വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: ഇന്ത്യ ഭയക്കേണ്ടത് സോത്തിയെയോ, ബോള്‍ട്ടിനെയോ? മൂന്നു പേര്‍ കോലിയുടെ ഉറക്കം കെടുത്തും!

ജൂണ്‍ 18നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനല്‍

അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ- ന്യൂസിലാന്‍ഡ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഒരുപോലെ കരുത്തരായ ഇരുടീമുകളും നിഷ്പക്ഷ വേദിയില്‍ ഏറ്റുമുട്ടുമ്പോള്‍ മുന്‍തൂക്കം ആര്‍ക്കെന്നു പ്രവചിക്കുക അസാധ്യമാണ്. പേസ് ബൗളിങിനെ അകമഴിഞ്ഞു പിന്തുണയ്ക്കുന്ന പിച്ചായതിനാല്‍ ഇന്ത്യക്കായിരിക്കും മല്‍സരം കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുക. കാരണം അപകടകാരികളായ പേസര്‍മാര്‍ കിവീസ് നിരയിലുണ്ട്.
ഇന്ത്യയുടെ വിവിധ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ ന്യൂസിലാന്‍ഡ് ബൗളര്‍മാരുടെ ഇതുവരെയുള്ള ടെസ്റ്റിലെ പ്രകടനം നമുക്കൊന്നു പരിശോധിക്കാം.

 സോത്തി v ബാറ്റ്‌സ്മാന്‍മാര്‍

സോത്തി v ബാറ്റ്‌സ്മാന്‍മാര്‍

കിവീസ് നിരയിലെ ഏറ്റവുമധികം അനുഭവസമ്പത്തുള്ള പേസര്‍ ടിം സോത്തി ഏറ്റവുമധികം തവണ ടെസ്റ്റില്‍ പുറത്തതാക്കിയിട്ടുള്ളത് അജിങ്ക്യ രഹാനെയെയാണ്. 20-30നും ഇടയില്‍ നാലു തവണയാണ് സോത്തി രഹാനെയുടെ വിക്കറ്റെടുത്തത്.
നായകന്‍ വിരാട് കോലി, ചേതേശ്വര്‍ പുജാര എന്നിവരാണ് രണ്ടാംസ്ഥാനത്ത്. ഇരുവരെയും മൂന്നു തവണ വീതമാണ് സോത്തി ഔട്ടാക്കിയിട്ടുള്ളത്. പുജാരയെ 40-50 റണ്‍സിനിടെയും കോലിയെ 110 റണ്‍സിനിടെയുമാണ് സോത്തി പുറത്തായിയത്. മുഹമ്മദ് ഷമിയെ (20-30 റണ്‍സ്) രണ്ടു തവണയും രോഹിത് ശര്‍മ, റിഷഭ് പന്ത്, ഇഷാന്ത് ശര്‍മ എന്നിവരെ ഓരോ തവണയും സോത്തി ഔട്ടാക്കിയിട്ടുണ്ട്.

 ബോള്‍ട്ട് v ബാറ്റ്‌സ്മാന്‍മാര്‍

ബോള്‍ട്ട് v ബാറ്റ്‌സ്മാന്‍മാര്‍

കിവീസ് നിരയിലെ മറ്റൊരു സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ടിന്റെ പ്രധാന ഇരകള്‍ ചേതേശ്വര്‍ പുജാരയും മുഹമ്മദ് ഷമിയുമാണ്. ഇരുവരും നാലു തവണ വീതം ബോള്‍ട്ടിനു മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ട്. 20-40നും റണ്‍സിനിടയിലാണ് ഷമിക്കു ക്രീസ് വിടേണ്ടി വന്നതെങ്കില്‍ 140 റണ്‍സിനിടെയാണ് പുജാര നാലു തവണ ബോള്‍ട്ടിനു വിക്കറ്റ് സമ്മാനിച്ച് ക്രീസ് വിട്ടത്.
സോത്തിയെപ്പോലെ തന്നെ കോലി ഭയക്കേണ്ട മറ്റൊരു ബൗളറാണ് ബോള്‍ട്ട്. മൂന്നു തവണ തന്നെ കോലി അദ്ദേഹത്തിനു മുന്നിലും കീഴടങ്ങിയിട്ടുണ്ട്. രഹാനെയ്ക്കും മൂന്നു തവണ ബോള്‍ട്ട് മടക്കടിക്കറ്റ് നല്‍കി. 100-120 റണ്‍സെടുക്കുന്നതിനെടായിരുന്നു രഹാനെ മൂന്നു വട്ടം പുറത്തായതെങ്കില്‍ 120-140 റണ്‍സിനിടെയാണ് കോലിക്കു ഇത്രയും തവണ പിഴച്ചത്. ഇഷാന്ത് ശര്‍മയെ ബോള്‍ട്ട് രണ്ടു തവണ പുറത്താക്കിയപ്പോള്‍ റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ തവണയും ഔട്ടായിട്ടുണ്ട്.

 സാന്റ്‌നര്‍ v ബാറ്റ്‌സ്മാന്‍മാര്‍

സാന്റ്‌നര്‍ v ബാറ്റ്‌സ്മാന്‍മാര്‍

സ്പിന്നര്‍ മിച്ചെല്‍ സാന്റ്‌നര്‍ക്കു മുന്നില്‍ കൂടുതല്‍ തവണ കീഴടങ്ങിയിട്ടുള്ളത് രോഹിത് ശര്‍മയും ചേതേശ്വര്‍ പുജാരയുമാണ്. രണ്ടു തവണ വീതമാണ് ഇരുവരും സാന്റ്‌നറുടെ ബൗളിങില്‍ ഒൗട്ടായത്. 40-50 റണ്‍സിനിടെയായിരുന്നു രോഹിത് രണ്ടു തവണ പുറത്തായതെങ്കില്‍ 80-90 റണ്‍സിനിടെയാണ് പുജാര ഔട്ടായിട്ടുള്ളത്.
ആര്‍ അശ്വിന്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ എന്നിവരെ ഓരോ തവണ വീതം സാന്റ്‌നര്‍ പുറത്താക്കിയിട്ടുണ്ട്.

 വാഗ്നര്‍ v ബാറ്റ്‌സ്മാന്‍മാര്‍

വാഗ്നര്‍ v ബാറ്റ്‌സ്മാന്‍മാര്‍

സോത്തി, ബോള്‍ട്ട് എന്നിവരെക്കൂടാതെ കോലിയുടെ മറ്റൊരു പേടിസ്വപ്‌നമാണ് പേസര്‍ നീല്‍ വാഗ്നര്‍. മൂന്നു തവണ അദ്ദേഹം ഇന്ത്യന്‍ നായകനെ ഔട്ടാക്കിയിട്ടുണ്ട്. 60 റണ്‍സെടുക്കുന്നതിനിടെയായിുന്നു ഇത്രയും തവണ കോലിയുടെ വിക്കറ്റ് വാഗ്‌നര്‍ പിഴുതത്.
രവീന്ദ്ര ജഡേജയെ രണ്ടു തവണ ഔട്ടാക്കിയ വാഗ്നര്‍ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, മുഹമ്മദ് ഷമി എന്നിവരെ ഓരോ തവണയും പവലിയനിലേക്കു അയച്ചിരുന്നു.

 ജാമിസണ്‍ v ബാറ്റ്‌സ്മാന്‍മാര്‍

ജാമിസണ്‍ v ബാറ്റ്‌സ്മാന്‍മാര്‍

കിവീസിന്റെ ഉയരക്കാരനായ പേസര്‍ കൈല്‍ ജാമിസണിന്റെ ടെസ്റ്റിലെ പ്രധാന ഇന്ത്യന്‍ ഇര ചേതേശ്വര്‍ പുജാരയാണ്. 20-25 റണ്‍സെടുക്കുന്നതിനിടെ രണ്ടു തവണയാണ് അദ്ദേഹം പുജാരയെ മടക്കിയത്.
നായകന്‍ കോലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഷാന്ത് ശര്‍മ എന്നിവരെ ഓരോ തവണയും ജാമിസണ്‍ പവലിയനിലേക്കു തിരിച്ചയച്ചു. എന്നാല്‍ രഹാനെയെ ഇതുവരെ അദ്ദേഹം പുറത്താക്കിയിട്ടില്ല.

 ഗ്രാന്‍ഡോം v ബാറ്റ്‌സ്മാന്‍മാര്‍

ഗ്രാന്‍ഡോം v ബാറ്റ്‌സ്മാന്‍മാര്‍

കോളിന്‍ ഡി ഗ്രാന്‍ഡോം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു അത്ര വലിയ ഭീഷണിയുയര്‍ത്തിയിട്ടില്ല. കോലിയെയും ഇഷാന്ത് ശര്‍മയെയും ഓരോ തവണ അദ്ദേഹം പുറത്താക്കിയിട്ടുണ്ടെന്നു കാണാം. 0-2 റണ്‍സിനിടെയായിരുന്നു ഇരുവരെയും ഗ്രാന്‍ഡോം മടക്കിയതെന്നത് ശ്രദ്ധേയമാണ്.

Story first published: Saturday, May 22, 2021, 13:27 [IST]
Other articles published on May 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X