Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021 Final: 'കോലിയുടെ വിക്കറ്റെടുക്കുക മനോഹരമായ കാര്യം', കിവീസ് പേസര്‍ ടിം സൗത്തി

സതാംപ്റ്റന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും ന്യൂസീലന്‍ഡും. പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ കിരീടം ആര്‍ക്കൊപ്പമെന്ന് കണ്ട് തന്നെ അറിയാം. ജൂണ്‍ 18ന് ഇംഗ്ലണ്ടിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. ഐപിഎല്‍ പാതിവഴിയില്‍ നിന്നുപോയതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ ചെറിയ ഇടവേളയ്ക്ക് ശേഷമാവും കലാശപ്പോരാട്ടത്തിനിറങ്ങുക. ഇപ്പോഴിതാ ആവേശ പോരാട്ടത്തിന് മുമ്പ് വാക് പോരാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ് ടിം സൗത്തി.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റെടുക്കുന്നത് മനോഹരമായ കാര്യമാണെന്നാണ് സൗത്തി പറഞ്ഞത്. നിങ്ങള്‍ വിരാട് കോലിയുടെ വിക്കറ്റെടുക്കാന്‍ പോവുകയാണോ സുഹൃത്തേ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സൗത്തി. കിവീസിന്റെ സീനിയര്‍ പേസറായ സൗത്തി ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന താരങ്ങളിലൊരാളാണ്.

timsouthee

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ വിക്കറ്റ് നേടിയ അഞ്ചാമത്തെ ബൗളറാണ് ടിം സൗത്തി. ഇംഗ്ലണ്ട് സാഹചര്യത്തില്‍ അനുഭവസമ്പത്തും അദ്ദേഹത്തിനേറെയാണ്. കോലിയെപ്പോലെ സാങ്കേതിക മികവുള്ള താരങ്ങള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സൗത്തിക്ക് സാധിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10 തവണ കോലിയെ പുറത്താക്കാന്‍ സൗത്തിക്ക് സാധിച്ചിട്ടുണ്ട്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ബൗളര്‍ സൗത്തിയാണ്. 2020ലെ ഇന്ത്യയുടെ കിവീസ് പര്യടനത്തിലൂടെയാണ് സൗത്തി ഈ നേട്ടത്തിലെത്തിയത്.

ടെസ്റ്റില്‍ ഇന്ത്യക്കെതിരേ മികച്ച റെക്കോഡാണ് സൗത്തിക്കുള്ളത്. എട്ട് ടെസ്റ്റില്‍ നിന്ന് 39 വിക്കറ്റാണ് താരത്തിന്റെ പേരിലുള്ളത്. കരിയറില്‍ 77 ടെസ്റ്റില്‍ നിന്ന് 302 വിക്കറ്റാണ് സൗത്തിയുടെ പേരിലുള്ളത്. ഇംഗ്ലണ്ട് പരമ്പരയ്ക്കായി കിവീസ് ടീം ന്യൂസീലന്‍ഡിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ പിച്ചില്‍ ഇന്ത്യയെക്കാള്‍ മുന്‍പരിചയം കിവീസിന് ഇംഗ്ലണ്ട് പരമ്പരയിലൂടെ ലഭിക്കും.

ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളികളേറെയാണ്. ഈ മാസം 25ന് ക്വാറന്റെയ്‌നില്‍ പ്രവേശിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. അവിടെ 10 ദിവസം ക്വാറന്റെയ്‌നില്‍ ഇരുന്ന ശേഷമാവും ജൂണ്‍ 18ന് നടക്കുന്ന ഫൈനലിനിറങ്ങുക. ഇംഗ്ലണ്ടില്‍ ക്വാറന്റെയ്‌നിലിരിക്കുമ്പോള്‍ പരിശീലനം നടത്താമെങ്കിലും കിവീസിനെപ്പോലെ ഇംഗ്ലണ്ടില്‍ മത്സര പരിശീലനം ഇന്ത്യക്ക് ലഭിക്കില്ല. ഇതുവരെ ഐസിസിയുടെ വലിയ കിരീടങ്ങളൊന്നും സ്വന്തമാക്കാത്ത ക്യാപ്റ്റന്‍ കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്. എന്നാല്‍ അവസാനമായി നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ കിവീസ് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്തിരുന്നു.

Story first published: Monday, May 17, 2021, 17:38 [IST]
Other articles published on May 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+