WTC Final: ഇനി അവസാന അങ്കം, കച്ചമുറുക്കി ഇന്ത്യയും കിവീസും- ഫൈനലിനെക്കുറിച്ച് എല്ലാമറിയാം

ക്രിക്കറ്റ് ലോകം കാത്തിരുന്ന ആ ദിവസമെത്തിയിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റില്‍ ലോക കിരീടത്തിനു വേണ്ടി രണ്ടു ടീമുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വരികയാണ്. ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ വെള്ളിയാഴ്ച ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ കൊമ്പുകോര്‍ക്കും.

India vs New Zealand WTC Final Preview | Oneindia Malayalam

രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്ന ചാംപ്യന്‍ഷിപ്പിന് കൂടിയാണ് ഇതോടെ തിരശീല വീഴുന്നത്. ഈ കാലയളവില്‍ നാട്ടിലും വിദേശത്തുമായി കളിച്ച പരമ്പരകളിലെ പ്രകടനത്തിന്റെ കരുത്തിലാണ് ആദ്യ രണ്ടു സ്ഥാനക്കാരായി ഇന്ത്യയും ന്യൂസിലാന്‍ഡും ഫൈനലിലേക്കു ടിക്കറ്റെടുത്തത്. കലാശപ്പോരാട്ടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാം.

 വേദി, സമയം

വേദി, സമയം

സതാംപ്റ്റണിലെ ഏജീസ് ബൗളില്‍ വെള്ളിയാഴ്ച മുതല്‍ ഈ മാസം 22 വരെയാണ് ഫൈനല്‍. എന്തെങ്കിലും കാരണവശാല്‍ കളി തടസ്സപ്പെടുകയാണെങ്കില്‍ റിസര്‍വ് ദിനമായ 23 ഇതു നികത്തുന്നതിനായി ഉപയോഗിക്കും.

നേരത്തേ ലണ്ടനിലെ പ്രശസ്തമായ ലലോര്‍ഡ്‌സ് സ്‌റ്റേഡിയമായിരുന്നു ഫൈനലിന്റെ വേദിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വെല്ലുവിളിയും ബയോ ബബ്ള്‍ സൗകര്യങ്ങളും കാരണം സതാംപ്റ്റണിലേക്കു മാറ്റുകയായിരുന്നു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്നി മണിക്കാണ് ഫൈനല്‍ ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും ലൈവ് സ്ട്രീമിങുണ്ടാവും.

 ഫൈനല്‍ പ്രവേശനം

ഫൈനല്‍ പ്രവേശനം

പോയിന്റ് പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യയും കിവീസും ഫൈനലിലേക്കു യോഗ്യത നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പില്‍ തുടങ്ങിയത്. ദക്ഷിണാഫ്രിക്കിയെ ഇതേ സ്‌കോറിനു തൂത്തുവാരിയ ഇന്ത്യ ബംഗ്ലാദേശിനെതിരേയും ഇതേ മാര്‍ജിനില്‍ ജയിച്ചു. എന്നാല്‍ ന്യൂസിലാന്‍ഡില്‍ കളിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 0-2ന് തൂത്തുവാരപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ 2-1ന്റെ ജയവുമായി തിരിച്ചുവന്ന ഇന്ത്യ അവസാനമായി ഇംഗ്ലണ്ടിനെ നാട്ടില്‍ വച്ച് 3-1നും കെട്ടുകെട്ടിച്ചു.

ന്യൂസിലാന്‍ഡിന്റെ കാര്യമെടുത്താല്‍ ശ്രീലങ്കയുമായി ആദ്യ പരമ്പര 1-1നു സമനിലയില്‍ പിരിഞ്ഞു. ഓസ്‌ട്രേലിയയോടു 0-3നു തോല്‍ക്കുകയു ചെയ്തു. എന്നാല്‍ ഇന്ത്യയെ 2-0ന് തകര്‍ത്ത് അവര്‍ പ്രതീക്ഷ കാത്തു. പിന്നാലെ വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ എന്നിവര്‍ക്കെതിരേയും ഇതേ മാര്‍ജിനില്‍ ജയിച്ചു ഫൈനലില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.

 കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്

കാലാവസ്ഥ, പിച്ച് റിപ്പോര്‍ട്ട്

കാലാവസ്ഥ ഫൈനലിനു വില്ലനായി മാറാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും മല്‍സരത്തിനിടെ ഇടയ്ക്കു കുറച്ചു മഴ പെയ്‌തേക്കാം. ഇതു കാരണം പിച്ചില്‍ ഈര്‍പ്പമുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പിച്ചിന്റെ കാര്യമെടുത്താല്‍ ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള കഴിഞ്ഞ ടെസ്റ്റ് ഇവിടെയായിരുന്നു നടന്നത്. അന്നത്തെ പിച്ചില്‍ മാറ്റമൊന്നുമുണ്ടാവില്ല. ആദ്യദിനം തുടക്കത്തില്‍ സ്വിങ് ലഭിക്കും. രണ്ട്, മൂന്ന് ദിനങ്ങളില്‍ ബാറ്റിങ് എളുപ്പമായിരിക്കും. എന്നാല്‍ മൂന്നാം ദിനം പകുതിയോടെ പിച്ച് വീണ്ടും മാറും. തുടര്‍ന്നു സ്പിന്നര്‍മാര്‍ക്കും കൂടുതല്‍ അനുകൂലമായി പിച്ച് മാറുകയും ചെയ്യും.

 ശരാശരി ഒന്നാമിന്നിങ്‌സ് സ്‌കോര്‍, റണ്‍ചേസ് റെക്കോര്‍ഡ്

ശരാശരി ഒന്നാമിന്നിങ്‌സ് സ്‌കോര്‍, റണ്‍ചേസ് റെക്കോര്‍ഡ്

ഈ ഗ്രൗണ്ടിലെ ശരാശരി ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 265 റണ്‍സാണ്. റണ്‍ചേസിന്റെ കാര്യമെടുത്താല്‍ നാലാമിന്നിങ്‌സില്‍ മോശം റെക്കോര്‍ഡാണ് ഇവിടെയുള്ളത്. 20 ശതമാനം മല്‍സരങ്ങള്‍ മാത്രമേ ഇവിടെ ചേസ് ചെയ്തു വിജയിച്ചിട്ടുള്ളൂ. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് ഇവിടെ ഭേദപ്പെട്ട റെക്കോര്‍ഡുള്ളത്. അവര്‍ക്കു 40 ശതമാനമാണ് വിജയശരാശരി.

 സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ.

ന്യൂസിലാന്‍ഡ്- കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ലാതം, ഡെവന്‍ കോണ്‍വേ, റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ്, അജാസ് പട്ടേല്‍, കൈല്‍ ജാമിസണ്‍, ട്രെന്റ് ബോള്‍ട്ട്, ടിം സോത്തി, നീല്‍ വാഗ്നര്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, June 16, 2021, 14:08 [IST]
Other articles published on Jun 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X