Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമിലേക്ക് വൈകില്ല... മുംബൈയ്‌ക്കൊപ്പം തകര്‍പ്പന്‍ സെഞ്ച്വറിയുമായി യശ്വസി ജയ്‌സ്വാള്‍

മുംബൈ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യന്‍ ഹീറോ യശ്വസി ജയ്‌സ്വാള്‍ വീണ്ടും തകര്‍പ്പന്‍ പ്രകടനവുമായി കൈയടി നേടുന്നു. അണ്ടര്‍ 23 സികെ നായിഡു ക്രിക്കറ്റ് ട്രോഫിയില്‍ സെഞ്ച്വറിയുമായാണ് ജയ്‌സ്വാള്‍ താരമായത്. പോണ്ടിച്ചേരിക്കെതിരായ മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി 185 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. 243 പന്തുകള്‍ നേരിട്ട് 19 ബൗണ്ടികളും ഒരു സിക്‌സുമാണ് ജയ്‌സ്വാള്‍ പറത്തിയത്.

നേരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി ഇരട്ട സെഞ്ച്വറി നേടിയ ജയ്‌സ്വാള്‍ (203) ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തം പേരിലാക്കിയിരുന്നു. സമീപകാലത്തായി സ്ഥിരതയോടെ കളിക്കുന്ന 18കാരനായ താരം ഇത്തവണത്തെ ഐപിഎല്ലിലും കളിക്കുന്നുണ്ട്. 2.4 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് ജയ്‌സ്വാളിനെ സ്വന്തമാക്കിയത്.

yashasvi jaiswal

ഐപിഎല്ലില്‍ കളിക്കുന്നത് വലിയൊരു അവസരമാണ് നല്‍കുന്നത്. രാജസ്ഥാനൊപ്പം കളിക്കാന്‍ സാധിക്കുന്നതോടെ സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളോടൊപ്പം കളിക്കാനുള്ള അവസരം ലഭിക്കുന്നു. അവരില്‍ നിന്ന് പഠിക്കാന്‍ സാധിക്കുമെന്നതിനാല്‍ എനിക്ക് സന്തോഷമുണ്ട്. ആദ്യ ഐപിഎല്ലില്‍ കഴിവിന്റെ പരമാവതി പുറത്തെടുക്കാന്‍ ശ്രമിക്കും - ജയ്‌സ്വാള്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസ് പുരസ്‌കാരം ജയ്‌സ്വാളിനായിരുന്നു. 88, 105*, 62, 57*, 29*, 59 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. ലോകകപ്പിന്റെ ഫൈനലില്‍ ബംഗ്ലാദേശിനോട് ഇന്ത്യ പരാജയപ്പെട്ടെങ്കിലും ജയ്‌സ്വാള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടി.

Story first published: Monday, February 24, 2020, 8:39 [IST]
Other articles published on Feb 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+