വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: കോച്ച് പറഞ്ഞത് സത്യം, ഭയക്കേണ്ടത് റിഷഭ് പന്തിനെത്തന്നെ! ഫിഫ്റ്റിയുമായി മിന്നി

ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തിലായിരുന്നു ഇത്

1

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കെതിരേ തങ്ങളുടെ തലവേദന റിഷഭ് പന്തായിരിക്കുമെന്ന ന്യൂസിലാന്‍ഡ് ബൗളിങ് കോച്ച് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതു ശരി വയ്ക്കുന്ന പ്രകടനവുമായി റിഷഭിന്റെ ഉജ്ജ്വല ബാറ്റിങ് പ്രകടനം. ഫൈനലിനു മുന്നോടിയായുള്ള ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മല്‍സരത്തിലായിരുന്നു റിഷഭ് ഫിഫ്റ്റിയടിച്ചത്.എന്നാല്‍ സ്‌കോറും മല്‍സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും ലഭ്യമല്ല.

ബിസിസിഐ ട്വിറ്ററിലൂടെ പങ്കുവച്ച ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തിന്റെ വീഡിയോ ഹൈലൈറ്റ്‌സിലാണ് റിഷഭ് സിക്‌സറടിക്കുന്നതിന്റെയും ഫിഫ്റ്റിക്കു ശേഷം ബാറ്റുയര്‍ത്തുന്നതിന്റെയും ദൃശ്യങ്ങളുള്ളത്. റിഷഭിന്റെ മാത്രമല്ല കളിയില്‍ മറ്റു താരങ്ങളുടെയും സ്‌കോറുകളെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 ഫൈനലിനുള്ള തയ്യാറെടുപ്പ്

ഫൈനലിനുള്ള തയ്യാറെടുപ്പ്

ഇന്ത്യന്‍ സംഘം രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഈ മല്‍സരത്തില്‍ ഏറ്റുമുട്ടിയത്. ഇംഗ്ലണ്ടിലെ പിച്ചും കാലാവസ്ഥസുമായെല്ലാം പൊരുത്തപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മല്‍സരം സംഘടിപ്പിച്ചത്. കാരണം 18ന് നടക്കാനിരിക്കുന്ന കലാശക്കളിക്കു മുമ്പ് ഇന്ത്യക്കു സന്നാഹ മല്‍സരങ്ങളൊന്നുമില്ല. തയ്യാറെടുപ്പുകളില്ലാതെ നേരിട്ടു ഫൈനലില്‍ ഇറങ്ങുകയാണെങ്കില്‍ അതു ടീമിനു തിരിച്ചടിയായേക്കും. ഇതു മുന്നില്‍ കണ്ടാണ് ടീം ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരം കളിക്കാനും പരിശീലനം കൂടുതല്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചത്.

തുറുപ്പുചീട്ടായി റിഷഭ്

തുറുപ്പുചീട്ടായി റിഷഭ്

റിഷഭിലേക്കു വരികയാണെങ്കില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി അദ്ദേഹം മാറിയിരിക്കുകയാണ്. എല്ല ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ന്യൂസിലാന്‍ഡിനെതിരേയുള്ള ഫൈനലില്‍ റിഷഭാണ് തങ്ങളുടെ നിര്‍ണായക താരമെന്നു അടുത്തിടെ ടീമംഗവും ഓഫ് സ്പിന്നറുമായ ആര്‍ അശ്വിനും വ്യക്തമാക്കിയിരുന്നു.

 വെല്ലുവിളികള്‍ നേരിട്ടു

വെല്ലുവിളികള്‍ നേരിട്ടു

എംഎസ് ധോണിയുടെ പിന്‍ഗാമിയായി ദേശീയ ടീമിലേക്കു വന്ന റിഷഭിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഒരുപാട് വെല്ലുവിളികള്‍ തുടക്കത്തില്‍ താരത്തിനു നേരിട്ടു. ധോണിയുമായാണ് റിഷഭിനെ ആദ്യം മുതല്‍ എല്ലാവരും താരതമ്യം ചെയ്തത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ചെറിയൊരു പിഴവിനു പോലും വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിട്ടു.
എന്നാല്‍ നായകന്‍ വിരാട് കോലിയും ടീം മാനേജ്‌മെന്റുമെല്ലാം റിഷഭിന് ഉറച്ച പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. വിക്കറ്റ് കീപ്പിങിലെ പിഴവുകളും സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനങ്ങളും കാരണം ഒരു ഘട്ടത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടമില്‍ അദ്ദേഹത്തിനു സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. നിശ്ചിത ഓവറില്‍ കെഎല്‍ രാഹുലും ടെസ്റ്റില്‍ വൃധിമാന്‍ സാഹയും വിക്കറ്റ് കീപ്പറാവുകയും ചെയ്തു.

ഓസീസ് പര്യടനം ടേണിങ് പോയിന്റ്

ഓസീസ് പര്യടനം ടേണിങ് പോയിന്റ്

കഴിഞ്ഞ വര്‍ഷമവസാനത്തോടെ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര റിഷഭിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറി. ആദ്യ ടെസ്റ്റില്‍ പുറത്തിരുന്നെങ്കിലും ശേഷിച്ച മൂന്നു ടെസ്റ്റുകളിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. രണ്ടു ഫിഫ്റ്റികളും റിഷഭ് നേടി.
സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്കു സമനില സമ്മാനിക്കുന്നതിലും ഗാബയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യക്കു റണ്‍ചേസിനൊടുവില്‍ ചരിത്രജയം നേടിക്കൊടുക്കുന്നതിലും അദ്ദേഹം ചുക്കാന്‍ പിടിച്ചു. ഈ പരമ്പരയ്ക്കു ശേഷം ആത്മവിശ്വാസം വീണെടുത്ത പുതിയൊരു റിഷഭിനെയാണ് കണ്ടത്. പിന്നാലെ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന മൂന്നു ഫോര്‍മാറ്റ് പരമ്പരകളിലും കളിച്ച താരം മികച്ച പ്രകടനത്തോടെ ടീമിലെ സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്യുകയായിരുന്നു.

Story first published: Sunday, June 13, 2021, 19:19 [IST]
Other articles published on Jun 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X