'വിജയമെന്നത് ഒരു രാത്രികൊണ്ട് സംഭവിക്കുന്നതല്ല'- ടീമിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് പൃഥ്വി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് ടീമില്‍ ഒരുപാട് പ്രതീക്ഷ നല്‍കി തുടങ്ങിയ പൃഥ്വി ഷായ്ക്ക് പെട്ടെന്ന് തിരിച്ചടി നേരിടേണ്ടിവന്നെങ്കിലും ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി, ഐപിഎല്‍ എന്നിവയിലെ മികച്ച പ്രകടനത്തോടെ പൃഥ്വി ഷാ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിരിക്കുകയാണ്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കാണ് പൃഥ്വിയെ ഉള്‍പ്പെടുത്തിയത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിലൂടെയാണ് പൃഥ്വിയുടെ ഇന്ത്യന്‍ ടീമിലെ ഇടം നഷ്ടമായത്. ഇപ്പോഴിതാ മടങ്ങിവരവിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് യുവതാരം. ഒരു രാത്രികൊണ്ട് ഉണ്ടായിവരുന്നതല്ല വിജയമെന്നാണ് പൃഥ്വി ഷാ പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രത്തോടൊപ്പമാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. ശ്രീലങ്കയില്‍ ശിഖര്‍ ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് പൃഥ്വിയാവും.
ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയാണ് പൃഥ്വി ഷായുടെ തിരിച്ചുവരവിന് കരുത്തായത്. മുംബൈയുടെ നായകനായി ടീമിനെ കിരീടത്തിലെത്തിച്ച പൃഥ്വി ടൂര്‍ണമെന്റ് ചരിത്രത്തില്‍ 800ന് മുകളില്‍ സ്‌കോര്‍ നേടുന്ന ആദ്യ താരമാവുകയും ചെയ്തിരുന്നു.നാല് സെഞ്ച്വറിയടക്കം 827 റണ്‍സാണ് വലം കൈയന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്. 2020ലെ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയെങ്കിലും ഇത്തവണ തിളങ്ങാന്‍ അദ്ദേഹത്തിനായി. 2021 ഐപിഎല്ലിലെ ആദ്യ പാദം പൂര്‍ത്തിയാവുമ്പോള്‍ എട്ട് മത്സരത്തില്‍ നിന്ന് 308 റണ്‍സാണ് അദ്ദേഹം നേടിയത്. 166.49 ആണ് സ്‌ട്രൈക്കറേറ്റ്.37 ഫോറും 12 സിക്‌സും പറത്തിയ പൃഥ്വി റണ്‍ വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ട്.

ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ പൃഥ്വി ഷായെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ശ്രീലങ്കന്‍ പര്യടനത്തിലും ഐപിഎല്‍ രണ്ടാം പാദത്തിലും തിളങ്ങാനായാല്‍ പൃഥ്വി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ നിരയിലേക്ക് പരിഗണിച്ചേക്കും. ഓപ്പണിങ്ങിലേക്ക് നിരവധി താരങ്ങള്‍ അവസരം തേടുന്നതിനാല്‍ത്തന്നെ പൃഥ്വിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.
രോഹിത് ശര്‍മ ടി20 ലോകകപ്പില്‍ ഓപ്പണറാവുമ്പോള്‍ സഹ ഓപ്പണറാവാന്‍ ശിഖര്‍ ധവാന്‍,ശുഭ്മാന്‍ ഗില്‍,കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നിവരാണ് അവസരം തേടുന്നത്. ഇവരോടെല്ലാം മത്സരിച്ച് അവസരം നേടുകയെന്നത് പൃഥ്വിയെ സംബന്ധിച്ച് കടുപ്പം തന്നെയാണ്. ഇന്ത്യക്കായി അഞ്ച് ടെസ്റ്റില്‍ നിന്ന് 42.38 ശരാശരിയില്‍ 339 റണ്‍സും മൂന്ന് ഏകദിനത്തില്‍ നിന്ന് 84 റണ്‍സുമാണ് പൃഥ്വി നേടിയത്. ഇതുവരെ ടി20യില്‍ അരങ്ങേറ്റം നടത്താനായിട്ടില്ല. ശ്രീലങ്കയില്‍ അദ്ദേഹത്തിന് ടി20 അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും. 46 ഐപിഎല്ലില്‍ നിന്നായി 1134 റണ്‍സും 21കാരനായ താരത്തിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications