വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ ജാക്വിസ് കാലിസ് ആകണമെന്ന് ഹര്‍ദിക് പാണ്ഡ്യ

By Anwar Sadath

ദില്ലി: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ജാക്വിസ് കാലിസിനെ പോലെ ആകാന്‍ ആഗ്രഹമുണ്ടെന്ന് ഇന്ത്യന്‍ യുവതാരം ഹര്‍ദിക് പാണ്ഡ്യ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങിയ കാലിസ് ആണ് തന്റെ യഥാര്‍ഥ റോള്‍ മോഡലെന്നും പാണ്ഡ്യ വെളിപ്പെടുത്തി.

ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ പാണ്ഡ്യ ഇതിനകംതന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ഐപിഎല്‍ മത്സരങ്ങളിലൂടെയാണ് പാണ്ഡ്യ ശ്രദ്ധേയനായത്. മധ്യ ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയാനും വാലറ്റത്ത് കൂറ്റനടികള്‍ നടത്താനും കെല്‍പുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സിനുവേണ്ടിയാണ് നിലവില്‍ കളിക്കുന്നത്.

hardikpandya

ടീം ആവശ്യപ്പെടുമ്പോള്‍ ഏതു മേഖലയിലും തിളങ്ങുന്ന താരമാണ് കാലിസ് എന്ന് പാണ്ഡ്യ പറയുന്നു. 2014 ജൂലൈയില്‍ വിരമിച്ച കാലിസ് 166 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 13,289 റണ്‍സ് നേടിയിട്ടുണ്ട്. 51 സെഞ്ച്വറികള്‍ നേടിയ സച്ചിന് പിന്നിലായി 45 സെഞ്ച്വറികളുമായി കാലിസ് ഫിനിഷ് ചെയ്തു. ഏകദിനത്തില്‍ 273 വിക്കറ്റുകളും ടെസ്റ്റില്‍ 292 വിക്കറ്റുകളും കാലിസ് സ്വന്തമാക്കി.

കാലിസിനെ പോലെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ പ്രകടനം നടത്താനാണ് പാണ്ഡ്യയുടെയും ആഗ്രഹം. ജനുവരി 22ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് പാണ്ഡ്യ ഇന്ത്യന്‍ടീമിനുവേണ്ടി അരങ്ങേറിയത്. ഇതുവരെയായി 6 ട്വന്റി20 മത്സരങ്ങളില്‍ പാണ്ഡ്യ കളിക്കുകയും ചെയ്തു. ലോകകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ തുരുപ്പുചീട്ടായാണ് ധോണി പാണ്ഡ്യയെ കാണുന്നത്.

Story first published: Thursday, February 18, 2016, 8:50 [IST]
Other articles published on Feb 18, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X