വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതാ ഇന്ത്യയുടെ അഞ്ചു ഭാവി സൂപ്പര്‍ താരങ്ങള്‍!- ഒരാള്‍ക്കു മാത്രം ഐപിഎല്‍ ടീമില്ല

അണ്ടര്‍ 19 ലോകകപ്പ് താരങ്ങളും ഇക്കൂട്ടത്തിലുണ്ട്

ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ച റോക്കറ്റ് വേഗത്തിലാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കാരണം ഐപിഎല്ലിനു മുമ്പും ശേഷവും ഇന്ത്യന്‍ ടീമിലേക്കു വന്ന താരങ്ങളുടെ കണക്കെടുത്താല്‍ ഇക്കാര്യം വ്യക്തമാവും. ഓരോ വര്‍ഷവും പുതിയ താരോദയങ്ങളാണ് ടൂര്‍ണമെന്റിലൂടെ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. ദേശീയ ടീമിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ പോലെയായി ഐപിഎല്‍ മാറിയിരിക്കുകയാണ്.

1

നേരത്തേ അണ്ടര്‍ 19 ക്രിക്കറ്റും ആഭ്യന്തര ക്രിക്കറ്റുമെല്ലായിരുന്നു ദേശീയ ടീമിലേക്കുള്ള ചവിട്ടുപടികള്‍. ഇപ്പോള്‍ അണ്ടര്‍ 19 തലത്തിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നിയാല്‍ ഐപിഎല്ലെന്ന സ്വപ്‌നലോകമാണ് താരങ്ങളെ കാത്തിരിക്കുന്നത്. ഐപിഎല്ലിലും ക്ലിക്കായാല്‍ പിന്നീട് ദേശീയ ടീമിലേക്കുള്ള വിളിക്കു അധികം കാത്തുനില്‍ക്കേണ്ടി വരില്ല. പ്രതീക്ഷ നല്‍കുന്ന ഒരുപിടി യുവതാരങ്ങള്‍ സമീപകാലത്തു ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവരില്‍ ചിലര്‍ വൈകാതെ സീനിയര്‍ ടീമിലുമെത്തി അടുത്ത സൂപ്പര്‍ താരമായി മാറാന്‍ സാധ്യതയുള്ളവരുമാണ്. ഇവര്‍ ആരൊക്കെയാണന്നു നമുക്കു നോക്കാം.

യഷ് ധൂല്‍

യഷ് ധൂല്‍

അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയ താരമാണ് ഡല്‍ഹി ബാറ്റര്‍ യഷ് ധൂല്‍. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ടീമിന്റെ നായകനായിരുന്നു താരം. ലോകകപ്പിനു മുമ്പ് നടന്ന ജൂനിയര്‍ ഏഷ്യാ കപ്പിലും യഷിനു കീഴില്‍ ഇന്ത്യ ചാപ്യന്‍മാരായിരുന്നു. ലോകകപ്പില്‍ ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ താരം നടത്തുകയും ചെയ്തിരുന്നു.

3

ലോകകപ്പിനു ശേഷം അടുത്തിടെ രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കു വേണ്ടി അരങ്ങേറിയ യഷ് രണ്ടിന്നിങ്‌സിലും സെഞ്ച്വറിയുമായി ഒരിക്കല്‍ക്കൂടി തന്റെ മികവ് ലോകത്തിനു കാണിച്ചുകൊടുത്തു. റെഡ് ബോള്‍ ക്രിക്കറ്റിലും തനിക്കു തിളങ്ങാന്‍ സാധിക്കുമെന്നു അടിവരയിടുന്നതായിരുന്നു 19 കാരന്റെ പ്രകടനം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കന്നി മല്‍സരത്തില്‍ തന്നെ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയടിച്ച മൂന്നാമത്തെ മാത്രം ഡല്‍ഹി താരമാണ് യഷ്. തമിഴ്‌നാടിനെതിരായ കളിയില്‍ 113, 113* എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു വളരെ വേഗത്തില്‍ എത്താനിടയുള്ള താരമെന്നാണ് ഡല്‍ഹി ടീമിന്റെ കോച്ചും വിരാട് കോലിയുടെ ബാല്യകാല കോച്ചുമായ രാജ്കുമാര്‍ ശര്‍മ പറയുന്നത്. ഐപിഎല്ലിന്റെ പുതിയ സീസംണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി അരങ്ങറാനൊരുങ്ങുകയാണ് യഷ്.

ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

പേരിലെ കൗതുകം കൊണ്ട് ആദ്യം ശ്രദ്ധിക്കപ്പെട്ട തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ ഷാരൂഖ് ഖാന്‍ ഇപ്പോള്‍ കളിമികവിലൂടെയാണ് ആരധകരെ നേടിയെടുത്തിരിക്കുന്നത്. അധികം വൈകാതെ തന്നെ 26 കാരനായ താരത്തെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാനാവുമെന്ന കാര്യത്തില്‍ സംശയമില്ല. അടുത്തിടെ നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ ഒമ്പതു കോടി രൂപയ്ക്കാണ് മുന്‍ ടീമായ പഞ്ചാബ് കിങ്‌സ് ഷാരൂഖിനെ വാങ്ങിയത്.
കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ 5.25 കോടിക്കു പഞ്ചാബ് സ്വന്തമാക്കിയ ഷാരൂഖ് 11 മല്‍സരങ്ങളില്‍ 134.12 സ്‌ട്രൈക്ക് റേറ്റോടെ 153 റണ്‍സെടുത്തിരുന്നു. 47 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. നാലു ക്യാച്ചുകളും താരത്തിന്റെ പേരിലുണ്ടായിരുന്നു.

5

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരായ കളിയില്‍ വെടിക്കെട്ട് ബാറ്റിങായിരുന്നു ഷാരൂഖ് കാഴ്ചവച്ചത്. 148 ബോളില്‍ 194 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു. 20 ബൗണ്ടറികളും 10 സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആറു കളികളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമടക്കം 425 റണ്‍സ് ഷാരൂഖ് നേടിയിട്ടുണ്ട്. ലിസ്റ്റ് എയില്‍ 33 മല്‍സരങ്ങളില്‍ നിന്നും 737ഉം 50 ടി20കളലില്‍ നിന്നും 547 റണ്‍സും താരം സ്‌കോര്‍ ചെയ്തു.

കെഎസ് ഭരത്

കെഎസ് ഭരത്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മാറിയ താരമാണ് ആന്ദ്രാ പ്രദേശുകാരായ കെഎസ് ഭരത്. ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയില്‍ റിഷഭ് പന്തിനു പിറകില്‍ ബാക്കപ്പായി ഭരതിനെ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. മികച്ച വിക്കറ്റ് കീപ്പറും ആശ്രയിക്കാവുന്ന ബാറ്ററുമാണ് താരം.

7

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ ഭരത് കാഴ്ചവച്ചിരുന്നു. വരുന്ന സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ് താരം. ആഭ്യന്തര ക്രിക്കറ്റില്‍ 79 മല്‍സരങ്ങളില്‍ നിന്നായി 36.66 ശരാശരിയില്‍ 4289 റണ്‍സ് ഭരത് നേടിയിട്ടുണ്ട്. ഒമ്പതു സെഞ്ച്വറികളും 23 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 308 റണ്‍സാണ്. ലിസ്്റ്റ് എയില്‍ 56 മല്‍സരങ്ങളില്‍ നിന്നും 1721ഉം ടി20യില്‍ 61 മല്‍സരങ്ങളില്‍ നിന്ന് 1050 റണ്‍സും താരം നേടിയിട്ടുണ്ട്.

സാകിബുല്‍ ഗനി

സാകിബുല്‍ ഗനി

അടുത്തിടെ ലോക റെക്കോര്‍ഡ് പ്രകടനവുമായി വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ബിഹാറുകാരായ ബാറ്റര്‍ സാകിബുല്‍ ഗനി. രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ മിസോറാമിനെതിരേ 341 റണ്‍സാണ് ഗനി അടിച്ചെടുത്തത്. 405 ബോളില്‍ 56 ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സ്. ലോക ക്രിക്കറ്റില്‍ തന്നെ ആദ്യമായിട്ടാണ് ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ഒരു താരം ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചത്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 14 മല്‍സരങ്ങളില്‍ നിന്നും 377 റണ്‍സാണ് ഗനിയുടെ സമ്പാദ്യം. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടുന്നു. ടി20യില്‍ 11 മല്‍സരങ്ങളില്‍ നിന്നും 192 റണ്‍സാണ് താരം നേടിയത്. വൈകാതെ ഐപിഎല്ലിലേക്കും ഗനിക്കു വിളി വരാനിടയുണ്ട്.

രാജ് അംഗാദ് ബാവ

രാജ് അംഗാദ് ബാവ

യഷ് ധൂല്‍ നയിച്ച അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന മറ്റൊരു മിന്നും താരമാണ് ഓള്‍റൗണ്ടര്‍ രാജ് അംഗാദ് ബാവ. വലംകൈയന്‍ മീഡിയം പേസറും ഇടംകൈയന്‍ ബാറ്ററുമാണ് രാജ്. അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിനു അഞ്ചു വിക്കറ്റുകളുമായി താരം ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

10

ടൂര്‍ണമെന്റില്‍ 252 റണ്‍സും ഒമ്പതു വിക്കറ്റുകളും രാജ് നേടിയിരുന്നു. പുറത്താവാതെ നേടിയ 162 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് 19കാരനായ രാജ്.
അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനം താരത്തിനു ഐപിഎല്ലിന്റെ പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സ് ടീമിലേക്കും അവസരം നേടിക്കൊടുത്തിരിക്കുകയാണ്. മെഗാ ലേലത്തില്‍ പഞ്ചാബ് കിങ്‌സാണ് രണ്ടു കോടി രൂപയ്ക്കു രാജിനെ സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഹിമാചല്‍ പ്രദേശിനായി ഒരു മല്‍സരത്തില്‍ നിന്നും 79 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

Story first published: Wednesday, February 23, 2022, 21:39 [IST]
Other articles published on Feb 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X