വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: ഇന്ത്യക്കു ഇനി ക്വാറന്റീന്‍ നാളുകള്‍- നാട്ടില്‍ 14 ദിവസം, ഇംഗ്ലണ്ടില്‍ 10 ദിവസവും ക്വാറന്റീന്‍

ജൂണ്‍ ആദ്യവാരം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്കു തിരിക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി ദൈര്‍ഘ്യമേറിയ ക്വാറന്റീന്‍ നാളുകളാണ് വരാനിരിക്കുന്നത്. 24 ദിവസം നീളുന്ന ടീമിന്റെ ക്വാറന്റീന് ബുധനാഴ്ച (മേയ് 19) തുടക്കമാവും. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ടെസ്റ്റ് പരമ്പര എന്നിവയ്ക്കായി യാത്ര തിരിക്കുന്നതിനു മുന്നോടിയായാണ് ടീം ക്വാറന്റീനില്‍ കഴിയുന്നത്.

1

ബുധനാഴ്ച മുതല്‍ മുംബൈയിലെ ഒരു ഹോട്ടലിലാണ് ഇന്ത്യന്‍ താരങ്ങളുടെ രണ്ടാഴ്ച നീളുന്ന ക്വാറന്റീന്‍. അതിനു ശേഷം ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്നു തന്നെ ഇന്ത്യന്‍ സംഘം ചാര്‍ട്ടേഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്കു പറക്കും. അടുത്ത മാസം തന്നെ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന മിതാലി രാജ് നയിക്കുന്ന ഇന്ത്യന്‍ വനിതാ ടീമും ഇതേ വിമാനത്തില്‍ തന്നെയാണ് യാത്ര ചെയ്യുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പുരുഷ, വനിതാ ടീമുകള്‍ ഒരേ വിമാനത്തില്‍ യാത്ര തിരിക്കുന്നത്.

പ്രതിരോധത്തില്‍ ഏറ്റവും വിശ്വസ്തരായ ആധുനിക ക്രിക്കറ്റിലെ അഞ്ച് ടെസ്റ്റ് താരങ്ങളുടെ പട്ടിക ഇതാപ്രതിരോധത്തില്‍ ഏറ്റവും വിശ്വസ്തരായ ആധുനിക ക്രിക്കറ്റിലെ അഞ്ച് ടെസ്റ്റ് താരങ്ങളുടെ പട്ടിക ഇതാ

WTC Final: വാഗ്നറെ ഇനി കോലി കൂളായി അടിക്കും, ബോള്‍ട്ടിനെയും പേടിക്കേണ്ട- ഇതിനായി ഒരു തുറുപ്പുചീട്ട് തയ്യാര്‍!WTC Final: വാഗ്നറെ ഇനി കോലി കൂളായി അടിക്കും, ബോള്‍ട്ടിനെയും പേടിക്കേണ്ട- ഇതിനായി ഒരു തുറുപ്പുചീട്ട് തയ്യാര്‍!

ഇംഗ്ലണ്ടിലെത്തിയ ശേഷം സതാംപ്റ്റണില്‍ വിരാട് കോലിയും സംഘവും വീണ്ടും 10 ദിവസം ക്വാറന്റീനില്‍ കഴിയും. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു വേദിയാവുന്ന സതാംപ്റ്റണിലെ സ്റ്റേഡിയത്തിനു സമീപത്തുള്ള ഹോട്ടലിലായിരിക്കും ടീമിന്റെ ക്വാറന്റീന്‍. മുംബൈയില്‍ ക്വാറന്റീനില്‍ കഴിയുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു പരിശീലനത്തിനു അനുമതിയില്ല. എന്നാല്‍ ഇംഗ്ലണ്ടിലെ ക്വാറന്റീന്‍ സമയത്ത് ബയോ ബബ്‌ളിനകത്തു നിന്ന് തന്നെ ചെറിയ ബാച്ചുകളായി താരങ്ങള്‍ക്കു പരിശീലനം നടത്താന്‍ കഴിയും. ജൂണ്‍ 12നാണ് ക്വാറന്റീന്‍ അവസാനിക്കുക.

മുംബൈയ്ക്കു പുറത്തുള്ള താരങ്ങള്‍,, കോച്ചുമാര്‍, സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ എന്നിവരെ ഇവിടേക്കു എത്തിക്കുന്നതിനു വേണ്ടി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബിസിസിഐ ഒരുക്കിയിട്ടുണ്ട്. മുംബൈയില്‍ താമസിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലി, ഓപ്പണര്‍ രോഹിത് ശര്‍മ, കോച്ച് രവി ശാസ്ത്രി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവര്‍ അടുത്തയാഴ്ചയായിരിക്കും മുംബൈ ഹോട്ടലിലെ ബയോ ബബ്‌ളിനൊപ്പം ചേരുക.

ബയോ ബബ്‌ളിന്റെ ഭാഗമാവുന്നതിനു മുമ്പ് പുരുഷ, വനിതാ താരങ്ങളുള്‍പ്പെടെ മുഴുവന്‍ പേരും മൂന്ന് കൊവിഡ് ടെസ്റ്റുകള്‍ക്കു വിധേയരാവും. തുടര്‍ന്നു ക്വാറന്റീനില്‍ കഴിയുന്നതിനിടെയും കൂടുതല്‍ ടെസ്റ്റുകളുണ്ടാവും. ഐപിഎല്ലിനിടെ കൊവിഡ് പിടിപെട്ട വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രോഗമുക്തരായിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ പിന്നീടായിരിക്കും മുംബൈ ഹോട്ടലിലെ ബയോ ബബ്‌ളിനൊപ്പം ചേരുന്നത്.

Story first published: Tuesday, May 18, 2021, 10:36 [IST]
Other articles published on May 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X