വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസി നോക്കൗട്ടുകളില്‍ കോലിക്കും രോഹിത്തിനും പിഴയ്ക്കുന്നോ? മറികടക്കാന്‍ ഒരു വഴി മാത്രം!

ദീപ് ദാസ്ഗുപ്തയുടേതാണ് നിര്‍ദേശം

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ വിജയിക്കണമെങ്കില്‍ രണ്ടു താരങ്ങളുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഒന്ന് ക്യാപ്റ്റന്‍ വിരാട് കോലിയാണെങ്കില്‍ രണ്ടാമത്തേയാള്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ്. ഇരുവരും ബാറ്റിങില്‍ തിളങ്ങിയാല്‍ ഫൈനലില്‍ ന്യൂസിലാന്‍ഡിനെ കീഴടക്കുക ഇന്ത്യക്കു കൂടുതല്‍ എളുപ്പമായി മാറും.

ഫൈനലില്‍ കളിക്കുമ്പോള്‍ ഇരുവരും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. ഐസിസി ടൂര്‍ണമെന്റുകളില്‍ സമീപ കാലത്ത് കോലിയുടെയും രോഹിത്തിന്റെയും പ്രകടനം അത്ര മികച്ചതായിരുന്നില്ല. ജൂണ്‍ 18നാണ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ വച്ച് ലോക ചാംപ്യന്‍ഷിപ്പ് കലാശപ്പോരില്‍ ന്യൂസിലാന്‍ഡുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്.

 എന്താവാം കാരണം?

എന്താവാം കാരണം?

2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലും 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലും കോലിയും രോഹിത്തും ഒറ്റയക്ക സ്‌കോറിനാണ് പുറത്തായത്. ഈ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്തുകൊണ്ടാവാം ഐസിസിയുടെ നോക്കൗട്ട് മല്‍സരങ്ങളില്‍ ഇരുവര്‍ക്കും പിഴയ്ക്കുന്നത് എന്നതിന് പ്രത്യേക കാരണം ദാസ്ഗുപ്ത ചൂണ്ടാക്കാണിക്കുന്നില്ല.
നിങ്ങള്‍ക്കു നമ്പറുകള്‍ നിഷേധിക്കാനാവില്ല. ഐസിസിയുടെ നോക്കൗട്ട് മല്‍സരങ്ങളില്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍, ബൗളര്‍മാര്‍ എന്നിവരില്‍ നിന്നും നല്ല പ്രകടനം നിങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷെ കോലി, രോഹിത് എന്നിവര്‍ക്കു എന്തുകൊണ്ട് അതിനു കഴിയുന്നില്ലെന്നതിന് പ്രത്യേക കാരണമില്ല. ഇതേക്കുറിച്ച് രണ്ടു പേരും ചിന്തിക്കാന്‍ പാടില്ലെന്നും ദാസ്ഗുപ്ത പറയുന്നു.

 സ്വയം സമ്മര്‍ദ്ദത്തിലാവരുത്

സ്വയം സമ്മര്‍ദ്ദത്തിലാവരുത്

പഴയ സ്‌കോറുകളിലേക്കു നോക്കുമ്പോള്‍ നിങ്ങള്‍ക്കു തീര്‍ച്ചയായും സമ്മര്‍ദ്ദം അനുഭവപ്പെടും, ഈ നമ്പറുകള്‍ തെറ്റാണെന്നു തെളിയിക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയും ചെയ്യും. ഇതാണ് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുക. കോലിയും രോഹിത്തും കഴിഞ്ഞ പ്രകടനങ്ങളെക്കുറിച്ച് ചിന്തിക്കാതെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കണം. ഇരുവര്‍ക്കും ഇതേക്കുറിച്ച് അറിയാമായിരിക്കുമെന്നാണ് വിശ്വസിക്കുന്നത്.
ഇരുവരും ഇതേക്കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ എനിക്കുറപ്പില്ല. രണ്ടു പേരോടും ഇതേക്കുറിച്ച് ഞാന്‍ സംസാരിച്ചിട്ടുമില്ല. പക്ഷെ നോക്കൗട്ട് മല്‍സരങ്ങളില്‍ അടുത്തിടെ ഇരുവരും കൂടുതല്‍ റണ്‍സെടുത്തിട്ടില്ലെന്നത് യാഥാര്‍ഥ്യമാണെന്നും ദാസ്ഗുപ്ത വിശദമാക്കി.

 തോല്‍വിക്കു വ്യത്യസ്ത കാരണങ്ങള്‍

തോല്‍വിക്കു വ്യത്യസ്ത കാരണങ്ങള്‍

ഇന്ത്യന്‍ ടീം സ്ഥിരമായി പടിക്കല്‍ കലമുടയ്ക്കുന്നവരാണെന്നു താന്‍ കരുതുന്നില്ലെന്നും ഓരോ തോല്‍വികള്‍ക്കും വ്യത്യസ്ത കാരണങ്ങളായിരുന്നു ഉള്ളതെന്നും ദാസ്ഗുപ്ത നിരീക്ഷിച്ചു.
2019ലെ ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു ജയിക്കാനാവുമായിരുന്നു. 2017ല്‍ പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ആ നോ ബോള്‍ മറക്കാന്‍ കഴിയില്ല. ഇതേക്കുറിച്ച് നമ്മള്‍ ഒരുപാട് തവണ പറഞ്ഞുകഴിഞ്ഞതാണ്. 2016ലെ ടി20 ലോകകപ്പ് സെമിയില്‍ വിന്‍ഡീസിനെതിരേ നമ്മള്‍ നേടിയ 192 റണ്‍സ് മോശമായിരുന്നില്ല. പക്ഷെ ടോസും മഞ്ഞുവീഴ്ചയും തോല്‍വിക്കു കാരണമായി. ഓരോ മല്‍സരത്തിനു പിന്നിലും ഒരു കാരണമുണ്ട്, അവയെ ഓരോന്നായി മാത്രമേ നമ്മള്‍ നോക്കിക്കാണാന്‍ പാടുള്ളൂവെന്നും ദാസ്ഗുപ്ത വിശദീകരിച്ചു.

 അമിതമായി ചിന്തിക്കുന്നു

അമിതമായി ചിന്തിക്കുന്നു

വലിയ മല്‍സരങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ ടീം അമിതമായി ചിന്തിക്കുന്നതാവാം തോല്‍വികള്‍ക്കു കാരണമെന്നും ഇത് ടീമിനെ സ്വയം സമ്മര്‍ദ്ദത്തിലാക്കുകയാണ് ചെയ്യുന്നതെന്നും ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു.
2013നു ശേഷം ഐസിസിയുടെ ഒരു നോക്കൗട്ട് ഗെയിമിലും നമ്മള്‍ ജയിച്ചിട്ടില്ലെന്നത് സത്യമാണ്. അതിനു പ്രത്യേകിച്ചൊരു തകാരണവും നമുക്ക് ചൂണ്ടിക്കാണിക്കാനില്ല. കളിയെക്കുറിച്ച് കൂടുതലായി ആലോചിക്കുന്നതു കാരണം സ്വയം സമ്മര്‍ദ്ദത്തിലാവുന്നതാവാം ഒരുപക്ഷെ പരാജയത്തിലേക്കു ടീമിനെ നയിക്കുന്നതെന്നും ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 18, 2021, 13:16 [IST]
Other articles published on May 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X