വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ 'കല്ലെറിഞ്ഞ' യുവിയുടെ പിതാവിന് മനംമാറ്റം... ഇപ്പോള്‍ പറഞ്ഞത് കേട്ടാല്‍ ഞെട്ടും

യോഗ്‌രാജ് സിങാണ് തന്റെ നിലപാട് മാറ്റിയത്

മുംബൈ: ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായതിന്റെ പേരില്‍ എംഎസ് ധോണിയെ കടന്നാക്രമിച്ച യുവരാജ് സിങിന്റെ പിതാവ് യോഗ്‌രാജ് സിങിന് ഇപ്പോള്‍ മനംമാറ്റം. നേരത്തേ ഇന്ത്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റു പുറത്താവാന്‍ കാരണക്കാരന്‍ ധോണിയാണെന്നും തന്റെ മകന്‍ യുവരാജിന്റെ കരിയര്‍ തകര്‍ത്തത് അദ്ദേഹമാണെന്നും യോഗ്‌രാജ് തുറന്നടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ധോണിയെ പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് യോഗ്‌രാജ്.

dhoni

സമ്മര്‍ദ്ദഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ ധോണി മിടുക്കനാണെന്നും കളിക്കളത്തില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവ് ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നും യോഗ്‌രാജ് ചൂണ്ടിക്കാട്ടി. ഗുരുതരമായ ആരോപണങ്ങളാണ് നേരത്തേ അദ്ദേഹം ധോണിക്കെതിരേ ഉന്നയിച്ചിരുന്നത്. പക്ഷെ ഇവയോടൊന്നും ധോണി പ്രതികരിച്ചിരുന്നില്ല. ലോകകപ്പ് സെമിയില്‍ ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ പോലും ആക്രമിച്ചു കളിക്കാന്‍ ധോണി ശ്രമിക്കാതിരുന്നതിനെ തുടര്‍ന്നാണ് അനാവശ്യ ഷോട്ടുകള്‍ കളിച്ച് ഹര്‍ദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജയ്ക്കും വിക്കറ്റുകള്‍ നഷ്ടമായതെന്നു യോഗ്‌രാജ് ആരോപിച്ചിരുന്നു. മാത്രമല്ല താനല്ലാതെ മറ്റൊരു ക്യാപ്റ്റന്‍ ഇന്ത്യക്കു വേണ്ടി ലോകകപ്പ് നേടരുതെന്ന സ്വാര്‍ഥതയും ധോണിക്കുണ്ടായിരുന്നതായും യോഗ്‌രാജ് തുറന്നടിച്ചിരുന്നു.

അത് ഔട്ടോ, നോട്ടൗട്ടോ? - ഉത്തരംമുട്ടി സച്ചിന്‍, ആകെ കുഴങ്ങി ആരാധകരും അത് ഔട്ടോ, നോട്ടൗട്ടോ? - ഉത്തരംമുട്ടി സച്ചിന്‍, ആകെ കുഴങ്ങി ആരാധകരും

എന്നാല്‍ ധോണിയെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ വിശദീകരണം. ഇവയൊന്നും താന്‍ പറഞ്ഞ കാര്യങ്ങളല്ല. ഇന്ത്യയുടെ തോല്‍വിക്കു ധോണിയെ താന്‍ വിമര്‍ശിച്ചിട്ടുമില്ല. തെറ്റായ വ്യക്തിയോട്, നിങ്ങള്‍ തെറ്റായ ചോദ്യം ചോദിച്ചിട്ടുണ്ടാവാം. ഇത്രയും വര്‍ഷം രാജ്യത്തെ സേവിച്ച ധോണി ശരിക്കുമൊരു ഇതിഹാസം തന്നെയാണ്. താനൊരു ധോണി ഫാന്‍ കൂടിയാണെന്നും യോഗ്‌രാജ് പറഞ്ഞു.

Story first published: Thursday, July 25, 2019, 16:24 [IST]
Other articles published on Jul 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X