇഷാന്‍ 21 റണ്‍സ് അടിച്ചെടുത്തിരുന്നു. മുംബൈയുടെ മുഖ്യ വിക്കറ്റ് കീപ്പറായ ക്വിന്റണ്‍ ഡികോക്ക് ടീം വിടാന്‍ പോകവെ ഇഷാനായിരിക്കും അടുത്ത വിക്കറ്റ് കീപ്പറെന്നുറപ്പാണ്. ഇതോടെ ബാറ്റിങിലും താരത്തിന്റെ ഉത്തരവാദിത്വം വര്‍ധിക്കും.

Story first published: Monday, April 29, 2019, 11:57 [IST]
Other articles published on Apr 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X