For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുതിയ ടെസ്റ്റ് റെക്കോഡ് സ്വന്തമാക്കി പാക് സ്പിന്നര്‍ യാസിര്‍ ഷാ, പിന്നിലാക്കിയത് ഇതിഹാസങ്ങളെ

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റിലൂടെ പുതിയ റെക്കോഡ് സ്വന്തമാക്കി പാകിസ്താന്‍ സ്പിന്‍ ബൗളര്‍ യാസിര്‍ ഷാ. 40 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് കൂടുതല്‍ വിക്കറ്റ് നേടുന്ന വലം കൈ ലെഗ് സ്പിന്‍ ബൗളറെന്ന ബഹുമതിയാണ് 34കാരനായ യാസിര്‍ ഷാ സ്വന്തമാക്കിയത്. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റാണ് പാകിസ്താനുവേണ്ടി യാസിര്‍ വീഴ്ത്തിയത്. ഇതോടെയാണ് പുതിയ റെക്കോഡ് താരത്തെ തേടിയെത്തിയത്. 40 ടെസ്റ്റില്‍ നിന്ന് 217 വിക്കറ്റാണ് യാസിറിന്റെ പേരിലുള്ളത്. ഇതോടെ ഓസ്‌ട്രേലിയയുടെ ക്ലാരി ഗ്രിമെറ്റിന്റെ പേരിലുള്ള 216 വിക്കറ്റിന്റെ റെക്കോഡാണ് യാസിര്‍ മറികടന്നത്. 37 ടെസ്റ്റില്‍ നിന്ന് ഗ്രിമെറ്റിന്റെ നേട്ടം.

ഇതിഹാസ സ്പിന്നര്‍മാരായ ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണിനെയും ഇന്ത്യയുടെയും അനില്‍ കുംബ്ലെയേയും ഈ റെക്കോഡില്‍ യാസിര്‍ മറികടന്നു. 40 ടെസ്റ്റില്‍ വോണ്‍ 187 വിക്കറ്റ് നേടിയപ്പോള്‍ കുംബ്ലെ 168 വിക്കറ്റാണ് നേടിയത്. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരില്‍ ഷെയ്ന്‍ വോണ്‍ രണ്ടാം സ്ഥാനത്തും അനില്‍ കുംബ്ലെ മൂന്നാം സ്ഥാനത്തുമാണ്. കൂടാതെ പാകിസ്താനിലെ സ്പിന്നര്‍മാരുടെ നേട്ടത്തെയും യാസിര്‍ മറികടന്നു. മുന്‍ പാകിസ്താന്‍ സ്പിന്നര്‍മാരായ ഡാനിഷ് കനേരിയ 40 മത്സരത്തില്‍ നിന്ന് 169 വിക്കറ്റും മുഷ്താഖ് അഹ്മദ് 164 വിക്കറ്റുമാണ് വീഴ്ത്തിയിരുന്നത്.

yasirshah

പാകിസ്താന്റെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ യാസിര്‍ സജീവമല്ലെങ്കിലും ടെസ്റ്റ് നിരയില്‍ അദ്ദേഹം നിറസാന്നിധ്യമാണ്. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയടക്കം 745 റണ്‍സും യാസിറിന്റെ പേരിലുണ്ട്. 25 ഏകദിനത്തില്‍ നിന്ന് 24 വിക്കറ്റും 2 ടി20യില്‍ നിന്ന് 0 വിക്കറ്റുമാണ് യാസിറിന്റെ പേരിലുള്ളത്. ദേശീയ ടീമിലേക്ക് വൈകിയെത്തിയതിനാല്‍ത്തന്നെ വലിയ ബഹുമതികള്‍ നേടുക യാസിറിനെ സംബന്ധിച്ച് അസാധ്യമാണ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ജോസ് ബട്‌ലര്‍,ക്രിസ് വോക്‌സ്,ഡോം ബെസ്,ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവരെയാണ് യാസിര്‍ പുറത്താക്കിയത്. 18 ഓവറില്‍ 66 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹത്തിന്റെ നേട്ടം. ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഷാന്‍ മസൂദിന്റെ സെഞ്ച്വറിക്കരുത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 326 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 219 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 169 റണ്‍സിന് കൂടാരം കയറിയ പാകിസ്താന്‍ 277 റണ്‍സ് വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ത്തിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്.

Story first published: Saturday, August 8, 2020, 17:54 [IST]
Other articles published on Aug 8, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+