വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: അടുത്ത ഫൈനല്‍ ജയിക്കാന്‍ ഇന്ത്യ എന്തു ചെയ്യണം? ഈ മാറ്റങ്ങള്‍ അനിവാര്യം

എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ തോല്‍വി

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കിരീടം കൈയെത്തുംദൂരത്ത് വഴുതിപ്പോയതിന്റെ നിരാശയിലാണ് ടീം ഇന്ത്യ. ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു എട്ടു വിക്കറ്റിനു വിരാട് കോലിയും സംഘവും കീഴടങ്ങുകയായിരുന്നു. ഫൈനലിലെ ബെസ്റ്റ് ടീം ന്യൂസിലാന്‍ഡ് തന്നെയായിരുന്നു. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും അവര്‍ ഇന്ത്യയേക്കാള്‍ ഒരുപടി മുകളില്‍ നിന്നു.

ന്യൂസിലാന്‍ഡിനോട് ലോക ചാംപ്യന്‍ഷിപ്പില്‍ കളിച്ച മൂന്നു ടെസ്റ്റുകളിലും ഇന്ത്യക്കു തോല്‍വിയായിരുന്നു ഫലം. നേരത്തേ ന്യൂസിലാന്‍ഡില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും തൂത്തുവാരപ്പെട്ടിരുന്നു. ഇനി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പിലും ഫൈനലിലേക്കു യോഗ്യത നേടുകയാണെങ്കില്‍ ജയിക്കാന്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇവ എന്തൊക്കെയാണെന്നറിയാം.

 കോച്ചിങ് സംഘത്തെ മാറ്റണം

കോച്ചിങ് സംഘത്തെ മാറ്റണം

2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതിനു ശേഷമാണ് രവി ശാസ്ത്രി മുഖ്യ കോച്ചായി ചുമതലയേല്‍ക്കുന്നത്. ബൗളിങ് കോച്ചായി ഭരത് അരുണും ഫീല്‍ഡിങ് കോച്ചായി ആര്‍ ശ്രീധറും ഒപ്പം ചേരുകയായിരുന്നു. 2018ലെ ഏഷ്യാകപ്പ്, നിദാഹാസ് ട്രോഫി എന്നിവയില്‍ ഇന്ത്യയെ ജേതാക്കളാക്കാന്‍ ഇവര്‍ക്കു സാധിച്ചു.
പക്ഷെ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു ഈ മികവ് ആവര്‍ത്തിക്കാനായില്ല. 2019ലെ ലോകകപ്പിന്റെ സെമിയില്‍ ടീമിനു കാലിടറി. ഇപ്പോള്‍ ലോകചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇന്ത്യക്കു പിഴച്ചിരിക്കുകയാണ്. ഈ വര്‍ഷം ഒക്ടോബറിലെ ടി20 ലോകകപ്പ് വരെയാണ് ശാസ്ത്രിക്കും സംഘത്തിനും കരാറുള്ളത്. ലോകകപ്പിലു ഇന്ത്യക്കു കിരീടം നേടാനായില്ലെങ്കില്‍ കോച്ചിങ് സംഘത്തെ ഇന്ത്യ മാറ്റേണ്ടതുണ്ട്.

 രഞ്ജി താരങ്ങളെ പരിഗണിക്കണം

രഞ്ജി താരങ്ങളെ പരിഗണിക്കണം

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങള്‍ക്കു ടെസ്റ്റില്‍ ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്. അഭിമന്യു ഈശ്വരന്‍, പ്രിയങ്ക് പഞ്ചാല്‍ എന്നിവര്‍ രഞ്ജി ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നവരാണ്. ഇവര്‍ക്കു ടെസ്റ്റിലും അവസരം നല്‍കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്.
പേസര്‍ ജയദേവ് ഉനാട്കട്ടാണ് ടെസ്റ്റ് ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന മറ്റൊരാള്‍. ഇടംകൈയന്‍ പേസറാണെന്നത് അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്. കൂടാതെ തെ കഴിഞ്ഞ രഞ്ജിയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്തതും ഉനാട്കട്ടായിരുന്നു.

 ഓപ്പണിങില്‍ സ്ഥിരതവേണം

ഓപ്പണിങില്‍ സ്ഥിരതവേണം

ന്യൂസിലാന്‍ഡിനെതിരായ ഫൈനലില് രോഹിത് ശര്‍മ- ശുഭ്മാന്‍ ഗില്‍ ജോടിയായിരുന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. മായങ്ക് അഗര്‍വാള്‍ ലോക ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഫൈനലില്‍ നിന്നൊഴിവാക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ മൂവിങ് ബോളുകള്‍ക്കെതിരേ ഗില്‍ പതറുന്നത് ഫൈനലില്‍ കണ്ടു. രണ്ടിന്നിങ്‌സുകളിലും താരത്തിന് മികച്ച ഇന്നിങ്‌സ് കളിക്കാനായില്ല.
രോഹിത് ഓപ്പണറെന്ന നിലയില്‍ മികവ് തെളിയിച്ചു കഴിഞ്ഞെങ്കിലും ഗില്ലില്‍ ഇനിയൂം പൂര്‍ണമായി വിശ്വാസമര്‍പ്പിക്കാനായിട്ടില്ല. വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഫ്‌ളോപ്പായാല്‍ ഗില്ലിനെ ഇന്ത്യ ഒഴിവാക്കുന്നതാവും ഉചിതം.

 യുവതാരങ്ങള്‍ വേണം

യുവതാരങ്ങള്‍ വേണം

ഫൈനലില്‍ അനുഭവസമ്പത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യ ഇറക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന യുവതാരങ്ങളെ തഴയുകയും ചെയ്തു. ഭാവിയില്‍ ടെസ്റ്റ് ടീമിലേക്കു ഇന്ത്യക്കു പരിഗണിക്കാവുന്ന താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. ബൗളിങിലും ബാറ്റിങിലും താരത്തിനു സംഭാവന ചെയ്യാന്‍ കഴിയും.
പൃഥ്വി ഷായെയും ടെസ്റ്റ് ടീമിലേക്കു തിരികെ വിളിക്കാവുന്നതാണ്. സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ താരം ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുമുണ്ട്. പേസര്‍ മുഹമ്മദ് സിറാജാണ് ഇന്ത്യക്കു ഉള്‍പ്പെടുത്താവുന്ന മറ്റൊരു യുവതാരം.

 ചില സീനിയേഴ്‌സിനെ ഒഴിവാക്കണം

ചില സീനിയേഴ്‌സിനെ ഒഴിവാക്കണം

സ്ഥിരത പുലര്‍ത്താന്‍ പാടുപെടുന്ന ചില സീനിയര്‍ താരങ്ങളെ ഇന്ത്യ പുറത്തിരുത്തേണ്ടതുണ്ട്. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരെ ഇക്കൂട്ടത്തില്‍ പെടുത്താം. ഇവര്‍ ഓരോ തവണ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോഴും പ്രതീക്ഷകള്‍ വളരെ വലുതാണ്. പക്ഷെ അതിന് അനുസരിച്ച് പെര്‍ഫോം ചെയ്യാന്‍ ഇവര്‍ക്കാവുന്നില്ല.
വൃധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ എന്നിവര്‍ക്കു ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ട്. ഇതും ഭാവിയില്‍ ടീം സെലക്ഷനില്‍ ഇന്ത്യ പരിഗണിക്കേണ്ട കാര്യമാണ്. മൂന്നാം നമ്പറില്‍ പുജാരയ്ക്കു പകരം മറ്റൊരാളെ പരീക്ഷിക്കുന്നതിനെക്കുറിച്ചും ഇന്ത്യ ആലോചിക്കേണ്ട സമയമായിരിക്കുന്നു.

Story first published: Friday, June 25, 2021, 20:28 [IST]
Other articles published on Jun 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X