WTC: പഴയ സിനിമകളിലെ പോലീസ് ചെയ്തു പ്രശസ്തമായത് നിങ്ങളും ചെയ്യണം! ഇന്ത്യന്‍ ബാറ്റിങ് നിരയോടു ജാഫര്‍

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍ ഫൈനലിനൊരുങ്ങുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു കോഡ് രൂപത്തിലുള്ള ഉപദേശവുമായി മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. സമീപകാലത്തു സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് ജാഫര്‍. രസകരമായ ട്വീറ്റുകള്‍ കൊണ്ടും കോഡ് രൂപത്തിലുള്ള അഭിപ്രായങ്ങളും കൊണ്ട് അദ്ദേഹം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ സ്വന്തമായി യൂട്യൂബ് ചാനലും ആരംഭിച്ചിരിക്കുകയാണ് ജാഫര്‍. 18നാണ് സതാംപ്റ്റണില്‍ വച്ച് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ലോക കിരീടത്തിനു വേണ്ടി ഏറ്റുമുട്ടുന്നത്.

പഴയ ബോളിവുഡ് സിനിമികളിലെ പോലീസുകാര്‍ ഒരു കാര്യത്തിന്റെ പേരിലായിരുന്നു പ്രശസ്തരായത്, അതു ചെയ്യണമെന്നായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരോടു ജാഫറുടെ ഉപദേശം. ഇന്ത്യന്‍ ടീമിനൊപ്പം രണ്ടു തവണ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ സംഘത്തില്‍ ഞാനുണ്ടായിരുന്നു. പഴയ ബോളിവുഡ് സിനിമകളില്‍ പോലീസ് ചെയ്ത് പ്രശസ്തമായ കാര്യം ചെയ്യണമെന്നാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു നല്‍കാനുള്ള എന്റെ കോഡ് രൂപത്തിലുള്ള സന്ദേശം. ഫൈനില്‍ ബാറ്റ് ചെയ്യുമ്പോള്‍ അതുപയോഗിക്കണമെന്നും ജാഫര്‍ യൂട്യൂബ് വീഡിയോയില്‍ ആവശ്യപ്പെട്ടു.

WTC: കാണാന്‍ ആഗ്രഹിക്കുന്നത് ഈ മൂന്നു പേരുടെ പ്രകടനം, കോലിയില്ല!- മഞ്ജരേക്കര്‍ പറയുന്നുWTC: കാണാന്‍ ആഗ്രഹിക്കുന്നത് ഈ മൂന്നു പേരുടെ പ്രകടനം, കോലിയില്ല!- മഞ്ജരേക്കര്‍ പറയുന്നു

WTC 2021: രാഹുല്‍ ദ്രാവിഡിന്റെ ഉത്തമ പകരക്കാരനോ പുജാര? കണക്കുകള്‍ നിരത്തിയുള്ള താരതമ്യം ഇതാWTC 2021: രാഹുല്‍ ദ്രാവിഡിന്റെ ഉത്തമ പകരക്കാരനോ പുജാര? കണക്കുകള്‍ നിരത്തിയുള്ള താരതമ്യം ഇതാ

ജാഫറിന്റെ ഈ കോഡ് രൂപത്തിലുള്ള സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത് എന്തായിരിക്കുമെന്നതിനെക്കുറിച്ച് പലരും പ്രതികരിച്ചിട്ടുണ്ട്. ഇതില്‍ പലരും അദ്ദേഹം എന്താണെന്നു ഉദ്ദേശിച്ചതെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തിരിക്കുകയാണ്. പഴയ സിനിമകളില്‍ വളരെ വൈകിയാണ് പോലീസ് എത്താറുള്ളതെന്നു ഇവര്‍ പറയുന്നു. സീം മൂവ്‌മെന്റ് ലഭിക്കുന്ന സാഹചര്യമാണെങ്കില്‍ ന്യൂസിലാന്‍ഡ് പേസര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വളരെ ലേറ്റായി കളിക്കാന്‍ ശ്രദ്ധിക്കണമെന്ന സന്ദേശമാണ് ജാഫര്‍ കോഡിലൂടെ നല്‍കിയിരിക്കുന്നതെന്നും ഇവര്‍ വിശദീകരിക്കുന്നു.

ബോള്‍ ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിക്കാന്‍ മിടുക്കുള്ള മികച്ച ന്യൂബോള്‍ ബൗളര്‍മാരാണ് കിവീസ് നിരയിലുള്ളത്. ടിം സോത്തി, ട്രെന്റെ ബോള്‍ട്ട്, കൈല്‍ ജാമിസണ്‍ എന്നിവരാണ് കൂടുതല്‍ അപകടകാരികള്‍. സതാംപ്റ്റണിലെ പിച്ചും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളും ഇവര്‍ക്കു കൂടുതല്‍ യോജിക്കുന്നതുമാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു ശക്തമായ വെല്ലുവിളി തന്നെ കലാശക്കളിയില്‍ നേരിടേണ്ടി വരും.

ഇംഗ്ലണ്ടിനെതിരേ സമാപിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പര 1-0നു നേടാനായത് ഫൈനലിനു മുമ്പ് ന്യൂസിലാന്‍ഡിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍, പ്രമുഖ പേസര്‍ സോത്തി എന്നിവരില്ലാതെയിറങ്ങിയാണ് രണ്ടാം ടെസ്റ്റില്‍ കിവീസ് എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കിയത്. നാലു ദിവസം കൊണ്ട് അവര്‍ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടുകയും ചെയ്തിരുന്നു. 22 വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലണ്ടില്‍ അവരുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയമായിരുന്നു ഇത്. ഈ ജയം ഇന്ത്യയെ പിന്തള്ളി ഐസിസി ടെസ്റ്റ് ടീം റാങ്കിങില്‍ കിവീസിനെ ഒന്നാംസ്ഥാനത്തെത്തിച്ചിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, June 14, 2021, 15:54 [IST]
Other articles published on Jun 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X