Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞാന്‍ കറുത്തവനാണ്, അതാണെന്റെ നിറം; വര്‍ണവെറിക്കെതിരേ ആഞ്ഞടിച്ച് ടെംബ ബവുമ

ജോഹന്നാസ്ബര്‍ഗ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് വിജയിച്ചപ്പോള്‍ നിര്‍ണ്ണായകമായത് ക്വിന്റന്‍ ഡീകോക്കിന്റെയും ടെംബ ബവുമയുടെയും ബാറ്റിങ്ങായിരുന്നു. ഡീകോക്ക് സെഞ്ച്വറി നേടിയപ്പോള്‍ രണ്ട് റണ്‍സകലെ ബാവുമയ്ക്ക് സെഞ്ച്വറി നഷ്ടമായി. ആദ്യ മത്സരത്തിലെ ആവേശ ജയത്തിന് ശേഷം വര്‍ണവെറിക്കെതിരേ ശക്തമായ ഭാഷയില്‍ ബവുമ വിമര്‍ശനം ഉന്നയിച്ചു.

കളിക്കളത്തിലെ പ്രകടനത്തെ നോക്കാതെ പലരും തന്റെ നിറത്തെയാണ് നോക്കുന്നതെന്നാണ് ബവുമ പറഞ്ഞത്. ഞാന്‍ കറുത്തവനാണ്, അതാണെന്റെ നിറം. ദേശീയ ടീമിനുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും കളിക്കുന്നത് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. ഇരു ടീമിനൊപ്പവും മികച്ച പ്രകടനം കാഴ്ചവെക്കുന്നതിലാണ് ഇപ്പോഴും ടീമില്‍ നിലനില്‍ക്കുന്നത്.

tembabavuma

എന്നാല്‍ പലപ്പോഴും തന്റെ പ്രകടനത്തേക്കാളേറെ തന്റെ നിറത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ വിലയിരുത്തുന്നവരുണ്ട്. ഇതില്‍ അസ്വസ്തനാകാറുണ്ട്. കളിക്കാര്‍ ടീമില്‍ നിന്ന് പുറത്താകുന്നത് ആദ്യ സംഭവമല്ല. ഞാനല്ല ടീമില്‍ നിന്ന് അവസാനമായി പുറത്താകുന്ന താരം. അത് മനസിലാക്കാനും അംഗീകരിക്കാനും തയ്യാറാവണം - ബവുമ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ നിറം മാനദണ്ഡമാക്കാറുണ്ട്. രണ്ട് കറുത്ത വര്‍ഗക്കാരായ ആഫ്രിക്കക്കാര്‍ ടീമിലുണ്ടാകണമെന്നാണ് ചട്ടം. ഇങ്ങനെയാണ് ബവുമ ടീമിലെത്തിയതെന്ന് ഒരു വിഭാഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ഇതിനെ ബന്ധപ്പെടുത്തിയാണ് താരം പ്രതികരിച്ചത്.

Story first published: Thursday, February 6, 2020, 9:00 [IST]
Other articles published on Feb 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+