വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ പറയും കമോണ്‍ പാകിസ്താന്‍! പാക് ജയം ആഗ്രഹിക്കാന്‍ കാരണമുണ്ട്

കറാച്ചിയിലാണ് പാക്- ഓസീസ് ടെസ്റ്റ്

ശ്രീലങ്കയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും രോഹിത് ശര്‍മയുടെ ടീം ഇന്ത്യ ലക്ഷ്യമിടുന്നില്ല. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യയും ലങ്കയും ഏറ്റുമുട്ടുന്നത്. ഈ ടെസ്റ്റില്‍ മികച്ച വിജയത്തിനായി ശ്രമിക്കുന്നതിനൊപ്പം മറ്റൊരു ടീമിന്റെ ജയത്തിനു വേണ്ടിയും ഇന്ത്യ പ്രാര്‍ഥിക്കും. അത് മറ്റാരുടേതുമല്ല, ചിരവൈരികളായ പാകിസ്താനു വേണ്ടിയായിരിക്കും.

പാകിസ്താനും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് കറാച്ചിയില്‍ ഇന്നു ആരംഭിച്ചിരിക്കുകയാണ്. ഈ മല്‍സരത്തില്‍ ബാബര്‍ ആസം നയിക്കുന്ന പാകിസ്താന്റെ വിജയമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നേരത്തേ നടന്ന ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. അതുകൊണ്ടു തന്നെ പാകിസ്താനും ഓസീസിനും കറാച്ചിയില്‍ ജയം അനിവാര്യമാണ്.

1

സ്വന്തം നാട്ടില്‍ ഇന്ത്യ കളിക്കുന്ന മൂന്നാമത്തെ മാത്രം പിങ്ക് ബോള്‍ ടെസ്റ്റാണ് ശ്രീലങ്കയ്‌ക്കെതിരേയുള്ളത്. നേരത്തേ ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയായിരുന്നു ഇന്ത്യയുടെ മറ്റു ഡേ നൈറ്റ് ടെസ്റ്റുകള്‍. 2019ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു ഇന്ത്യ ചരിത്രത്തിലെ തങ്ങളുടെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചത്. മുന്‍ നായകന്‍ വിരാട് കോലി സെഞ്ച്വറിയടിച്ച മല്‍സരത്തില്‍ ഇന്ത്യ ഇന്നിങ്‌സ് വിജയവും നേടിയിരുന്നു. അതിനു ശേഷം കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ കരുത്തരായ ഇംഗ്ലണ്ടുമായും ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ കൊമ്പുകോര്‍ത്തു. ഈ മല്‍സരത്തില്‍ പത്തു വിക്കറ്റിന്റെ വമ്പന്‍ വിജയമായിരുന്നു ഇന്ത്യ ആഘോഷിച്ചത്.

2

രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റനായ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പര കൂടിയാണ് ശ്രീലങ്കയ്‌ക്കെതിരേയുള്ളത്. റെഡ് ബോള്‍ ടീമിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം മൊഹാലിയില്‍ തകര്‍പ്പന്‍ ജയത്തോടെ ആഘോഷിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഇന്നിങ്‌സിനും 222 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ലങ്കന്‍ കശാപ്പ്. രോഹിത്തിനു കീഴില്‍ കളിച്ച വൈറ്റ് ബോള്‍ പരമ്പരകളെല്ലാം തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു. ഇനി ടെസ്റ്റിലും ഈ ആധിപത്യം തുരാനാണ് ഇന്ത്യയുടെ ശ്രമം.

3

ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്കായാല്‍ ഐസിസിയുടെ ടെസ്റ്റ് ടീം റാങ്കിങില്‍ ടീമിനു വീണ്ടും ഒന്നാംസ്ഥാനത്തേക്കു കയറാന്‍ സാധിക്കും. നിലവില്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്‌ട്രേലിയയാണ് ടെസ്റ്റിലെ നമ്പര്‍ വണ്‍ ടീം. കഴിഞ്ഞ വര്‍ഷം നവംബറില്‍ നാട്ടില്‍ വച്ച് ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 1-0നു സ്വന്തമാക്കിയതോടെയായിരുന്നു ഇന്ത്യ ഒന്നാം റാങ്കിലെത്തിയത്. എന്നാല്‍ പിന്നീട് ഇന്ത്യയെ മറികടന്ന് ഓസീസ് ഈ സ്ഥാനം തട്ടിയെടുക്കുകയായിരുന്നു.

4

ലങ്കയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ വിജയിക്കുന്നതിനൊപ്പം പാകിസ്താന്‍ ഓസീസിനെ അടുത്ത രണ്ടു ടെസ്റ്റുകളിലും സമനിലയില്‍ കുരുക്കുകയോ, ഏതെങ്കിലുമൊന്നില്‍ വിജയിക്കുകയോ വേണം. ഇങ്ങനെ സംഭവിച്ചാല്‍ ടെസ്റ്റില്‍ ഇന്ത്യ വീണ്ടും ഒന്നാംസ്ഥാനത്തെത്താം. ഈ കാരണത്താല്‍ തന്നെയാണ് ഓസീസിനെതിരേ പാക് വിജയം ഇന്ത്യ ആഗ്രഹിക്കുന്നത്.

5

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര 2-0നു നേടിയാല്‍ ഇന്ത്യയുടെ റേറ്റിങ് പോയിന്റ് 118 ആയി മാറും. അതു ഓസ്‌ട്രേലിയയേക്കാള്‍ ഒരു പോയിന്റ് കുറവുമാണ്. പാകിസ്താന്‍- ഓസീസ് ടെസ്റ്റ് പരമ്പര 0-0നു സമനിലയില്‍ കലാശക്കുകയാണെങ്കില്‍ 115 പോയിന്റുമായി ഓസീസ് ഇന്ത്യക്കു പിറകില്‍ രണ്ടാംസ്ഥാനത്തേക്കു വീഴും. ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ പാകിസ്താന്‍ വിജയിക്കുകയാണെങ്കില്‍ 111 പോയിന്റോടെ ഓസീസ് മൂന്നാംസ്ഥാനത്തേക്കും പിന്തള്ളപ്പെട്ടേക്കും.
എന്നാല്‍ പാകിസ്താനെതിരായ ശേഷിച്ച രണ്ടു ടെസ്റ്റുകളിലും ഓസീസ് വിജയിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഒന്നാംറാങ്ക് പ്രതീക്ഷ അസ്തമിക്കും. 121 പോയിന്റോടെ ഓസീസ് ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്യും.

Story first published: Saturday, March 12, 2022, 10:42 [IST]
Other articles published on Mar 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X