Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്ലെഡ്ജിങ് രാജാക്കന്‍മാരായ ഓസീസിനോട് കൊമ്പുകോര്‍ത്ത 18 കാരന്‍!! അത് ഇന്ത്യന്‍ താരമെന്ന് വോ

സിഡ്‌നി: ലോക കിരീടവിജയങ്ങളുടെ കാര്യത്തില്‍ മാത്രമല്ല സ്ലെഡ്ജിങിന്റെ കാര്യത്തിലും രാജാക്കന്‍മാര്‍ ഓസ്‌ട്രേലിയ തന്നെയാണ്. എതിരാളികളെ നോട്ടം കൊണ്ടും വാക്കുകള്‍ കൊണ്ടുമെല്ലാം പ്രകോപിപ്പിച്ച് മല്‍സരത്തില്‍ മുന്‍തൂക്കം നേടുന്നതില്‍ മറ്റേതു ടീമിനേക്കാളും മുകളിലാണ് കംഗാരുപ്പട. പല തവണ മോശം പെരുമാറ്റത്തിന്റെ പേരില്‍ ഓസീസ് താരങ്ങള്‍ പഴി കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ തങ്ങളോട് സ്ലെഡ്ജ് ചെയ്യാന്‍ ധൈര്യം കാണിച്ച ഒരു യുവതാരത്തെക്കുറിച്ച് വെളിപ്പെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ ബാറ്റ്‌സമാനും മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് വോ.

18 കാരനായ പാര്‍ഥിവ് പട്ടേല്‍

18 കാരനായ പാര്‍ഥിവ് പട്ടേല്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ പാര്‍ഥിവ് പട്ടേലാണ് തന്നെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ച താരമെന്ന് വോ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. 18 വയസ്സ് മാത്രമുള്ളപ്പോഴാണ് പാര്‍ഥീവ് കംഗാരുപ്പടയുടെ നായകനെതിരേ പ്രകോപിപ്പിക്കാന്‍ ശ്രമം നടത്തിയത്. 2004ല്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു സംഭവമെന്നും വോ ഓര്‍ത്തെടുക്കുന്നു.

വിടവാങ്ങല്‍ മല്‍സരത്തില്‍

വിടവാങ്ങല്‍ മല്‍സരത്തില്‍

പ്രശസ്തമായ സിഡ്‌നി ക്രിക്കറ്റില്‍ നടന്ന തന്റെ വിടവാങ്ങല്‍ മല്‍സരത്തിലാണ് പാര്‍ഥീവ് തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതെന്ന് വോ ഓര്‍ത്തെടുക്കുന്നു. പാര്‍ഥീവ് ദേശീയ ടീമിലെത്തിയ സമയം കൂടിയായിരുന്നു ഇത്.
ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും മല്‍സരമാണ് അന്നു സിഡ്‌നിയില്‍ നടന്നത്. ഇരുടീമുകളും 1-1ന് ഒപ്പമായതിനാല്‍ മല്‍സരം ഇന്ത്യക്കും ഓസീസിനും ജീവന്‍മരണപോരാട്ടമായിരുന്നു.

രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാനെത്തി

രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാനെത്തി

രണ്ടാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയക്കായി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോഴാണ് പാര്‍ഥീവ് തന്നെ സ്ലെഡ്ജ് ചെയ്തതെന്ന് വോ പറയുന്നു. മൂന്നു വിക്കറ്റിന് 170 റണ്‍സെന്ന നിലയില്‍ ഓസീസ് നില്‍ക്കവെയാണ് ഇതിഹാസ താരത്തിന്റെ വരവ്. 19 വര്‍ഷം നീണ്ട അത്യുജ്ജ്വല കരിയറിലെ അവസാന ഇന്നിങ്‌സ് കളിക്കാനെത്തിയ വോയെ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ വരവേറ്റത്.
അപ്പോഴാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പാര്‍ഥീവ് പറഞ്ഞത് ഇങ്ങനെ

പാര്‍ഥീവ് പറഞ്ഞത് ഇങ്ങനെ

നിങ്ങളുടെ പ്രശസ്തമായ സ്വീപ്പ് ഷോട്ട് ഇനി കളിക്കാനാവുമോയെന്നും മിസ്സാവുമോയെന്ന് നോക്കാമെന്നുമായിരുന്നു പാര്‍ഥീവ് തന്നോട് പറഞ്ഞതെന്ന് വോ വ്യക്തമാക്കി. എന്നാല്‍ വെറ്ററന്‍ താരമായ വോയ്ക്ക് ഈ വാക്കുകള്‍ അത്ര രസിച്ചില്ല. ചുട്ട മറുപടിയാണ് താന്‍ പാര്‍ഥീവിന് നല്‍കിയതെന്ന് വോ പറഞ്ഞു.
കുറച്ച് ബഹുമാനം കാണിക്കൂ. നീയൊക്കെ നാപ്പിയിട്ട് കിടക്കുമ്പോള്‍ ആദ്യമായി ടെസ്റ്റ് കൡച്ച താരമാണ് താനെന്നും പാര്‍ഥീവിനോട് പറഞ്ഞതായി വോ കൂട്ടിച്ചേര്‍ത്തു. വോ 80 റണ്‍സുമായി തിളങ്ങിയപ്പോള്‍ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

 അതു സ്ലെഡ്ജിങ് ആയിരുന്നില്ലെന്ന് വോ

അതു സ്ലെഡ്ജിങ് ആയിരുന്നില്ലെന്ന് വോ

തന്നെ പാര്‍ഥീവ് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത് സ്ലെഡ്ജിങ് ആയിരുന്നില്ലെന്നാണ് അഭിമുഖത്തില്‍ വോ പറഞ്ഞത്. അത് സ്ലെഡ്ജിങ് ആയിരുന്നില്ല. ക്രിക്കറ്റില്‍ സ്ലെഡ്ജിങ് കൂടുതലാണെന്ന് പലരും പറയുന്നതായി കേട്ടിട്ടുണ്ട്. എന്നാല്‍ അല്‍പ്പം തമാശയൊക്കെ ചേര്‍ത്തു എതിര്‍ താരവുമായി ഏറ്റുമുട്ടുന്നതില്‍ തെറ്റില്ല. ഇത്തരത്തില്‍ വാക്കുകള്‍ കൊണ്ടുള്ള ഏറ്റുമുട്ടലിനെ സ്ലെഡ്ജിങെന്നല്ല മറിച്ച് നേരമ്പോക്കെന്ന് പറയാനാണ് ഇഷ്ടമെന്നും വോ വിശദമാക്കി.

Story first published: Wednesday, November 28, 2018, 12:12 [IST]
Other articles published on Nov 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+