വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മറക്കാനാവില്ല അക്കാലം, പീഡനത്തിനു തുല്യം! മനസ്സ് തുറന്ന് പൃഥ്വി ഷാ

എട്ടു മാസം താരത്തിനു വിലക്ക് നേരിടേണ്ടി വന്നിരുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാറ്റ്‌സ്മാനാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ. അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്കു നയിച്ച ക്യാപ്റ്റനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട പൃഥ്വി ഇതിനകം സീനിയര്‍ ടീമിലും തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. സ്‌കൂള്‍ ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലിലുമെല്ലാം ബാറ്റിങ് വിസ്‌ഫോടനങ്ങള്‍ തീര്‍ത്ത് റെക്കോര്‍ഡുകള്‍ കുറിച്ച താരം കൂടിയാണ് അദ്ദേഹം.

കോലി ക്രിക്കറ്റിലെ കിങായതെങ്ങനെ? നിര്‍ണായകമായത് ഒരു കാര്യം, ചൂണ്ടിക്കാട്ടി മുന്‍ കോച്ച്കോലി ക്രിക്കറ്റിലെ കിങായതെങ്ങനെ? നിര്‍ണായകമായത് ഒരു കാര്യം, ചൂണ്ടിക്കാട്ടി മുന്‍ കോച്ച്

ചോപ്രയുടെ ഇന്ത്യ- പാക് ഡ്രീം ഇലവന്‍... സെവാഗിന്റെ പങ്കാളി സച്ചിനല്ല! ക്യാപ്റ്റന്‍ പാക് ഇതിഹാസംചോപ്രയുടെ ഇന്ത്യ- പാക് ഡ്രീം ഇലവന്‍... സെവാഗിന്റെ പങ്കാളി സച്ചിനല്ല! ക്യാപ്റ്റന്‍ പാക് ഇതിഹാസം

എന്നാല്‍ പൃഥ്വിയുടെ കരിയറിലും ഒരു മോശം സമയമുണ്ടായിരുന്നു. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എട്ടു മാസമാണ് ക്രിക്കറ്റില്‍ നിന്നും താരത്തിനു മാറി നില്‍ക്കേണ്ടി വന്നത്. ഇതേക്കുറിച്ച് മനസ്സ് തുറക്കുകയാണ് പൃഥ്വി.

വളരെയധികം ശ്രദ്ധിക്കണം

നിരോധിത മരുന്നിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പൃഥ്വിയെ വിലക്കിയത്. അബദ്ധത്തില്‍ താന്‍ കഴിച്ച ഒരു മരുന്നാണ് അന്നു വിനയായതെന്നും വളരെ ശ്രദ്ധിച്ചു മാത്രമേ എന്ത് മരുന്നും കഴിക്കാവൂയെന്നും കഫ് സിറപ്പ് പോലും ചിലപ്പോള്‍ വില്ലനായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
എന്തു കഴിക്കുമ്പോഴും വളരെയധികം ശ്രദ്ധ പുലര്‍ത്തണം. ചിലപ്പോള്‍ നിസാരമെന്നു കരുതുന്ന പാരാസെറ്റമോള്‍ പോലും ചതിച്ചേക്കാം. ഇതേക്കുറിച്ച് വലിയ ബോധമില്ലാത്ത യുവ താരങ്ങളോടാണ് താന്‍ ഇക്കാര്യം പറയുന്നത്. ഏതു ചെറിയ മരുന്ന് കഴിക്കുമ്പോഴും ഡോക്ടറുടെയോ ബിസിസിഐ ഡോക്ടര്‍മാരുടെയോ അഭിപ്രായം തേടണമെന്നും പൃഥ്വി നിര്‍ദേശിക്കുന്നു.

കഫ് സിറപ്പ് ചതിച്ചു

ഒരു മിനിറ്റ് കൊണ്ട് വരുത്തിയ ചെറിയൊരു പിഴവാണ് അന്നു തന്റെ വിലക്കിനു വഴി വച്ചതെന്നു പൃഥ്വി വ്യക്തമാക്കി. കഫ് സിറപ്പാണ് അന്നു തന്നെ ചതിച്ചതെന്നും താരം പറയുന്നു.
നിരോധിക്കപ്പെട്ട മരുന്ന് ഉള്‍പ്പെട്ടിട്ടുണ്ടെന്നു അറിയാതെയാണ് അന്നു താന്‍ കഫ് സിറപ്പ് ഉപയോഗിച്ചത്. ആ സംഭവത്തില്‍ നിന്നും ഒരു പാഠം പഠിച്ചു. ഇനിയൊരിക്കലും അതുപോലൊരു പിഴവ് ആവര്‍ത്തിക്കില്ല. ഏത് അടിസ്ഥാനപരമായ മരുന്ന് കഴിക്കുന്നതിനു മുമ്പും ഇപ്പോള്‍ ബിസിസിഐ ഡോക്ടര്‍മാരുടെ ഉപദേശം തേടാറുണ്ടെന്നും പൃഥ്വി വിശദമാക്കി.

പീഡനത്തിനു തുല്യം

വിലക്ക് കാരണം ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്ന കാലത്തെക്കുറിച്ച് തനിക്കു ചിന്തിക്കാന്‍ പോലുമാവുന്നില്ലെന്നു പൃഥ്വി വ്യക്തമാക്കി. ശരിക്കും പീഡനത്തിനു തുല്യമായിരുന്നു ആ എട്ടു മാസം. അതുപോലെയുള്ള പിഴവുകളുടെ പേരില്‍ ഇനിയാര്‍ക്കും ഇതു പോലെ സംഭവിക്കാന്‍ പാടില്ലെന്നും താരം പറഞ്ഞു.

കരിയറിന്റെ തുടക്കം

കരിയറിന്റെ തുടക്കത്തില്‍ വലിയ പ്രതീക്ഷകള്‍ നല്‍കിയ പൃഥ്വക്കു ഇപ്പോള്‍ അതിനൊത്തുയരാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനങ്ങളുയരുന്നുണ്ട്. എന്നാല്‍ അതു താന്‍ കാര്യമാക്കുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. അണ്ടര്‍ 19 ലോകകപ്പ് വിജയവും അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ച്വറിയും കരിയറിലെ വലിയ മുഹൂര്‍ത്തങ്ങളായിരുന്നു. എന്നാല്‍ അത് തന്നെ വഴി തെറ്റിച്ചതായി കരുതുന്നില്ല. വിലക്ക് തന്റെ നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ല. 2018ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയുണ്ടായ പരിക്കും നിയന്ത്രണത്തില്‍ വരുന്നതല്ല.
100 ശതമാനം പേരെയും സന്തോഷിപ്പിക്കാന്‍ കഴിയില്ലെന്നു താന്‍ തിരിച്ചറിഞ്ഞു. വിമര്‍ശനവും ജീവിതത്തിന്റെ ഒരു ഭാഗമാണ്. വിമര്‍ശനങ്ങളെ പോസിറ്റീവായി ഉള്‍ക്കൊണ്ട് പ്രകടനം മെച്ചപ്പെടുത്താനാണ് ശ്രമം. 2019 തന്നെ സംബന്ധിച്ച് മികച്ചതായിരുന്നില്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 9, 2020, 12:55 [IST]
Other articles published on Apr 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X