Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഇത്തവണ കിരീടം പിടിക്കാന്‍ ഇന്ത്യ, കാത്തിരിക്കുന്നത് വമ്പന്‍ പോരാട്ടം, സമ്പൂര്‍ണ്ണ മത്സരക്രമമിതാ

മുംബൈ:ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അവസാനിക്കുമ്പോള്‍ റണ്ണേഴ്‌സപ്പായിരിക്കുകയാണ് ഇന്ത്യ. ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. സതാംപ്റ്റണില്‍ മഴയും ഈര്‍പ്പവും തകര്‍ത്താടിയപ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് കാലിടറി. രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോറ്റിടത്ത് നിന്ന് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെയാണ് ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പുതിയ കുതിപ്പ് ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ കളിക്കുന്നത്. സമനിലയെങ്കിലും നേടാനായാല്‍ ഇന്ത്യയെ സംബന്ധിച്ചത് വലിയ നേട്ടമാവും. ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണെങ്കിലും അതിനെ അതിജീവിക്കാനുള്ള കരുത്ത് നിലവിലെ ഇന്ത്യന്‍ ടീമിനുണ്ട്. ഇംഗ്ലണ്ട് ടീമിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല.

indiatestteam

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്ന അടുത്ത വെല്ലുവിളി ന്യൂസീലന്‍ഡ് പരമ്പരയാണ്. ഇന്ത്യയെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍പ്പിച്ച ന്യൂസീലന്‍ഡിനോട് പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരക്ക് വേദിയാവുന്നത് ഇന്ത്യയാണ്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ന്യൂസീലന്‍ഡില്‍ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കളിച്ചപ്പോള്‍ 2-0ന് ഇന്ത്യയെ ന്യൂസീലന്‍ഡ് തോല്‍പ്പിച്ചിരുന്നു.

ഇന്ത്യയെ രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്. പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. മൂന്ന് ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്കയുമായി ഇന്ത്യ കളിക്കുന്നത്.

പിന്നീട് ഇന്ത്യയെ കാത്ത് രണ്ട് ഹോം പരമ്പരകളാണുള്ളത്. ശ്രീലങ്ക,ഓസ്‌ട്രേലിയ എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ശ്രീലങ്കയ്‌ക്കെതിരേ മൂന്ന് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയും ഓസ്‌ട്രേലിയക്കെതിരേ നാല് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയുമാണ് കളിക്കുന്നത്. ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതേ സമയം കോവിഡ് കാരണം ശ്രീലങ്കയുമായി പരമ്പര കളിക്കാന്‍ സാധിച്ചിരുന്നില്ല.

ബംഗ്ലാദേശിനെതിരെയാണ് അവസാന എവേ മത്സരം.രണ്ട് മത്സരങ്ങളാവും പരമ്പരയില്‍ ഉള്‍പ്പെടുക. ഈ മത്സര ക്രമത്തില്‍ ഇന്ത്യക്ക് തട്ടകത്തിലാണ് പ്രധാന പരമ്പരകള്‍ നടക്കുന്നത്. അതിനാല്‍ത്തന്നെ കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാവും. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Sunday, June 27, 2021, 12:22 [IST]
Other articles published on Jun 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+