വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നീ കൊറോണവൈറസിനേക്കാള്‍ മോശം!! മുന്‍ ടീമംഗത്തിനെതിരേ ആഞ്ഞടിച്ച് ഗെയ്ല്‍... ഇതാണ് കാരണം

രാംനരേഷ് സര്‍വനെയാണ് ഗെയ്ല്‍ വിമര്‍ശിച്ചത്

കിങ്സ്റ്റണ്‍: ദേശീയ ടീമിലെ മുന്‍ സഹതാരവും പ്രമുഖ ബാറ്റ്‌സ്മാനുമായ രാംനരേഷ് സര്‍വനെതിരേ ആഞ്ഞടിച്ച് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍. കൊറോണവൈറസിനേക്കാള്‍ മോശമാണ് സര്‍വനെന്നാണ്‌ യൂട്യൂബ് വീഡിയോയില്‍ ഗെയ്ല്‍ തുറന്നടിച്ചത്. കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റില്‍ ജമൈക്ക തലാവാസുമായുള്ള തന്റെ കരാര്‍ അവാനിക്കാന്‍ കാരണം സര്‍വനാണെന്നാണ് ഗെയ്ല്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സീസണിനു ശേഷമായിരുന്നു യൂനിവേഴ്‌സല്‍ ബോസുമായുള്ള കരാര്‍ തലാവാസ് റദ്ദാക്കിയത്. പുതിയ സീസണില്‍ സെന്‍റ് ലൂസിയ ഫ്രാഞ്ചൈസിയിലേക്കു അദ്ദേഹം മാറിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍വനെതിരേ ഗെയ്ല്‍ രംഗത്തുവന്നത്.

gayle

തലാവാസ് ടീമിന്റെ അസിസ്റ്റന്റ് കോച്ചാണ് സര്‍വന്‍. തന്നെ ടീമില്‍ നിന്നു പുറത്താക്കാനുള്ള കാരണക്കാരന്‍ സര്‍വനാണെന്നു ഗെയ്ല്‍ ആരോപിക്കുന്നു. ഇപ്പോള്‍ ലോകമാകെ വിറപ്പിക്കുന്ന കൊറോണവൈറസിനേക്കാള്‍ മോശമാണ് സര്‍വന്‍. തലാവാസില്‍ തന്റെ കരിയറിന് എന്താണോ സംഭവിച്ചത് അതില്‍ നിനക്ക് വലിയൊരു പങ്കുണ്ട്. മുമ്പൊരിക്കല്‍ പിറന്നാള്‍ ആഘോഷത്തില്‍ തന്നെക്കുറിച്ച് ഏറെ നേരം സംസാരിച്ച വ്യക്തി കൂടിയായിരുന്നു നീ. എന്നാല്‍ ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നുവെന്ന് നോക്കൂ. സര്‍വന്‍, നീ പാമ്പാണ്. നിനക്കറിയോ, കരീബിയയില്‍ ഏറ്റവുമധികം പേര്‍ ഇഷ്ടപ്പെടുന്ന വ്യക്തി നീയല്ല. നീ പക്വതയില്ലാത്തവനും പ്രതികാരശീലമുള്ളയാളും പിറകില്‍ നിന്നു കുത്തുന്നവനുമാണെന്ന് ഗെയ്ല്‍ വീഡിയോയില്‍ പറഞ്ഞു.

അത് ഔട്ട് തന്നെ, സച്ചിന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്... ഇപ്പോഴും വേട്ടയാടുന്നു- പാക് സ്പിന്നര്‍അത് ഔട്ട് തന്നെ, സച്ചിന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്... ഇപ്പോഴും വേട്ടയാടുന്നു- പാക് സ്പിന്നര്‍

ടി20യില്‍ ധോണിക്കെതിരേ ബൗള്‍ ചെയ്യാന്‍ ഭയം... ഇത്രയും അപകടകാരി വേറെയില്ല- അശ്വിന്‍ടി20യില്‍ ധോണിക്കെതിരേ ബൗള്‍ ചെയ്യാന്‍ ഭയം... ഇത്രയും അപകടകാരി വേറെയില്ല- അശ്വിന്‍

തലാവാസ് ടീമിനൊപ്പം കരിയര്‍ അവസാനിപ്പിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നു ഗെയ്ല്‍ വ്യക്തമാക്കി. എന്നാല്‍ ക്ലബ്ബിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായും ഇതും തന്നെ പോവാന്‍ ക്ലബ്ബ് അനുവദിച്ചതിനു പിന്നിലുണ്ടെന്നും ഗെയ്ല്‍ പറയുന്നു. ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്തേക്കു സര്‍വന്‍ നോട്ടമിട്ടു വച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മറ്റെല്ലാവരുടെയും കണ്ണില്‍ നീ പുണ്യവാളനും വളരെ നല്ല വ്യക്തിയുമായി മാറി. സര്‍വന്‍ നീ ചെകുത്താനാണ്. നീ ക്രൂരനും വിഷവുമാണെന്നും ഗെയ്ല്‍ വിമര്‍ശിച്ചു.

sarwan

2019ലാണ് ഗെയ്ല്‍ തലാവാസ് ടീമിനൊപ്പം ചേരുന്നത്. ഫ്രാഞ്ചൈസിക്കൊപ്പം അദ്ദേഹത്തിന്റെ രണ്ടാമൂഴം കൂടിയായിരുന്നു. 2013, 16 സീസണുകളില്‍ തലാവാസിനൊപ്പം കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീട വിജയത്തില്‍ ഗെയ്ല്‍ പങ്കാളിയായിരുന്നു. 2016ല്‍ താന്‍ ടീം വിടുമ്പോള്‍ തലാവാസ് വളരെയധികം സ്പിരിറ്റുള്ള ടീമായിരുന്നു. ക്യാപ്റ്റന്‍ ആന്ദ്രെ റസ്സലും സര്‍വനും തമ്മില്‍ അന്നു തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഫ്രാഞ്ചൈസിയെ വേണമെങ്കില്‍ നീയെടുത്തോ സര്‍വന്‍. ഇനി ഗെയ്‌ലില്ല, നീ ഷോ നടത്തിക്കോയെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 28, 2020, 16:12 [IST]
Other articles published on Apr 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X