സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ... പാടുന്നത് യോഗ്‌രാജ്, ധോണീ താങ്കള്‍ കേള്‍ക്കുണ്ടോ ?
മൊഹാലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്ക് മിത്രങ്ങളെന്ന പോലെ ശത്രുക്കളും ഉണ്ടെന്നത് പരസ്യമായ രഹസ്യം. എന്നാല്‍ ധോണിയുടെ ഏറ്റവും വലിയ ശത്രു ഒരു പക്ഷെ യോഗ്‌രാജ് സിങായിരിക്കും.
ആരാണ് ഈ യോഗ്‌രാജ് എന്നായിരിക്കും ചിന്തിക്കുന്നത്. കക്ഷി നമ്മുടെ മുന്‍ സൂപ്പര്‍ താരമായ യുവരാജ് സിങിന്റെ പിതാവാണ്. മുന്‍ ക്രിക്കറ്റ് താരം കൂടിയാണ് യോഗ്‌രാജ്.

ധോണി ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതോടെ ട്രോളര്‍മാര്‍ക്ക് ചാകരയാണ്. യോഗ്‌രാജിനെ വച്ച് നിരവധി ട്രോളുകളാണ് ഇതിനകം പുറത്തിറങ്ങിയത്.

2015ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് യുവരാജിനെ പരിഗണിക്കാതിരുന്നതാണ് യോഗ്‌രാജിനെ ചൊടിപ്പിച്ചത്. മകനെ തഴഞ്ഞത് ധോണിയുടെ ഇടപെടല്‍ കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

യുവരാജിനെ ഒഴിവാക്കിയതിനെതിരേ കടുത്ത ഭാഷയിലാണ് യോഗ്‌രാജ് ധോണിയെ വിമര്‍ശിച്ചത്. ധോണി രാവണനെപ്പോലെയാണെന്നും ഇതിനെല്ലാം ഒരു ദിവസം അയാള്‍ അനുഭവിക്കുമെന്നും യോഗ്‌രാജ് കുറ്റപ്പെടുത്തിയിരുന്നു.

തന്റെ പിതാവ് യോഗ്‌രാജ് കുറ്റപ്പെടുത്തുമ്പോഴും ധോണിയുമായി സൗഹൃദം തന്നെയാണ് യുവരാജിനുള്ളത്. ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷം യുവി ട്വിറ്ററില്‍ പുകഴ്ത്തി കമന്റിടുകയും ചെയ്തിരുന്നു.

യോഗ്‌രാജിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്:
ഫീലിങ് ഹാപ്പി വിത്ത് യുവരാജ് ആന്റ് ഗംഭീര്‍...
ഇപ്പോള്‍ ഏറ്റവുമധികം വിഷമിക്കുന്നത് മാധ്യമപ്രവര്‍ത്തകരാവും. എന്നാല്‍ സന്തോഷവാനായ വ്യക്തി യോഗ്‌രാജാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications