WTC: ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ഒരു മാറ്റം വരുത്തണം, അവനെ തിരിച്ചുവിളിക്കണം- നിര്‍ദേശം ഗവാസ്‌കറുടേത്

ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഒരു മാറ്റം അനിവാര്യമാണെമന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ആഗസ്റ്റിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയാണിത്.

പ്രഥമ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യ എട്ടു വിക്കറ്റിനു പരാജയപ്പെട്ടിരുന്നു. ബാറ്റിങ് നിര രണ്ടിന്നിങ്‌സുകളിലും നിറംമങ്ങിയതായിരുന്നു ഇന്ത്യന്‍ തോല്‍വിക്കു പ്രധാന കാരണം.

ഓപ്പണിങ് കോമ്പിനേഷന്‍ മാറ്റണം

ഓപ്പണിങ് കോമ്പിനേഷന്‍ മാറ്റണം

ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ ക്ലിക്കാവാതിരുന്ന ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷന്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ മാറ്റണമെന്നാണ് ഗവാസ്‌കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രോഹിത് ശര്‍മ- ശുഭ്മാന്‍ ഗില്‍ ജോടിയായിരുന്നു ഫൈനലില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. രോഹിത് മോശമില്ലാത്ത പ്രകടനം നടത്തിയെങ്കിലും ഗില്ലിന്റെ ഭാഗത്തു നിന്നും കാര്യമായ സംഭാവന ലഭിച്ചിരുന്നില്ല.

ഇംഗ്ലണ്ടിനെതിരേ ഗില്ലിനു പകരം മായങ്ക് അഗര്‍വാളിനെ ഇന്ത്യ കളിപ്പിക്കണമെന്നാണ് ഗവാസ്‌കറുടെ നിര്‍ദേശം.

 മായങ്കിനെ പുറത്തിരുത്തി

മായങ്കിനെ പുറത്തിരുത്തി

കഴിഞ്ഞ വര്‍ഷമവസാനം ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിറംമങ്ങിയതാാണ് മായങ്കിന് സ്ഥാനം നഷ്ടമാക്കിയത്. ഇതിനിടെ രോഹിത്തിനു പകരം അവസരം ലഭിച്ച ഗില്‍ ക്ലിക്കാവുകയും ചെയ്തു. രോഹിത് പരിക്കു ഭേദമായി തിരിച്ചെത്തിയതോടെ ഗില്‍ ഓപ്പണിങ് പങ്കാളിയാവുകയും മായങ്കിന് പുറത്തിരിക്കേണ്ടി വരികയുമായിരുന്നു.

എന്നാല്‍ ലോക ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനമായിരുന്നു മായങ്കിന്റേത്. 14 ടെസ്റ്റുകളില്‍ നിന്നും 45.74 ശരാശശരിയില്‍ 1052 റണ്‍സ് താരം നേടിയിരുന്നു. മൂന്നു സെഞ്ച്വറികളുള്‍പ്പെടെയായിരുന്നു ഇത്.

 മായങ്ക് മികച്ച താരം

മായങ്ക് മികച്ച താരം

മായങ്ക് മികച്ച ഓപ്പണറാണെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കു വേണ്ടി അവന്‍ നന്നായി പെര്‍ഫോം ചെയ്തു, ഓപ്പണറായി രണ്ടു ഡബിള്‍ സെഞ്ച്വറികളും നേടി. ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കു മുമ്പ് ചില സന്നാഹ മല്‍സരങ്ങള്‍ നടത്താന്‍ ബിസിസിഐ മുന്‍കൈയെടുത്തത് നല്ല കാര്യമാണ്. മായങ്ക്, ഗില്‍ ഇവരില്‍ ഇന്ത്യക്കു വേണ്ടി ആര് ഓപ്പണ്‍ ചെയ്യണമെന്നറിയാന്‍ ഇതു സഹായിക്കും.

ഒരു സന്നാഹത്തില്‍ രോഹിത്തിന് വിശ്രമം നല്‍കാം. കാരണം അദ്ദേഹം പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ളയാളാണ്. രോഹിത് പുറത്തിരിക്കുന്ന കളിയില്‍ മായങ്ക്- ഗില്‍ ജോടിയെ ഓപ്പണിങില്‍ പരീക്ഷിക്കുകയും ചെയ്യാം. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച ബാറ്റ്‌സ്മാനെന്നു മനസ്സിലാക്കാന്‍ ഇതു സഹായിക്കും. അതിനു ശേഷം രോഹിത്തിന്റെ പങ്കാളിയായി ടെസ്റ്റില്‍ ആരു വേണമെന്നു തീരുമാനിക്കാമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

 ഗില്ലിന്റെ ഫുട്ട്‌വര്‍ക്ക് മെച്ചപ്പെടണം

ഗില്ലിന്റെ ഫുട്ട്‌വര്‍ക്ക് മെച്ചപ്പെടണം

ഗില്ലിന്റെ ഫുട്ട്‌വര്‍ക്ക് ഇനിയും മെച്ചപ്പെടാനുണ്ടെന്നും എങ്കില്‍ മാത്രമേ ദീര്‍ഘകാലം ടീമിനു വേണ്ടി കളിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

ഗില്ലിന് ഫുട്ട്‌വര്‍ക്ക് കുറവാണ്. ഫ്രണ്ട് ഫൂട്ടില്‍ മാത്രമ അവന്‍ കളിക്കുന്നുള്ളൂ. ഇംഗ്ലണ്ടില്‍ മാത്രമല്ല ഇതു കണ്ടത്. നേരത്തേ ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇതു ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഒരേയൊരു മൂവ്‌മെന്റ് മാത്രമേ അവനുള്ളൂ, അത് മുന്നിലേക്കാണ്. ബാക്ക്ഫൂട്ടില്‍ കളിക്കാനുള്ള ശ്രമം ഗില്ലിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. ഇതു കാരണമാണ് ബോളിന്റെ ലൈനിനു കുറുകെ കളിച്ച് അവന് വിക്കറ്റ് നഷ്ടമാവുന്നതെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, June 27, 2021, 15:48 [IST]
Other articles published on Jun 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X