Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുജാരയുടെ പകരക്കാരനെ തേടേണ്ട സമയമായോ? ആരെ പരിഗണിക്കും? മൂന്ന് താരങ്ങളിതാ

സതാംപ്റ്റണ്‍: ഐസിസി പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് കടക്കാനായെങ്കിലും കലാശപ്പോരാട്ടത്തില്‍ ന്യൂസീലന്‍ഡിന് മുന്നില്‍ കിരീടം അടിയറവ് വെക്കേണ്ടി വന്നു. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടന്ന ഫൈനലില്‍ ഇന്ത്യക്ക് വെല്ലുവിളിയായത് ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ്. മികച്ച യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ട് വരേണ്ട സമയമാണിത്.

ചേതേശ്വര്‍ പുജാര

പല സീനിയര്‍ താരങ്ങള്‍ക്കും ടീമില്‍ നിന്ന് വിശ്രമം അനുവദിക്കേണ്ട സമയമായി എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ഇക്കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ചേതേശ്വര്‍ പുജാര ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലായിരുന്നെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. 28.03 ശരാശരിയില്‍ 841 റണ്‍സാണ് പുജാര നേടിയത്. ഇതില്‍ ഒമ്പത് അര്‍ധ സെഞ്ച്വറികളുണ്ടെങ്കിലും ഒരു സെഞ്ച്വറി പ്രകടനം പോലുമില്ല. പുജാരയുടെ പകരക്കാരനെ വളര്‍ത്തിയെടുക്കേണ്ട ഈ സമയത്ത് തല്‍സ്ഥാനത്തേക്ക് യോജിച്ച മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഹനുമ വിഹാരി

ഹനുമ വിഹാരി

നിലവില്‍ മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇന്ത്യ പരിഗണിക്കുന്ന ഹനുമ വിഹാരിയെ മൂന്നാം നമ്പറിലേക്ക് ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ്. നിലയുറപ്പിച്ച്,പ്രതിരോധിച്ച് കളിക്കാന്‍ വിഹാരിക്ക് മികവുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 161 പന്ത് നേരിട്ട് 23 റണ്‍സ് നേടിയ ഇന്ത്യക്ക് നിര്‍ണ്ണായക സമനില നേടിക്കൊടുത്ത താരമാണ് അദ്ദേഹം. 12 ടെസ്റ്റില്‍ നിന്ന് 32.84 ശരാശരിയാണ് 27കാരനായ താരത്തിനുള്ളത്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന താരത്തിനെ ടോപ് ഓഡറിലേക്ക് പരിഗണിക്കാവുന്നതാണ്.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇന്ത്യ ടെസ്റ്റില്‍ വേണ്ടവിധം ഉപയോഗിക്കാത്ത പ്രതിഭാശാലിയായ യുവതാരമാണ് ശ്രേയസ് അയ്യര്‍.26കാരനായ താരം പരിമിത ഓവറില്‍ ഇന്ത്യന്‍ ടീമില്‍ സജീവമാണെങ്കിലും ഇതുവരെ ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചിട്ടില്ല. അമിത പ്രതിരോധിക്കുന്ന ശൈലിയല്ലെങ്കിലും മൂന്നാം നമ്പറില്‍ തിളങ്ങാനുള്ള പ്രതിഭ ശ്രേയസിനുണ്ട്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 52.18 ശരാശരിയില്‍ 4592 റണ്‍സസുള്ള താരമാണ് ശ്രേയസ്. അതിനാല്‍ത്തന്നെ ടെസ്റ്റിലേക്ക് അദ്ദേഹത്തെ പരിഗണിക്കാവുന്നതാണ്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

വിരാട് കോലി,രോഹിത് ശര്‍മ എന്നിവരോടൊപ്പം തന്നെ കളി മികവുകൊണ്ട് എടുത്തുപറയാന്‍ സാധിക്കുന്ന താരമാണ് കെഎല്‍ രാഹുല്‍. ഓപ്പണറായി അധികം അവസരം ലഭിക്കാത്ത രാഹുലിനെ മൂന്നാം നമ്പറിലേക്ക് പരിഗണിക്കാവുന്നതാണ്.36 ടെസ്റ്റില്‍ നിന്ന് 34.59 ശരാശരിയില്‍ 2006 റണ്‍സ് രാഹുലിന്റെ പേരിലുണ്ട്. അതില്‍ അഞ്ച് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇംഗ്ലണ്ട് പരമ്പരയില്‍ പുജാരക്ക് വിശ്രമം നല്‍കിയാന്‍ പരിഗണിക്കാവുന്ന താരമാണ് രാഹുല്‍.

Story first published: Friday, June 25, 2021, 12:27 [IST]
Other articles published on Jun 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+