ആ വാക്കുകളാണ് എന്റെ കരുത്ത്, സെഞ്ച്വറി പ്രകടനത്തെക്കുറിച്ച് യശ്വസി ജയ്‌സ്വാള്‍
മുംബൈ: അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തപ്പോള്‍ നിര്‍ണ്ണായകമായത് യശ്വസി ജയ്‌സ്വാള്‍ എന്ന താരത്തിന്റെ പ്രകടനമാണ്. ബാറ്റുകൊണ്ടും ബൗളുകൊണ്ടും മത്സരത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ജയ്‌സ്വാളിന്റെ കരുത്തിലാണ് ഇന്ത്യ 10 വിക്കറ്റിന് പാകിസ്താനെ തകര്‍ത്തത്. ഇന്ത്യയുടെ ഭാവി താരമായി ഇതിനോടകം വാഴ്ത്തപ്പെട്ട ജയ്‌സ്വാള്‍ തന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പ്രചോദനമായതെന്ത് എന്നതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.
മുന്‍ ഇന്ത്യന്‍ നായകനും അണ്ടര്‍ 19 പരിശീലകനുമായിരന്ന രാഹുല്‍ ദ്രാവിഡിന്റെ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്നാണ് ജയ്‌സ്വാള്‍ പറഞ്ഞത്. രാഹുല്‍ ദ്രാവിഡിന്റെ ഒരു ചെറിയ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ കണ്ടു. അത് എന്നെ വെല്ലാതെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. മറ്റെല്ലാ മത്സരങ്ങളെയും അപേക്ഷിച്ച് കൂടുതല്‍ ശ്രദ്ധവേണ്ട കളിയാണ് ക്രിക്കറ്റെന്നും യുവതാരം പറഞ്ഞു.

ഇന്ത്യ - പാകിസ്താന്‍ മത്സരത്തിന്റെ സമ്മര്‍ദത്തെക്കുറിച്ചും ആവേശത്തെക്കുറിച്ചും പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും അത് ഇപ്പോഴാണ് അനുഭവിക്കാന്‍ അവസരം ലഭിച്ചത്. പാകിസ്താനെതിരായ മത്സരം മികച്ച അനുഭവമാണ്. പാകിസ്താനെതിരായ മത്സരത്തിന്റെ സമ്മര്‍ദം ഒഴിവാക്കാന്‍ വസിം ജാഫറിനോട് സംസാരിച്ചപ്പോള്‍ സാധാരണ മത്സരമായി കണ്ട് കളിച്ചാല്‍ മതിയെന്നാണ് അദ്ദേഹം ഉപദേശിച്ചത്. ക്യാപ്റ്റനും പരിശീലകനും മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്താനെതിരേ 113 പന്തില്‍ പുറത്താവാതെ 105 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ഇതില്‍ എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടും.മത്സരത്തില്‍ ഒരു വിക്കറ്റും താരം നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications