വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ 2020: കസറിയാല്‍ ടീം ഇന്ത്യയില്‍... ഇവരെ നോക്കി വച്ചോ, സെലക്ടര്‍മാരുടെ 'നോട്ടപ്പുള്ളികള്‍'

യുവതാരങ്ങള്‍ക്കു ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാവും

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസല്‍ ഏപ്രില്‍- മേയ് മാസങ്ങളിലായി നടക്കാനിരിക്കെ ഇന്ത്യയുടെ യുവ താരങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. നിലവില്‍ ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഏറെ നിര്‍ണായകമാണ് ഐപിഎല്ലിലെ പ്രകടനം. ഐപിഎല്ലിലെ ഫോമിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ കമ്മിറ്റി യുവതാരങ്ങള്‍ക്കു ദേശീയ ടീമില്‍ അവസരം നല്‍കി വരുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കം നിലവില്‍ ദേശീയ ടീമിന്റെ ഭാഗമായ പലരും ഐപിഎല്ലിലൂടെ ഉയര്‍ന്നു വന്നവരാണ്.

ഐപിഎല്‍ 2020: അത് ചെയ്താല്‍ ഇനിയും മങ്കാദ് ചെയ്യുമെന്ന് അശ്വിന്‍... രാജസ്ഥാന്‍ വിട്ടില്ല, ട്രോള്‍ഐപിഎല്‍ 2020: അത് ചെയ്താല്‍ ഇനിയും മങ്കാദ് ചെയ്യുമെന്ന് അശ്വിന്‍... രാജസ്ഥാന്‍ വിട്ടില്ല, ട്രോള്‍

ടി20 ലോകകപ്പുള്‍പ്പെടെ വലിയ പരമ്പരകള്‍ ഈ വര്‍ഷം ഇന്ത്യക്കു മുന്നിലുള്ളതിനാല്‍ ഇവയെല്ലാം സ്വപ്‌നം കണ്ടാണ് ഐപിഎല്ലില്‍ യുവതാരങ്ങള്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി ഇറങ്ങുക. ഐപിഎല്ലില്‍ സെലക്ടര്‍മാരുടെ ശ്രദ്ധാ കേന്ദ്രമായി മാറാന്‍ സാധ്യതയുള്ള ചില യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്)

ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്)

എംഎസ് ധോണിക്കു പകരക്കാരനായി ദേശീയ ടീമിലെത്തിയ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പ്രതീക്ഷയ്‌ക്കൊത്തുയരാനാവാതെ പാടുപെടവെ ബാക്കപ്പായി മറ്റൊരാളെ ഇന്ത്യ കൊണ്ടുവന്നേക്കും. ഇവരില്‍ ഒരാളാണ് മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷന്‍.
2016ലെ അണ്ടര്‍ 19 ലോകകപ്പിലെ തകര്‍പ്പന്‍ ബാറ്റിങിലൂടെയാണ് ഇഷാന്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കും വഹിച്ചിരുന്നു. ഈ പ്രകടനം ഇതേ വര്‍ഷം ഇഷാന് ഐപിഎല്ലില്‍ അവസരം നേടിക്കൊടുക്കുകയും ചെയ്തു.
ഗുജറാത്ത് ലയണ്‍സിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. 2018ല്‍ ഇഷാന്‍ മുംബൈയിലേക്കു കൂടുമാറി. സീസണില്‍ 14 മല്‍സരങ്ങള്‍ കളിച്ച താരം 275 റണ്‍സെടുക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ വേണ്ടത്ര അവസരം ലഭിച്ചെങ്കിലും അടുത്ത സീസണില്‍ കൂടുതല്‍ കളികളില്‍ അവസരം കിട്ടുമെന്ന വിശ്വാസത്തിലാണ് ഇഷാന്‍.

പൃഥ്വി ഷാ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

പൃഥ്വി ഷാ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)


ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാറ്റ്‌സ്മാനാണ് മുന്‍ അണ്ടര്‍ 19 ക്യാപ്റ്റനായ പൃഥ്വി ഷാ. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമാണ് അദ്ദേഹം. 2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ പൃഥ്വിയായിരുന്നു നായകന്‍. ബാറ്റിങിലും കസറിയ അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു.
ജൂനിയര്‍ ടീമിനൊപ്പമുള്ള പ്രകടനം 2018ല്‍ പൃഥ്വിക്കു ഐപിഎല്ലിലും അവസരം നേടിക്കൊടുത്തു. താരത്തെ ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു. കന്നി സീസണില്‍ തന്നെ 9 മല്‍സരങ്ങളില്‍ നിന്നും 245 റണ്‍സുമായി പൃഥ്വി കസറുകയും ചെയ്തു.
കഴിഞ്ഞ സീസണിലും ഡല്‍ഹിക്കു വേണ്ടി താരം മിന്നുന്ന പ്രകടനം നടത്തി. 16 മല്‍സരങ്ങളില്‍ നിന്നും 133.71 സ്‌ട്രൈക്ക് റേറ്റോടെ 353 റണ്‍സായിരുന്നു പൃഥ്വിയുടെ സമ്പാദ്യം. ഇതിനകം ഇന്ത്യന്‍ ടെസ്റ്റ് ടീമിനായി അരങ്ങേറിയ താരം കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയും ഫിഫ്റ്റിയും നേടി വരവറിയിച്ചിരുന്നു.
നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ എട്ടു മാസത്തെ വിലക്ക് നേരിട്ട പൃഥ്വി മടങ്ങിവരവിനു ശേഷം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

പൃഥ്വിക്കൊപ്പം തന്നെ ജൂനിയര്‍ ടീമിലൂടെ ശ്രദ്ധേയനായ ബാറ്റ്‌സ്മാനാണ് ശുഭ്മാന്‍ ഗില്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് ഗില്‍. പൃഥ്വിക്കു കീഴില്‍ ഇന്ത്യ ജൂനിയര്‍ ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ ടീമിന്റെ റണ്‍ മെഷീന്‍ ഗില്ലായിരുന്നു. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു.
ഇതിനു പിന്നാലെ 2018ലെ ഐപിഎല്ലില്‍ കെകെആര്‍ ഗില്ലിനെ റാഞ്ചുകയും ചെയ്തു. കന്നി സീസണില്‍ 13 മല്‍സരങ്ങളില്‍ നിന്നും 203 റണ്‍സുമായി താരം ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ഐപിഎല്ലില്‍ 14 മല്‍സരങ്ങളില്‍ നിന്നും 296 റണ്‍സും ഗില്‍ നേടിയിരുന്നു.
ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മിടുക്കുള്ള ഗില്ലിന് സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള മികച്ച അവസരമാണ് വരാനിരിക്കുന്ന ഐപിഎല്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കുവേണ്ടി രണ്ടു മല്‍സരങ്ങളില്‍ താരത്തിനു അവസരം കിട്ടിയിരുന്നെങ്കിലും നിരാശപ്പെടുത്തുകയായിരുന്നു.

Story first published: Wednesday, January 1, 2020, 12:30 [IST]
Other articles published on Jan 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X